പേഴ്സണല്‍ ആയ കാര്യങ്ങള്‍ ഒന്നും തന്നെ ബ്ലോഗില്‍ എഴുതില്ലായെന്നു ബ്ലോഗ് തുടങ്ങുമ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തിരുന്നു.പക്ഷെ ജീവിതത്തിലെ ചില സുപ്രധാനകാര്യങ്ങള്‍ എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കളെയും അറിയിക്കേണ്ടേ..അതുകൊണ്ടാണ് ഈ കുറിപ്പ് ..
ഏറെ നാളായി ബ്ലോഗില്‍ കയറിയിട്ട്. നാട്ടിലും വിദേശത്തുമായുള്ള തിരക്കുകളില്‍ ബൂലോകം പലപ്പോഴും അന്യമായിത്തീരുന്നു.ചില രാത്രികളില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ എന്റെ പ്രിയസുഹൃത്തുക്കളുടെ ബ്ലോഗുകളിലൂടെ കയറിയിറങ്ങുമ്പോഴാണ് എല്ലാവരെയും എത്ര മിസ് ചെയ്യുന്നു എന്നറിയുന്നത്.കഴിഞ്ഞ ആറേഴുമാസക്കാലം ഞാനീ ബൂലോകത്തുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. സ്വന്തബന്ധങ്ങളില്‍ നിന്നും എത്ര അകന്നുനില്‍ക്കെണ്ടിവന്നാലും അവ ഒരിക്കലും നഷ്ടപ്പെടുന്നില്ല എന്നു ഞാന്‍ സന്തോഷപൂര്‍വ്വം മനസ്സിലാക്കുന്നത് ഈ കാലയളവിലും എന്നോട് മെയില്‍ വഴിയും ഫോണ്‍ വഴിയുമൊക്കെ സ്നേഹാന്വേഷണങ്ങള്‍ നടത്തിയ എന്റെ പ്രിയ സുഹൃത്തുക്കള്‍ മൂലമാണ്.
ഏറെ നാള് എഴുതാതിരുന്നു മടിപിടിക്കുക എന്നൊരു അവസ്ഥയും ഈയിടെ വന്നുകൂടിയിട്ടുണ്ട്.നല്ല ഭാഷയില്‍ ഒരു കമന്റ് പോലും എഴുതാന്‍ കഴിയുന്നില്ല.ഇനി തിരക്കുകളില്‍ നിന്നും എല്ലാം രക്ഷപ്പെട്ട് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് വീണ്ടും കടന്നു വരാന്‍ അതിയായ ആഗ്രഹമുണ്ട്.ഉടന്‍ തന്നെ തിരിച്ചുവരാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.
ഇത്ര വലിയ തിരക്കുകള്‍ എന്താണെന്ന് ചോദിക്കാന്‍ വരട്ടെ, ചില സുഹൃത്തുക്കള്‍ ഒക്കെ ഓള്‍റെഡി അറിഞ്ഞകാര്യമാണ്. മറ്റൊന്നുമല്ല എന്റെ വിവാഹമാണ്.
മുരളി, 29, സിംഗിള്‍ എന്ന് പലയിടത്തും എഴുതിയിരുന്നതിന് ഒരു വിരാമമായി.ഇനി എന്റെ യാത്രയില്‍ ഒരാള്‍ കൂടി കൂട്ടിനുണ്ട്.എന്റെ തൊട്ടടുത്തുണ്ടായിരുന്നതറിയാതെ ഞാന്‍ ഏറെ നാള് തേടിക്കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി....
ഒരു പക്ഷെ ,ഇങ്ങനെയൊക്കെ അങ്ങനെ ജീവിച്ചുപോയാല്‍ പോരെ? എനിക്ക് അച്ഛനും അമ്മയും അനിയത്തിയും കസിന്സും ഒക്കെയില്ലേ എന്ന് ചിന്തിച്ചു കല്യാണമേ വേണ്ടാ എന്നും പറഞ്ഞിരുന്ന എന്റെ മനസ്സില്‍, എനിക്കന്യമായിരുന്ന ചില ചിന്തകള്‍ കൊണ്ടുവന്നത് എന്റെ കസിന് സിസ്റ്ററുടെ ഹസ്ബന്റ് ആണ്. പുള്ളിക്കാരന് ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു...
"മുരളീ...ഞാനും ഒരു കാലത്ത് കല്യാണമൊന്നും വേണ്ട എന്നും തീരുമാനിച്ച് ഇരുന്ന ആളായിരുന്നു.പക്ഷേ വേറെ ചിലതുണ്ട്..ചില കാര്യങ്ങളൊക്കെ നമുക്ക് നമ്മുടെ സുഹൃത്തുക്കളോട് പറയാം ചിലത് അമ്മയോടും അച്ഛനോടും പറയാം ചിലവ സിസ്റ്ററോടും കസിന്സിനോടും പറയാം പക്ഷേ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാനും, നമ്മുടെ സുഖത്തിലും ദുഖത്തിലും എന്നും നമ്മോടോപ്പമുണ്ടാവുകയും ചെയ്യുന്ന ഒരേയൊരാളേ ഈ ഭൂമിയിലുള്ളൂ..അതാണ് ഭാര്യ...."
ആ വാക്കുകള്‍ മനസ്സിലെവിടെയൊക്കയോ ചെന്ന് കൊള്ളുന്നന്നതായി അന്നെനിക്ക് തോന്നി.
അന്നു തുടങ്ങിയ യാത്രയ്ക്കൊടുവില്‍ ഇപ്പോള്‍ എന്റെ കൂടെയും ഒരാളുണ്ട്.
'ശാലീന' എന്നാണു പേര്.
ഈ വരുന്ന നവംബര്‍ നാലാം തിയ്യതി വധൂഗൃഹത്തില്‍ വച്ചാണ് വിവാഹം.ആര്‍ഭാടവിവാഹത്തില്‍ താല്പ്പര്യമില്ലാത്തതുകൊണ്ട് ലളിതമായ ചടങ്ങുകള്‍ മാത്രം. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.
ഓഫ് :
ഞാനൊരു ബ്ലോഗറാണ് എന്ന് കേട്ട നിമിഷം എന്റെ ബ്ലോഗ് ഐഡി ചോദിച്ച ഭാവിവധുവിനോട് ,"ബ്ലോഗിലെ കഥകള്‍ വായിക്കുന്നതൊക്കെ കൊള്ളാം പക്ഷേ അതില്‍ 'ആത്മകഥാംശം' തിരയരുത് " എന്നൊരു ഡിമാന്‍ഡ് മാത്രമേ വച്ചുള്ളൂ..കാര്യമെന്തെന്നു എന്റെ ചങ്ങാതിമാര്‍ക്കറിയാമല്ലോ.. :) :)

63 comments:
അപ്പോ..ഈ നാലാം തിയ്യതി എന്റെ കല്യാണം....
കഴുത്തില്‍ കുരുക്കു വീണു മാഷേ....
:):)
കുരുക്ക് വീഴാപോകുന്ന ആ കഴുത്തില്‍ ഇതാ എന്റെ ആശംസകളുടെ ഒരു ഹാരം!
മബ്റൂക്.......... ജീവിതാവസാനം വരെ സന്തുഷ്ടരായി നല്ല ജോഡികളായി സംതൃപ്തരാവാന്‍ ആശംസിക്കുന്നു...
ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്
അതും ആശംസകള്‍ പറയാന്‍ ...
അതിയായ സന്തോഷം
ആശംസകള്‍ സുഹ്യത്തേ
ആശംസ നല്ക്കാന് ഇവിടെ വരുന്ന അവിവാഹിത ബ്ലോഗിനികളുടെ ശ്രദ്ധയ്ക്ക്
എന്റെ പത്രണ്ടാമത്തെ വയസുമുതല്‍ ഞാന്‍ ആഗ്യഹിക്കുന്നതാ ഒരു വിവാഹം ... ഇതുവരെ സാധിച്ചിട്ടില്ല ..പെണ്ണ് കിട്ടാതെയല്ല ... നല്ല ഹിറ്റും കമന്റും ഫോളാവര്മ്മാരുമുള്ള ഒരു ബ്ലോഗിണിയെ വധുവാക്കാനാണ് ആഗ്രഹം .. നിങ്ങള്‍ മനസ്സുവച്ചാല്‍ നമുക്കും ഇതുപോലൊരു പോസ്റ്റ് ഇട്ട് കമന്റുകള്‍ പങ്ക് വയ്ക്കാം
മംഗളാശംസകൾ
അത് ശരി...അപ്പൊ അതാണ് കാര്യം...
വിവാഹത്തിന് വരാന്‍ പറ്റില്ലെങ്കിലും, വിവാഹാംശസകള്‍ കമന്റായി നേരുന്നു...
ഞങ്ങള്‍ക്കുള്ള പാര്‍ട്ടി ഇവിടെ വന്നിട്ട് തരാന്‍ മറക്കരുതേ (ഇപ്പോഴും ദോഹയില്‍ തന്നെയില്ലേ???)
വിവാഹാശംസകള്‍.
Palakkattettan.
നന്മകള് നേര്‍ന്നു കൊണ്ട്,
എല്ലാ നന്മകളും നേരുന്നു.
മംഗളം നേരുന്നു
എന്റെ സംഘടനയിലേക്കു സ്വാഗതം...എല്ലാ ആശംസകളും...
മംഗളാശംസകൾ
മുരളീ....ഈ മംഗളവാർത്ത അറിഞ്ഞതിൽ സന്തോഷം....എല്ലാവിധ ആശംസകളും നേരുന്നു....
Best Wishes!
May God Bless both!
മുരളി,
നേരത്തെ തന്നെ മുരളിയില്‍ നിന്നും അറിഞ്ഞ ഒരു കാര്യമാണ്. എങ്കിലും അത് ഒരു പോസ്റ്റാക്കിയിട്ടപ്പോള് അതില്‍ പോലും ഒരു മുരളി സ്പര്‍ശം കൊണ്ടു വന്നു അല്ലേ.. കൊള്ളാം.. എന്തായാലും മുരളിക്കും ശാലീനക്കും എല്ലാ ഭാവുകങ്ങളും..
എല്ലാ നന്മകളും
ആശംസകള്‍ മുരളീ..
സന്തോഷകരമായ ഭാവി ജീവിതം ആശംസിക്കുന്നു..
അഭിനന്ദനങ്ങൾ മുരളീ.പുതിയ യാത്രയ്ക്കും. വിപ്ലവമാർന്ന ലളിതമായ ചടങ്ങുകൾക്കും..
അപ്ഡേറ്റെത്തിച്ച റാമിനു നന്ദി..!
വിവാഹ മംഗളാശംസകള്‍...
ചാണ്ടിക്കുഞ്ഞ് പറഞ്ഞത് പോലെ പാര്‍ട്ടി യുടെ കാര്യം മറക്കല്ലേ... :)
മംഗളാശംസകള്‍
വിവാഹ മംഗളാശംസകള്‍...
ചാണ്ടിച്ചായന് പറഞ്ഞത് പോലെ പാര്‍ട്ടിയുടെ കാര്യം മറക്കല്ലേ....ഞാനും ദോഹയില്‍ നിന്നാണ്....
ഒരായിരം ആശംസകള്‍ മുരളി...
വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ...
ബാക്കി വരികള്‍ അറിയില്ല..
അപ്പൊ,എല്ലാം പറഞ്ഞ പോലെ എല്ലാം നന്നായി വരട്ടെ..
പിന്നെ,ആത്മ കഥാംശമില്ലാതെ എന്ത് ബ്ലോഗ്???
സുഖദുഃഖസമ്മിശ്രമാം ജീവിതത്തില്‍, 'ശാലീന'മായോഴുകും പുഴപോലെ ആജീവനാന്തം ശാലീന താങ്കള്‍ക്കു കുളിര്‍മയാകട്ടെ!
മംഗളാശംസകള്‍..
(വിവാഹം കഴിഞ്ഞാലെങ്കിലും ഒരു പുതിയ പോസ്റ്റു ഇടാതിരിക്കരുത് )
അപ്പോൾ പെയ്തൊഴിയാതേക്കും...ഒരു ഏഡിറ്ററായി....! മംഗളം ഭവതു:
ആശംസകൾ,
എല്ലാ നന്മകളും നേരുന്നു
ഓഹോ!! അപ്പോൾ അതാണ് കാര്യം അല്ലേ?
കല്യാണം കഴിക്കാനുള്ള തീരുമാനങൾ എടുത്തപ്പോൾ തന്നെ ബ്ലോഗിൽ ഇത്രയും ഗ്യാപ്പ് വന്നു. അപ്പോൾ കല്യാണം കഴിഞാൽ എന്തായിരിക്കും അവസ്ഥ?!!! :)
എത്രയും പെട്ടെന്ന് മുരളി, ബ്ലോഗിൽ മടങി വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഒപ്പം മുരളിക്കും വധുവിനും വിവാഹ മംഗളാശംസാ മലരുകളും നേരുന്നു.
ദൈവം എല്ലാവിധ ഐശ്വര്യവും മുരളിയുടെ കുടുംബ ജീവിതത്തിൽ നൽകട്ടെയെന്ന പ്രാർത്ഥനയും.
അപ്പോൾ വീണ്ടും കാണാം.:)
ആശംസകൾ !!!
സത്യത്തില്‍ ഓരോരുത്തന്മാര് പെണ്ണ് കെട്ടാതെ കളിച്ചു തിമിര്‍ത്തു നടക്കുന്ന കാണുമ്പോ സഹിക്കുന്നില്ല .. പെണ്ണ് കെട്ടി അടങ്ങി ഒതുങ്ങി നടക്കുന്ന കാണുമ്പോഴാ പിന്നെ ഒരു സന്തോഷം തോന്നുന്നേ ... അപ്പോള്‍ മുരളി വരൂ കുടുംബ ജീവിതമെന്ന മഹാ പ്രസ്ഥാനത്തിലേക്ക് .....
ഇണങ്ങിയും ..പിണങ്ങിയും ..പ്രണയിച്ചും ..പരിഭവിച്ചും ...രചിച്ചും ..രമിച്ചും ...ജീവിതം ഒരു ഉത്സവമാകട്ടെ .. ആശംസകള്‍
മംഗളാശംസകൾ :)
എല്ലാവിധ ആശംസകളും നേരുന്നു.
സന്തോഷപ്രദമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു.
wish you a happy married life
മുരളിക്കും ശാലീനയ്ക്കും ഹൃദയം നിറഞ്ഞ മംഗളാശംസകൾ!
ശാലീനയുടെ ശ്രദ്ധയ്ക്ക് :പേഴ്സണല്‍ ആയ കാര്യങ്ങള്‍ ഒന്നും തന്നെ ബ്ലോഗില്‍ എഴുതില്ലായെന്നു ബ്ലോഗ് തുടങ്ങുമ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തിരുന്നു.
സത്യത്തിൽ മുരളി എന്നോട് അന്നേ പറഞ്ഞിരുന്ന കാര്യമാണിത്. കേട്ടോ!
കുറേയായി കാണാറില്ലല്ലോ എന്ന് ഇടയ്ക്ക് ഓര്‍ക്കാറുണ്ട്.
എന്തായാലും ഈ നല്ല വാര്‍ത്ത അറിയിച്ചതില്‍ സന്തോഷം. എല്ലാ ആശംസകളും നേരുന്നു, മാഷേ.
ആശംസകൾ, മുരളീ. എല്ലാ ഭാവുകങ്ങളും നേരുന്നു.
.
Wishing you both the best of everything and lots and lots of happiness...
ജീവിതം ഇനി ആരംഭിക്കുകയായി....
മംഗളാശംസകൾ...
aashamsakal.. :)
ജീവിതത്തില്‍ നാം ഏറ്റവും സന്തോഷിക്കേണ്ട നിമിഷങ്ങളാണിത്.
ഓരോ മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലും ഉണ്ടാവും ഒരു ഭാവി വധു അല്ലെങ്കില്‍ വരന്.
എല്ലാം ഒത്തു വരില്ല എങ്കിലും പരസ്പരം സ്നേഹിച്ചും അറിഞ്ഞും, സന്തോഷിച്ചും, കലഹിച്ചും.. അങ്ങിനെ പോകട്ടെ പുതിയ ജീവിതം.
ആശംസിക്കുന്നു കൂട്ടുകാരാ, നല്ല വീട്, നല്ല ഭാര്യ, വീട് നിറയെ ഓടിച്ചാടി നടക്കാന്‍ കുറെ കുട്ടികള്‍............. അങ്ങിനെ അങ്ങിനെ അങ്ങിനെ..........
മനം നിറയെ ആശംസകളോടെ... അതിലുപരി സന്തോഷം നിറഞ്ഞ നല്ലൊരു കുടുംബ ജീവിതത്തിനായുള്ള പ്രാര്‍ഥനകളോടെ.......
എന്നും എല്ലാവര്ക്കും നന്മ മാത്രം വരട്ടെ എന്നാഗ്രഹിക്കുന്ന ഒരു സഹ ബ്ലോഗര്‍.
മംഗളാശംസകള്‍
ആശംസകള്‍ :)
മംഗളാശംസകള്‍ :-)
വിവാഹമംഗളാശംസകള്‍... ഐശ്വര്യപൂര്‍ണ്ണമായ ഒരു ജീവിതം ഉണ്ടാകട്ടെ...
വിവാഹമംഗളാശംസകള്‍... ഐശ്വര്യപൂര്‍ണ്ണമായ ഒരു ജീവിതം ഉണ്ടാകട്ടെ...
പ്രിയ മുരളി..താങ്കളുടെ ജീവിതത്തിലെ ഈ സുന്ദരമുഹൂർത്തത്തിനു എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ ആശംസകളും, എല്ലാ നന്മകളും നേരുന്നു.
ആശംസകള്‍ !!!
wishes!:)
'മംഗളാശംസകള്‍"
--- ഫാരിസ്
ഭാവുകങ്ങള്‍....
You too going to do the same mistake? LOL
Wish you a blessed married life.
aashamsakal
nanmayum soubhagyangalum....
vivaha mangala aashamsakal.....
puthiya post?.........
കൂടെയുണ്ടാവട്ടെ
ദൈവം
സ്നേഹമായി
തണലായി
തുണയായി എന്നെന്നും
ഞാന്‍ കല്യാണം കഴിഞ്ഞതിനു ശേഷമാണ് എത്തിയത്.
ഒരിലച്ചോര് തരാതെ മുങ്ങിക്കളയരുത്. അടുത്ത തവണ കാണുമ്പോള്‍ ഞാന്‍ അത് പ്രതീക്ഷിക്കുന്നു.
എന്നും, നല്ല പാതിയാകാന്‍ സാധിക്കട്ടെ...!!
വൈകിയാണെങ്കിലും എല്ലാവിധ ആശംസകളൂം. കല്യാണം കഴിഞ്ഞെന്നു കരുതി ബ്ളോഗിങ്ങ് ഉപേക്ഷിക്കരുത്. ഇനിയും വരാം.
satheeshharipad.blogspot.com
എല്ലാവിധ ആശംസകളൂം.....നിർമ്മലമായ ജീവിതമുണ്ടാകട്ടെ...
ഖത്തര്‍ കാരെ പരിചയപ്പെടാന്‍
വന്നതാണ് .കൂടെ ഒരു കല്യാണം കൂടാന്‍
ഒത്താല്ലോ ..ആശംസകള്‍
സന്തോഷനിമിഷങ്ങളുടെ സംതൃപ്തി പകരുവാനും സങ്കടങ്ങള്‍ പങ്കുവെക്കുവാനും എല്ലാത്തിലും ഉപരിയായി ‘നീ എന്റെ മാത്രം, നിനക്കു ഞാന്‍ മാത്രം‘ എന്ന് അവകാശപ്പെടുവാനുമായി ജീവിതത്തില്‍ ഒരാളുണ്ടാവുന്നത് നല്ലതല്ലേ?
ആശംസകള്‍!
:-)
Post a Comment