22 September 2009
ദോഹ കടപ്പുറത്തെ ബ്ലോഗര്‍മാര്‍...(Doha bloggers meet 2009)
പെരുന്നാളിന്റെ സുന്ദരന്‍ ബിരിയാണി മയക്കത്തിനിടയിലും അയല്‍ റൂമുകാരന്‍ ഗുല്‍സാറിനെയും ചവിട്ടിയെഴുന്നെല്‍പ്പിച്ചു കോര്‍ണിഷ് ലേക്ക് (ന്നു വച്ചാ....കടാപ്പുറം) പോകുമ്പോള്‍ മജ്ജയും മാംസവുമായി ജീവനോടെ ഒരു ബ്ലോഗറെയെങ്കിലും കാണാമല്ലോ എന്നായിരുന്നു മനസ്സില്‍
എന്നിട്ടോ??....
കണ്ടു ഒന്നിനെയല്ല ഒരുപാടെണത്തിനെ.....
നല്ല നീളോം വീതീം വണ്ണോം ഒക്കെയുള്ള കിടിലന്‍ ബ്ലോഗര്‍മാര്‍....കൂട്ടത്തില്‍ ചില പുലികളും സിംഹങ്ങളും.....
ദോഹ അമീറിന്റെ കൊട്ടാരത്തിനടുത്തുള്ള 'അല്‍ ബിധ' പാര്‍ക്ക് ആയിരുന്നു സ്ഥലം...കുളിച്ചു കുപ്പായവുമിട്ട് സ്പ്രേ ഒക്കെ അടിച്ച്... മിസ്തുബിഷീം എടുത്ത് പുറത്തേക്കിറങ്ങി...കൂട്ടത്തില്‍ മട്ടന്‍ ബിരിയാണീം അടിച്ച് മയങ്ങികിടക്കുവായിരുന്ന ഗുലുവിനേം എടുത്ത് വണ്ടീലിട്ടു...(ബ്ലോഗന്മാരുടെ അടുത്തോട്ടാണ് പോക്ക് ഏത് ടൈപ്പ് ആള്‍ക്കാരാ എന്നറിയില്ലല്ലോ..ധൈര്യത്തിന് ലവനും കിടക്കട്ടെ...) പോണപോക്കില്‍ ഒരു 'ഫെരാരി'ക്കാരന്‍ അറബി പിറകിലൂടെ വന്നു ഞമ്മടെ 'മിസ്തുബിഷീനെ' ഒന്നു ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു...''ടു ലിറ്റര്‍ എഞ്ചിനോടാണോടാ നിന്റെ കളി''... എന്നും പറഞ്ഞു ഒന്നു ചവിട്ടിവിടാന്‍ നോക്കിയതാണ്...പക്ഷെ...'ശൂം'.. എന്നൊരു സൌണ്ട് മാത്രമെ കേട്ടുള്ളു......മുന്നിലും ബാക്കിലും സൈഡിലും ഫെരാരീടെ പൊടിപോലുമില്ല...
അറബി ഓവര്‍ടേക്ക് ചെയ്തുപോയതിന്റെ സൌണ്ട് ആയിരുന്നു ആ 'ശൂം' എന്ന് ഗുലു പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്..........
എന്തായാലും വൈകുന്നേരം അഞ്ചു മണിയായത് കൊണ്ടു അല്‍ ബിധ പാര്‍ക്കിന്റെ സൈഡില്‍ ഒരു പാര്‍ക്കിംഗ് പ്ലേസ് കിട്ടി......അങ്ങനെ സന്തോഷത്തോടെ കീയും കയ്യിലിട്ടു കറക്കി പാര്‍ക്കില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് സെക്യൂരിറ്റിക്കാരന്‍ നേപ്പാളിവന്നു പറയുന്നത്...
''പാര്‍ക്കില്‍ കയറാന്‍ പറ്റില്ല ഇന്നു 'ഫാമിലി ഡേ' ആണ്..''.....!!!!!!!!!!!
(ഒരു അവിവാഹിതന്റെ വിലാപങ്ങള്‍ എന്ന ഒരു പോസ്റ്റ് ഞാന്‍ ഉടന്‍ തന്നെ പുറത്തിറക്കുന്നത് കൊണ്ടു അപ്പോഴത്തെ എന്റെ വികാര വിചാരങ്ങളെ ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നില്ല...)
ഞാന്‍ ഗുല്‍സാറിനെ ക്രൂരമായി നോക്കി ....അവന് അവന്റെ വൈഫിനെ നാട്ടില്‍ കൊണ്ടു വിടാന്‍ കണ്ട സമയം....അവള്കൂടെ ഉണ്ടായിരുന്നെങ്കില്‍ ചുമ്മാ കേറി പോയ്ക്കൂടായിരുന്നോ.....
എന്തായാലും അഞ്ചാറു സെക്യൂരിറ്റിക്കാരുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ ഞങ്ങള്‍ ജെയിംസ് ബോണ്ടിനെ പ്പോലെ അകത്ത് കയറി....
എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു...ഞാന്‍ ഗുലുവിനോട് ചോദിച്ചു..
''ഒരു ബ്ലോഗറെ കണ്ടാല്‍ എങ്ങിനെ തിരിച്ചറിയാം..??..''
അവന്‍ പറഞ്ഞു..
''കോഴികളുടെ കൂട്ടത്തില്‍ പൂവന്‍ കോഴി,വിദേശികളുടെ കൂട്ടത്തില്‍ ഫിലിപ്പിനോസ് ,ബിരിയാണികളുടെ കൂട്ടത്തില്‍ മട്ടന്‍ ബിരിയാണി എന്നിവ കണ്ടാല്‍ എനിക്ക് തിരിച്ചറിയാം..പക്ഷെ ഒരു ബ്ലോഗറെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റില്ല....''
പക്ഷെ അപ്പോഴേക്കും കുറെ മലയാളികള്‍ ഒരു സ്ഥലത്ത് കൂട്ടം കൂടി നില്ക്കുന്നത് ഞങ്ങള്‍ കണ്ടു....
''ദേ അവരാണോ ബ്ലോഗേര്‍സ് ??''
ഗുലു ചോദിച്ചു...
എന്തായാലും ഞങ്ങള്‍ കേറി മുട്ടി.....
''അല്ല ഈ ബ്ലോ.......''
ചോദിക്കേണ്ടി വന്നില്ല അല്ലാതെ തന്നെ കണ്ടു കുറെ പുലികള്‍...
ആദ്യം തന്നെ ശ്രദ്ധിച്ചത് മുഹമ്മദ് സഗീര്‍ എന്ന പുലിയെ ആണ് ഫോട്ടോയില്‍ കണ്ടതുകൊണ്ടു വേഗം തന്നെ മനസ്സിലായി...(ആള്‍ ഒരു സിംഹം തന്നെയാണ് .."വക്ഷസ്സാംബുരങ്ങള്‍" എന്ന വാക്കൊക്കെ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ആളാണ്..ശരിക്കും ഒരു 'ബ്ലുലി' ) ഒരു പുലിയെ കണ്ടു ഞെട്ടിത്തീരും മുന്‍പേ ദാ അടുത്ത പുലി....'ബ്ലോത്രത്തിന്റെ' ജീവാത്മാവും പരമാത്മാവുമായ ആള്‍ സാക്ഷാല്‍ രാമചന്ദ്രന്‍ വെട്ടിക്കാട്ട് .....(ഏഷ്യാനെറ്റിന്റെ ഇന്റര്‍വ്യൂവില്‍ കണ്ട പരിചയമാണ്...സകലമാന ബ്ലോഗന്‍മാരെയും ബ്ലോഗിണികളെയും നന്നാക്കികളയാം എന്ന വിശ്വാസവുമായി ഇറങ്ങിയിരിക്കുകയാണ്...എന്നാലും 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ട്..)....
പിന്നെ രണ്ടുപേര്‍ ചാടിവീണ് തുരു തുരാ പോട്ടം പിടുത്തം തുടങ്ങി....ഞാന്‍ എങ്ങാനും കേറി ഫെയ്മസായോ ദൈവമേ എന്ന് കരുതിയിരിക്കുമ്പോഴാണ് അറിയുന്നത്... ..അവരും ബ്ലോഗന്‍മ്മാര്‍ ആണ്...ഒരാള്‍ 'മോഹനം' ...പിന്നൊരാള്‍ ജുബിന്‍ എന്ന ഫോട്ടോഗ്രാഫര്‍ പുലി (ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ക്യാമറ കൂടെയുണ്ടാകും) ..രണ്ടുപേരും ഇരുന്നും നിന്നും കിടന്നും പോട്ടം പിടുത്തമാണ്..
പിന്നെ ആരെയും ശ്രദ്ധിക്കാതെ ഒരു മൂലയ്ക്കിരിക്കുന്നു 'ശ്രദ്ധേയന്‍' .......
ശ്രദ്ധെയന്റെ ശ്രദ്ധ തിരിച്ചു...നോക്കുമ്പോള്‍ നമ്മള് രണ്ടാളും 'കൊയിക്കോട്ടുകാര്‍' ആണ് കിട്ടീലെ...അപ്പോത്തന്നെ ഹിസ്റ്ററീം ജോഗ്രഫീം ഒക്കെ എടുത്തലക്കി...മൂപ്പര് കരിനാക്ക് വളയ്കാഞ്ഞത് ഭാഗ്യം...
'ശാരദ' എവിടെ എന്നാരോ ചോദിക്കുന്നത് കേട്ടത് കൊണ്ടാണ് മെല്ലെ മുടിയെല്ലാം ഒതുക്കി ചുണ്ടില്‍ ഒരു പുഞ്ചിരി ഒക്കെ ഫിറ്റ് ചെയ്തത് ....ഒരു ബ്ലോഗിണി മന്ദം മന്ദം നടന്നു വരുന്നതു സങ്കല്പിച്ചു കൊണ്ടിരിക്കുമ്പോഴതാ ബുള്‍ഗാന്‍ താടിയൊക്കെ ഫിറ്റ് ചെയ്തു ഒരാള്‍ വന്നു നില്ക്കുന്നു.....
''ഞാന്‍ ശാരദനിലാവ്...''
എന്നാലും വല്ലാത്തൊരു ചെയ്തതായിപ്പോയെന്നു മനസ്സില്‍ പറഞ്ഞു...
ഒരു ബ്ലോഗിണിയെ ജീവനോടെ കാണാന്‍ ഇനി എത്ര കാത്തിരിക്കണം???....
പിന്നെ കണ്ടത് ഗസല്‍ പ്‌രാന്തന്‍ ഹാരിസിനെ.. ആള്‍ ഒരു സകലകലാവല്ലഭനാണ്....കിടിലന്‍ കവിതകളെഴുതാരുണ്ട് പുള്ളി..ഒട്ടുമിക്ക ഗസലുകളുടെയും കളക്ഷന്‍ ഉണ്ടെന്നു പറയുമ്പോഴും പുള്ളി പറയുന്നു...
''ഒരെണ്ണം പോലും നിങ്ങള്‍ക്ക് കിട്ടുമെന്ന് വിചാരിക്കേണ്ട.....''
കിരണ്‍സ് വന്നതേ ചുണ്ടില്‍ പാട്ടും ഫിറ്റ് ചെയ്താണ്....'മ്യുസിക്കല്‍ ബ്ലോഗ്ഗറാണ് ' വന്നപാടെ റേഡിയോ ഓണ്‍ ചെയ്തു വച്ചപോലെ തുടങ്ങി സംസാരം...'ഈണത്തില്‍'...
കിരണ്‍സ് കൂടി എത്തിയതോടെ സംഗതി ഉഷാറായി...അല്‍പ്പം ശബ്ദമൊക്കെ പൊങ്ങിത്തുടങ്ങി....'ബ്ലോഗലിന്റെ' ശബ്ദം കൂടിയത് കൊണ്ടാവണം...സെക്യൂരിറ്റിക്കാര്‍ പാഞ്ഞെത്തി....
''ഇതു ഫാമിലീസിനു മാത്രം ഉള്ള സ്ഥലമാണ് ...''
''ഫാമിലി ഉണ്ട്...''....
രാമചന്ദ്രനും സഗീറും ഒരു അടിയന്തിരാവസ്ഥ മുന്നില്‍ കണ്ടു കൊണ്ടു ഫാമിലിയെയും കൂട്ടിയാണ് വന്നത്.....
''നിങ്ങള്‍ രണ്ടുപേരുടെ ഫാമിലി മാത്രമെ ഇവിടുള്ളൂ.....ഞങ്ങള്‍ എല്ലാം കാണുന്നുണ്ട്.....അതുകൊണ്ട് ബാക്കിയുള്ളവര്‍ ഇപ്പൊ തന്നെ പുറത്തു പോകണം.....''
മലയാളിയായ സെക്യൂരിറ്റി കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു...
''എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്മ്മാരാണ് ...അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഒരു ഫാമിലി ആണ്..''. എന്ന് തുടങ്ങി.....'വസുധൈവ കുടുംബകം'.. എന്ന് വരെ പറഞ്ഞു നോക്കി...
പക്ഷെ സെക്യൂരിറ്റി തന്‍ ഒരു അസ്സല്‍ മലയാളി ആണെന്ന് തെളിയിച്ചു...
എല്ലാവരും പുറത്തേക്ക്.....
പിന്നെ നേരെ റോഡ് ചാടി അപ്പുറം ബീച്ചില്‍ പോയി ഇരിക്കാന്‍ തീരുമാനിച്ചു...(അവിടേം 'ഫാമിലി ഡേ' ആണോ ദൈവമേ എന്ന് മനസ്സില്‍ വിചാരിക്കുന്നുണ്ട്..)
അങ്ങനെ 'കടലിന്നഗാധമാം......(നീലിമയില്‍ എന്ന് പറയുന്നില്ല കാരണം അപ്പോഴേക്കും നേരം ഇരുട്ടായിരുന്നു..) സൌന്ദര്യം' നുകര്‍ന്ന് കൊണ്ടു ഞങ്ങള്‍ ദോഹയിലെ ബ്ലോഗന്മ്മാര്‍ പരസ്പരം പരിചയപ്പെട്ടു....
അപ്പോള്‍ മൂന്നു പേര്‍ കൂടി സംഘത്തിലേക്ക് ചേര്‍ന്നു......ഒരാള്‍ ബ്ലോഗര്‍ 'സ്മൈലി' പിന്നെ സുഹൃത്ത് അസ് ലം ,ഇസ്മായില്‍ .......
എല്ലാവരും സ്വയം പരിചയപ്പെടുത്തി.....
പിന്നെ കുറെ പരദൂഷണം.....
പിന്നെ ചെറിയൊരു കൈവശാവകാശ തര്‍ക്കവും നടന്നു....
'നേര്‍ക്കാഴ്ചകള്‍ 'എന്ന ബ്ലോഗ് തന്റെയാണെന്ന് സ്മൈലി... മോഹനത്തിന്റെ പേരിലും കിടക്കുന്നു ഒരു 'നേര്‍ക്കാഴ്ചകള്‍ '.....എന്താ ചെയ്യുക...(അതുകൊണ്ടാണ് വൈകീട്ട് ഞാന്‍ നമ്മുടെ സ്വന്തം 'പെയ്തൊഴിയാതെ' എന്ന പേര് നെറ്റില്‍ തപ്പിയത്....ദാണ്ടേ കിടക്കുന്നു 'പെയ്തൊഴിയാതെ' മൂന്നാലെണ്ണം..!!!)
അതിനിടയില്‍ ഹാരിസ് കയറി 'തലത്ത് അസീസിന്റെ' ഒരു ഗസലും പാടിക്കളഞ്ഞു....
ഗസല് കേട്ടു വഴിയേ പോയ ഒരു പാകിസ്താനി പെണ്ണ് ഹാരിസിനെ കേറി പ്രേമിച്ചു കളയുമോ എന്ന് പോലും ഞങ്ങള്‍ പേടിച്ചിരുന്നു........പിന്നെ ഞാന്‍ ക്രൂരമായി നോക്കിയതുകൊണ്ട് മാത്രം ആ പെണ്ണ് പോയി.....
പിന്നീട് ബൂലോഗത്ത് നടക്കുന്ന സംഭവവികാസങ്ങളും, പഴയ വീരകഥകളും, എങ്ങനെ തല്ലു കിട്ടാതെ ബ്ലോഗാം എന്നതും എല്ലാം ഉള്‍പ്പെട്ട തകര്‍പ്പന്‍ ചര്‍ച്ച നടന്നു........
(അമ്മയാണെ....ഒരു ദോഹ കോക്കസ് ഉണ്ടാക്കാന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല...)
അങ്ങനെ 'അഖിലദോഹ ബ്ലോഗര്‍മ്മാരെ സംഘടിക്കുവിന്‍ ' എന്ന മുദ്രാവാക്യവും വിളിച്ച്...അവഗണിക്കാനാവാത്ത വയറിന്റെ വിളി കാരണം 'ദോഹ മീറ്റ് 2009' അവസാനിപ്പിച്ചു..(അപ്പൊ 2007 ലും 2008 ലുമൊക്കെ മീറ്റു നടന്നിരുന്നോ എന്ന് എന്നോടുചോദിക്കരുത്.... അത് സഗീറിനോട് ചോദിച്ചാല്‍ മതി..)..
തിരിച്ചു പോകുമ്പോഴേക്കും ഹാഫ് ബ്ലോഗനായിരുന്ന ഗുല്‍സാര്‍ ഒരു ഫുള്‍ ബ്ലോഗനായി മാറിയിരുന്നു.....
അങ്ങനെ ദോഹാകടപ്പുറത്തെ ബ്ലോഗ് ഉച്ചകോടിക്ക് പരിസമാപ്തിയായി....
വാല്‍കഷണം...
തിരിച്ചു വരുമ്പോള്‍ 'ഹമീല്‍' റെസ്റ്റോറണ്ടില്‍ കയറി ചിക്കന്‍ ചില്ലി അടിച്ചോണ്ടിരിക്കുമ്പോള്‍ അതാ പിന്നില്‍ വെട്ടിക്കാട് വീണ്ടും....'ബ്ലോത്രം' എന്നെ ഇന്റര്‍വ്യൂ ചെയ്യണോ മറ്റോ വന്നതാണെന്ന് കരുതി ഒന്നു ഞെട്ടി....
''ഇവിടെ..??''
''ഹേയ് ഞാന്‍ ഫുഡ് പാര്‍സല്‍ വാങ്ങിക്കാന്‍ വന്നതാ...വൈഫും കുട്ടികളും കാറിലുണ്ട്.....''
അങ്ങിനെ ബ്ലോഗര്‍മാര്‍ക്കും വിശക്കും എന്ന വലിയ പാഠവും പഠിച്ച്...തിരിയെ വീട്ടില്‍ പോയി കിടന്നുറങ്ങി..!!
Subscribe to:
Post Comments (Atom)
30 comments:
((((((((((((ഠോ))))))))))))
തേങ്ങയടിക്കാറില്ല, എങ്കിലും കിടക്കട്ടെ ഒരു തേങ്ങ ഇവിടെ.
ദോഹേലും കൊള്ളാവുന്ന ബ്ലോങ്ങന്മാര്‍ ഉണ്ടെന്ന് ബൂലോകം അറിയട്ടെ
:)
എന്തായാലും ബീച്ചില്‍ പോയി.. എന്നാല്‍ കടലില്‍ കൂടി ഒരു മുങ്ങാംകുഴിയിട്ടാല്‍ ബഹ് റൈന്‍ ആയി.. ഇവിടെയും ഉണ്ട് കുറച്ച് ബ്ലോഗേഴ്സ്,...നുമ്മക്ക് ഒരുമിച്ച് അര്മ്മാദിക്കാന്ന്.. യേത്..
പ്രതീക്ഷീച്ഛിരിക്കുകയായിരുന്നു
സന്തോഷായി .
by അലാടൻ
അഭിനന്ദനങ്ങൾ പ്രിയ കൂട്ടുകാരേ..
കൂടുതൽ ഫോട്ടോസ് കൂടി പ്രതീക്ഷിക്കുന്നു..
കിരണിനേകൊണ്ട് പാട്ടു പാടിപ്പിച്ചില്ലേ..??
ബാക്കി ചിത്രങ്ങളുടെ പോരട്ടന്നെ
ബൂലോകസൌഹൃദം അങ്ങനെ വളരട്ടെ... ആശംസകള്‍!
''എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്മ്മാരാണ് ...അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഒരു ഫാമിലി ആണ്..''. എന്ന് തുടങ്ങി.....'വസുധൈവ കുടുംബകം'.. എന്ന് വരെ പറഞ്ഞു നോക്കി...
പക്ഷെ സെക്യൂരിറ്റി തന്‍ ഒരു അസ്സല്‍ മലയാളി ആണെന്ന് തെളിയിച്ചു...
എല്ലാവരും പുറത്തേക്ക്....."
ആ സെക്യുരിറ്റിക്കാരനെ സ്വപ്നം കണ്ടു ഇന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്റെ ബലമായ സംശയം അവന്‍ ഏതോ ബ്ലോഗ് വായിച്ചിരിക്കണം. അല്ലാതെ നമ്മളെ അങ്ങനെ ചവിട്ടിപ്പുറത്താക്കുമായിരുന്നോ?
-------
പടം പിടുത്തക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ലല്ലോ..?
@ രാമചന്ദ്രന്‍ : തേങ്ങയ്ക്ക് നന്ദി...ദോഹക്കാരെ ഒന്നിച്ചു ചേര്‍ത്തതിനും..
@രഞ്ജിത്ത് : ബഹ് റൈന്‍ കാരെയും ചേര്‍ത്ത് നമുക്കൊരു 'സംഭവം' മീറ്റിംഗ് പ്ലാന്‍ ചെയ്യാം... (പക്ഷെ ബീമാനക്കൂലി ആര് മുടക്കും??)
@നിഷാര്‍ : നമ്മള് കൂടുന്നത് മുന്നേ അറിഞ്ഞു അല്ലെ..
@ഹരീഷ് : ഇവിടെ കണ്ടത്തില്‍ സന്തോഷം പിന്നെ കിരണിന്റെ പാട്ടുകളൊക്കെ ചേര്‍ത്ത് ഒരടിപൊളി കൂടിച്ചേരല്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കാം..ഇത് വെറും സാമ്പിള്‍ മാത്രം..
@കണ്ണനുണ്ണി..ചിത്രങ്ങളുടെ ലിങ്ക് കൊടുക്കാന്‍ മറന്നു പോയതാണ്..(ചിത്രങ്ങളുടെ ഒക്കെ ക്രെഡിറ്റ് ജുബിന്‍നു ആണ്..(http://mediaguyz.blogspot.com/)
@ശ്രീ : നന്ദി വന്നതിനു.
@ ശ്രദ്ധേയന്‍ : മലയാളി ആയതില്‍ അഭിമാനിക്കുന്നു അല്ലെ....പടം പിടുത്തക്കാരില്‍ ഒരാളെയേ കിട്ടിയുള്ളൂ..
ജുബിന്‍ ഫോട്ടോസ്
ഈ പോസ്റ്റിലെ ഫോട്ടോയും അവിടെ നിന്നും അടിച്ചു മാറ്റിയതാണ്..
അല്ലയോ കൃശ ഗാത്രനായ മനുഷ്യാ ... എനിക്കസൂയ തോന്നുന്നു ... ഇത്ര രസകരമായി നമ്മുടെ കൂടി ചേരലിനെ വര്‍ണ്ണിച്ചതിന്... അഭിനന്ദനങ്ങള്‍.... ആ പാവം മലയാളി സെക്യൂരിറ്റിയെ വെറുതെ വിട്ടേക്കിഷ്ടാ... അങ്ങേരു ഏതാണ്ട് ഒരു മണിക്കൂര്‍ നമ്മളെ സഹിച്ചു ..സഹി കെട്ടപ്പോഴല്ലേ ചാടിച്ചു വിട്ടത് ... ബ്ലോഗ് വായിക്കുന്നവനാണേല്‍ ഒരു മിനിട്ടിനകം ചാടിച്ചേനെ...
അപ്പോള്‍ അവിടെയും ബൂലോകര്‍ ഉണ്ടല്ലേ
ഞാന്‍ ഈ മീറ്റ് മിസ്സ് ചെയ്തു കഷ്ടമായിപ്പോയി... ഇത് വായിച്ചപ്പോള്‍ തോന്നി വരാമായിരുന്നെന്നു... പക്ഷെ വരാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല... മീറ്റിങ് ഉള്ള സമയം ഞാന്‍ ഹമദ് ആശുപത്രിയില്‍ ആണു അച്ഛ്ന്‍ അവിടെ അഡ്മിറ്റ് ആണു അത് കൊണ്ടാണ് .. അടുത്ത പ്രാവിശ്യം വരാന്‍ ശ്രമിക്കാം.. :)
അങ്ങിനെ അതും സാധ്യമായി
@ ശാരദ : പാവം'വിശുദ്ധ'സെക്യൂരിറ്റിക്കാരന് എന്റെ പ്രണാമം..(നമ്മളു ബ്ലോഗേര്‍സ് ആണെന്നറിഞ്ഞിരുന്നേല്‍ അയാള്‍ പണ്ടേ പോലീസിനെ വിളിച്ചേനെ.. )
@ രഘുനാഥന്‍ : ബൂലോകര്‍ ഈ ദുനിയാവിന്റെ എല്ലാ കോണിലും ഉണ്ട്..
@ ആഷ : ദോഹയിലെ മറ്റൊരു ബ്ലോഗറെ കണ്ടത്തില്‍ സന്തോഷം..അടുത്ത തവണ തീര്‍ച്ചയായും പങ്കെടുക്കണം..പിന്നെ അച്ഛന് അസുഖമാണെന്നാണോ പറഞ്ഞത്...അദ്ദേഹം വേഗം സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു...
@ സഗീര്‍ : നന്ദി .....ഇങ്ങനെ ഒരു മീറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കയ്യെടുത്തത്തിനു ....
കൊള്ളാം, വിവരണം രസകരമായി....
അല്ലാ, മീറ്റിന് ഈറ്റ് ഇല്ലായിരുന്നോ...?
ഈറ്റില്ലെന്നാരും പരാതി പറയരുതാത്ത ഒരു മീറ്റ് അങ്ങ് മീറ്റിയിക്കാം അല്ലേ മുരളീ ? കൊറേ സംഭവങ്ങൾ എഴുതിത്തകർത്തിരിക്കണുണ്ടല്ലോ,അപ്പോ കുറേനാളായോ ബ്ലോഗ് തുടങ്ങിയിട്ട് ? വിനയം കണ്ടിട്ട് തോന്നിയതേ ഇല്ല :)
Thanks Murali... :)
കൂടുതല്‍ കൂടുതല്‍ ബ്ലോഗ് മീറ്റുകള്‍ നടക്കട്ടെ! സൗഹൃദം വളരട്ടെ! എല്ലാവര്ക്കും എന്റെ ആശംസകള്‍!
@ കുമാരന്‍: താങ്ക്സ്.(പുതിയ ക്യുട്ടെക്സ് വാങ്ങിച്ചിട്ട് വിളിക്കണം കേട്ടോ..)
@ ബിന്ദുചേച്ചി : വന്നതില്‍ സന്തോഷം ഈറ്റ് ഉള്ള മീറ്റ് ഉടന്‍ വരുന്നു..[പാര്‍സല്‍ കൊടുത്തയക്കാം..:) .:) ]
@കിരണ്‍സ് : അല്ലേലും ഞാന്‍ ഒരു 'വിനയകുനയന്‍' ആണ്.......പിന്നെ ഈറ്റ് ഇല്ലെങ്കിലും കിരണിന്റെ പാട്ടില്ലാത്ത ഒരു മീറ്റ് ഇല്ല .....എന്നെ കുറെ പേര്‍ ചീത്ത പറഞ്ഞു കിരണിനെ കൊണ്ട് പാടിക്കാഞ്ഞതിനു..
@ ആഷ : താങ്ക്സ് വരവുവച്ചു..
@ വഴക്കോടന്‍ : ഇവിടെ വന്നതില്‍ സന്തോഷം...
മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു...എല്ലാ വിധ ആശംസകളും നേരുന്നു ഈ കൂട്ടായമക്ക്.
അങ്ങനെ ദോഹയിലും മീറ്റ്. നന്നായി. ബൂലോഗ സൌഹൃദങ്ങള്‍ പൂത്തുലയട്ടെ!
അങ്ങനെ ബ്ലോഗ് സൌഹ്രദം വളരട്ടെ, ഒത്തൊരുമയോടെ എല്ലാരും മുന്നോട്ടു പോകട്ടെ
ഇങ്ങനെ ഒരു ഈറ്റ്ല്ലാമീറ്റിനു അവസരം ഒരുക്കിയ സഗീറിനു നന്ദി.
കിരന്‍സിന്റെ കയ്യില്‍ മൈക്കും കൊടുത്ത് മുന്നില്‍ ഒരു തൂവാലയും വിരിച്ചിരുന്നെങ്കില്‍...(അയ്യോ ...ഞാന്‍ ഓടി)...
ബൂലോകസൌഹൃദങള്‍ നീണാള്‍ വാഴട്ടെ...മീറ്റുകള്‍ ഇനിയും ഉണ്ടാവട്ടെ.....
സൗഹൃദം വളരട്ടെ.വിവരണം നന്നായീട്ടോ..
കഴിഞ്ഞ ദിവസം കണ്ടിരുന്നെങ്കിലും ഇപ്പോഴാ ഒന്നു കമന്റാന്‍ പറ്റിയത്. കൊള്ളാം ട്ടോ... ഒന്നു കൂടി ബ്ലോഗ് മീറ്റിനു പോയതുപോലെ തോന്നുന്നു... എന്റെ ദുരനുഭവങ്ങള്‍ വായിച്ചു കാണുമെന്നു വിശ്വസിക്കുന്നു...
ദോഹ ഉച്ചകോടി ബ്ലോമീറ്റ് വിശേഷം അറിഞ്ഞതില്‍ സന്തോഷം. രാമചന്ദ്രന്‍ വെട്ടിക്കാട്ടിനെ അല്ലേ ഇവിടെ അബുദാബീല്‍ കുറേനാള്‍ കണ്ടിരുന്നത്? ഇപ്പോള്‍ അവിടെ പിന്നേം പൊങ്ങിയോ?
@വരാവൂരാന്‍ : നന്ദി..വീണ്ടും വരണം..
@എഴുത്തുകാരി : കണ്ടതില്‍ സന്തോഷം
@കുറുപ് : നന്ദി..
@ മോഹനം : അടുത്ത തവണ ഈറ്റ് ഉള്ള മീറ്റ് ആക്കാം നമുക്ക്..
@ അരീക്കോടന്‍ : വളരെ നല്ല ഐഡിയ..അടുത്ത മീറ്റ് നു ഈറ്റ് നുള്ള വക ഒപ്പിക്കാന്‍ കിരണിനെ പിടിക്കാം
@ജിപ്പൂസ് : നന്ദി..
@ ജൂബിന്‍ : (ദു)രനുഭവങ്ങള്‍ വായിച്ചു..കണ്ടതില്‍ സന്തോഷം..
@എറനാടന്‍ : വെട്ടിക്കാട്ട് സര്‍വവ്യാപിയാണ് എപ്പോ എവിടെ പൊങ്ങും എന്ന് പറയാന്‍ പറ്റില്ല..
Chumma number adikathasaneeeeeee
അങ്ങിനെ മറ്റൊരു ബ്ലോഗ് വിവരണം കൂടെ.....
Post a Comment