5 February 2010

ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2010

അങ്ങനെ ദോഹയിലെ പ്രസിദ്ധമായ "ഈറ്റില്ലാ മീറ്റിനു" ശേഷം ദോഹക്കാരായ ബ്ലോഗ്ഗര്‍മാര്‍ വീണ്ടും ഒത്തു കൂടി, വിത്ത്‌ ഈറ്റ്..!!
(ഈറ്റ് എന്തായിരുന്നു എന്ന് മാത്രം ചോദിക്കരുത്.)

ദോഹയിലെ ആദ്യ ബ്ലോഗ്‌ മീറ്റ്‌ നടന്നത് കഴിഞ്ഞ സെപ്തംബറില്‍ ആണ്. അതിന്റെ വിശേഷങ്ങള്‍ ദേ ഇവിടെ വായിക്കാം.

കഴിഞ്ഞ തവണ പങ്കെടുക്കാന്‍ കഴിയാതിരുന്ന കുറേ ബ്ലോഗര്‍മാരെ കൂടി പരിചയപ്പെടാന്‍ ഈ ഒത്തു ചേരലിലൂടെ സാധ്യമായി.
ദോഹ വിന്റെര്‍-10 എന്ന് നാമകരണം ചെയ്ത ഈ സൌഹൃദ സംഗമത്തിന്റെ ഫോട്ടോസ് ഇവിടെ ചേര്‍ക്കുന്നു.

പങ്കെടുത്തവര്‍ 
ശാരദ നിലാവ്.(സുനില്‍ പെരുമ്പാവൂര്‍)  - ശാരദ നിലാവ്
രാമചന്ദ്രന്‍ വെട്ടിക്കാട്ട് - ഞാനിവിടെയുണ്ട്
ശ്രദ്ധേയന്‍(ഷഫീഖ് )- കരിനാക്ക്
കിരണ്‍സ് - കിരണ്‍സ്
സ്മിത ആദര്‍ശ് - പകല്‍ കിനാവ്‌
കെ.മാധവിക്കുട്ടി - ജീവിതത്തില്‍ നിന്ന്‌
എ ആര്‍ നജീം - പാഠഭേദം
ചാണ്ടിക്കുഞ്ഞ് - ചാണ്ടിക്കുഞ്ഞിന്റെ തെണ്ടിത്തരങ്ങള്‍
സ്മൈലി - നേര്‍ക്കാഴ്ചകള്‍
ഹാരിസ് എടവന - മന്ദസ്മിതം
ഇസ്മായില്‍ - തണല്‍
കെ.വി മനോഹര്‍ - മനോവിഭ്രാന്തികള്‍
സി.എം ഷക്കീര്‍ - ഗ്രാമീണം  
ഇസ്മായില്‍ - ചാറ്റല്‍
ശൈലേഷ് - മോഹനം,നേര്‍ക്കാഴ്ചകള്‍
സലിം - ബ്ലോഗില്ലാ ബ്ലോഗര്‍.!!
അനില്‍

ഈ പരിപാടിയുടെ മുഖ്യ സംഘാടകനായ മഹമ്മദ് സഗീറിന്  അപ്രതീക്ഷിതമായ ചില തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല.   

ഫോട്ടോസ്  ദോഹ മീറ്റ്‌ വിന്റെര്‍ ടെന്‍ പോസ്റ്റര്‍ 
(സുനില്‍ പെരുമ്പാവൂര്‍ ആണ് മനോഹരമായ ഈ പോസ്റ്ററിന്റെ ശില്‍പ്പി . ഖത്തറിന്റെ ദേശീയതയുടെ പ്രതീകമായ 'ഒറിക്സ്‌ ' ആണ് ചിത്രത്തില്‍ .)രാമചന്ദ്രന്‍ വെട്ടിക്കാട്ട് - (ഞാന്‍ ഇവിടത്തന്നെയുണ്ട്) 'ബ്ലോത്ര'ത്തിന്റെ ജീവാത്മാവും പരമാത്മാവും


സുനില്‍ പെരുമ്പാവൂര്‍ - (സംഘാടക സമിതി) 'ശാരദ നിലാവ് 'വഴിഞ്ഞൊഴുകുന്ന ചിരി.


കിരണ്‍സ് -  (സംഗീതമേ ജീവിതം )  പിന്നേം സംഗീതമേ ജീവിതം...!!ശ്രദ്ധേയന്‍ - എന്താ ശ്രദ്ധ..!!(ഞാന്‍ നോക്കി 'കരിനാക്ക്' ഒന്നും ഇല്ലാ ട്ടോ.)എ.ആര്‍ നജീം - ഈറ്റ് ബ്ലോഗ്‌, ഡ്രിങ്ക് ബ്ലോഗ്‌ !!ഹാരിസ് എടവന - കവി,ഗായകന്‍,ഗസല്‍ പ്രാന്തന്‍..പറഞ്ഞാല്‍ തീരില്ല.!!സ്മിത ആദര്‍ശ് - ടീച്ചറെ പറ്റി ഞാന്‍ പറയണോ.? (വന്ന ഉടനെ റേഡിയോ ഓണ്‍ ചെയ്തു വച്ചു..ന്തൂട്ട് വിശേഷങ്ങളാ.!! )കെ.മാധവിക്കുട്ടി -  കവിത ജീവിതം തന്നെ...അസ് ലം (സ്മൈലി) -ഫോട്ടോയില്‍  ലേശം മാസിലുപിടിക്കുന്ന പോലെ തോന്നുമെങ്കിലും ആള്‍ ശരിക്കും സ്മൈലിയാ..:) :)
കെ.വി മനോഹര്‍ - ആള്‍ക്ക് 'മനോവിഭ്രാന്തികള്‍' ഒന്നും തന്നെ ഇല്ലാ ട്ടോ..
സിജോയ് (ചാണ്ടിക്കുഞ്ഞ്) - ബ്ലോഗിന്റെ പേര്??.ഹി ഹി ..ഞാന്‍ മറന്നു..:)ഇസ്മായില്‍ -ബ്ലോഗ്‌  'ചാറ്റല്‍'  ആണെങ്കിലും ആള്‍ ഇടിവെട്ടി പെയ്യുകയാണ്.!!ഇസ്മായില്‍ - ഓള്‍വേയ്സ് സ്മൈല്‍ (ഈ ഫോട്ടോ കാര്യമാക്കേണ്ട..:) )


അനില്‍ - മാധവിക്കുട്ടിയുടെ നല്ല പാതി. സലിം - സ്വന്തമായി ബ്ലോഗില്ലാത്ത ബ്ലോഗര്‍(?)...!! പക്ഷേ ബ്ലോഗ്‌ ലോകത്ത് നിറസാന്നിധ്യം.
സി.എം ഷക്കീര്‍ - ക്യാമറയേന്തിയ ഗ്രാമീണന്‍..!!


മോഹനം - ഫോട്ടോഗ്രാഫര്‍.!! മുകളിലെ എല്ലാ ഫോട്ടോകളും ആ ക്യാമറയില്‍ നിന്നാണ്.മുരളി - 'പാവം ഞാന്‍'   (പിറകിലെ കസേരകളെല്ലാം ബ്ലോഗര്‍മാര്‍ക്ക് ഇരിക്കാന്‍ വേണ്ടി കൊണ്ടു വന്നതായിരുന്നു ട്ടോ...)

മീറ്റ് തുടങ്ങി..!! (ഈറ്റും)
ബൂലോഗ ചര്‍ച്ച....!!
ഹോ..ഇപ്പോഴാ ശ്വാസം നേരെ വീണത്‌.!! ഇസ്മായില്‍,ശ്രദ്ധേയന്‍,ശാരദ നിലാവ്.


ഹാരിസ് പാടുന്നു (മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് ചോദിക്കരുത്..പ്ലീസ് )

ദേ പിന്നേം ചര്‍ച്ച..!! വെട്ടിക്കാട്,ചാണ്ടിക്കുഞ്ഞ്,ഇസ്മായില്‍,ഹാരിസ്.

ചര്‍ച്ച തുടരുന്നു - സലിം ,സ്മൈലി,മാധവിക്കുട്ടി,സ്മിത ആദര്‍ശ്


 
  "ബ്ലോഗായാല്‍ മീറ്റ് വേണം..കൂടെയൊരു ഈറ്റും വേണം....."...........കിരണ്‍സ് പാടുന്നു.
സ്മിത ടീച്ചര്‍ കത്തി വയ്ക്കുന്നത് കേള്‍ക്കുകാ..

ഇപ്പൊ കത്തിവയ്ക്കുന്നത് വെട്ടിക്കാട് - ഹാരിസ്,സുനില്‍,നജീം,മുരളി.
ഒടുക്കത്തെ ചര്‍ച്ച...!!

ഈ ഫോട്ടോയില്‍ നടുക്ക് നില്‍ക്കുന്ന ആളെ കണ്ടോ..ഇദ്ദേഹത്തിന്റെ ചുമലില്‍ തൂങ്ങിക്കിടക്കുന്ന ആ യന്ത്രത്തില്‍ നിന്നാണ് ഈ പോട്ടംസ് ഒക്കെ വന്നത് ട്ടോ...ഫോട്ടോഗ്രാഫര്‍ ശൈലേഷ്‌ (മോഹനം) ലാസ്റ്റ് ബട്ട്‌ നോട്ട് ലീസ്റ്റ്.!!
  


 
ഇത് ദോഹയിലെ അല്‍ മാലികി ടവര്‍ എന്ന പ്രശസ്തമായ ബില്‍ഡിംഗിന്റെ ഉള്‍ഭാഗം ആണ് .മീറ്റ്‌ കഴിഞ്ഞു പുറത്തേക്ക് വന്നപ്പോള്‍ ലോബിയിലെ മാര്‍ബിള്‍ പതിച്ച ഈ തൂണിന്റെ ഫോട്ടോ ഒന്നു എടുക്കണം എന്ന് തോന്നി...എന്തിനാണെന്നോ ??...
വെറുതേ..
ഒന്നു സൂക്ഷിച്ചു നോക്കൂ..
"കേരളമെന്ന പേര്‍ കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.."
:)


വാല്‍ക്കഷണം
അങ്ങനെ ബ്ലോഗ്‌ മീറ്റ്‌ ഒക്കെ കഴിഞ്ഞു.
കഥാകൃത്ത്‌ കഥയെഴുതാനിരുന്നു.

....."ക്ലാ ക്ലാ  ക്ലീ ക്ലീ ക്ലൂ ക്ലൂ....സുരേഷ് തിരിഞ്ഞു നോക്കി..
ദാ മുറ്റത്തൊരു ബ്ലോഗര്‍..!! "
.

69 comments:

മുരളി I Murali Nair said...

....."ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ....സുരേഷ് തിരിഞ്ഞു നോക്കി..
ദാ മുറ്റത്തൊരു ബ്ലോഗര്‍..!!!"
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനോഹരമായ ചിത്രങ്ങള്‍ക്കും അതിലേറേ മനോഹരമായ വിവരങ്ങള്‍ക്കും നന്ദി !

ബിലാത്തിപട്ടണം / Bilatthipattanam said...

അങ്ങിനെ ബൂലോഗത്തെ ഒരുബ്ലോഗീറ്റുകൂടി കാണിച്ചതിനൊരുപാട് നന്ദി മുരളി..
വാക്കിലൂടേയും,നോക്കിലൂടേയും ഈ അക്ഷരപ്പുലികളെയൊന്നിച്ച് കണ്ടപ്പോൾ അതിയായ ആനന്ദമുണ്ടായി കേട്ടൊ...

Clipped.in - Explore Indian blogs said...

Nice to see more and more blogger meets. It keeps the spirit flying...

മൂര്‍ത്തി said...

രസമുള്ള വിവരണങ്ങള്‍.

Manoraj said...

ഈ മിറ്റുകാരുടെ ഈറ്റ്‌ കാരണം ഇവിടെ ദാരിദ്ര്യമാവോന്നാ പേടി.. നല്ല കുറെ ചിത്രങ്ങൾക്ക്‌ താങ്കളോട്‌ കടപ്പാട്‌

krishnakumar513 said...

നന്നായിട്ടുണ്ട് മുരളി,ചിത്രങ്ങളും,വിവരണവും....

ഭായി said...

KSU എന്ന് ഒരു തൂണില്‍ എഴുതിവെക്കാന്‍ അവിടെ ചുണക്കുട്ടികളാരുമില്ലേടേ...യ്?!

(ഞാന്‍ വരണോ?)

എല്ലാവരേയും ഒരുമിച്ചുകണ്ടപ്പോള്‍ സന്തോഷായി
നല്ല ജനങള്‍, നല്ല ശിത്രങള്‍ ,നല്ല ബിവരണങള്‍
:-)

കുഞ്ഞൻ said...

രസകരമായ അടിക്കുറിപ്പിലൂടെ കാണാമറയത്തിരിക്കുന്ന കൂട്ടുകാരെ കാണിച്ച് തന്നതിന് വളരെ സന്തോഷം അറിയിക്കുന്നു.. കൂടുതൽ വിശേഷങ്ങൾ മറ്റുള്ള കൂട്ടുകാരുടെ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുമെന്ന് കരുതുന്നു..

ഇനിയും തുടരട്ടെ ഈ സ്നേഹ സംഗമങ്ങൾ..!

ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട് ..
ചിത്രങ്ങളും,വിവരണവും
നന്ദി !

ചാണ്ടിക്കുഞ്ഞ് said...

മുരളി....നല്ല വിവരണം...നീ താനെ പുപ്പുലി...ശൈലേഷിനും നന്ദി...

രഘുനാഥന്‍ said...

കേരളത്തില്‍ വന്നു മീറ്റാന്‍ ആരുമില്ലേ?

സുമേഷ് മേനോന്‍ said...

അബടെ പിന്നേം മീറ്റീല്ലേ??

മുരളി I Murali Nair said...

@സുനിൽ കൃഷ്ണൻ(Sunil Krishnan):ഈ ഫോട്ടോസ് എടുത്തത് മോഹനം എന്ന ബ്ലോഗര്‍ ആണ് എന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഏല്‍പ്പിച്ചു എന്നെ ഉള്ളൂ..

@ബിലാത്തിപട്ടണം / Bilatthipattanam : മീറ്റ്‌ നല്ല ഒരു അനുഭവമായിരുന്നു. ഇനിയും ഒരുപാട് മീറ്റുകള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു.

@Clipped.in - Explore Indian blogs :നന്ദി.

@മൂര്‍ത്തി : നന്ദി.

@Manoraj : ഈറ്റ് ആണ് എല്ലാ മീറ്റുകളുടെയും ആത്മാവ്

@krishnakumar513 : നന്ദി.

@ഭായി :മ്മടെ കുട്ട്യോള് പോര.. KSU എന്നെഴുതാന്‍ ഭായി തന്നെ വരേണ്ടിവരും ഹഹ.. :)

@കുഞ്ഞൻ : ഞാനും മറ്റു കൂട്ടുകാരുടെ മീറ്റ്‌ വിശേഷങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുകയാണ്

@ഖാന്‍പോത്തന്‍കോട്‌ :നന്ദി.

ചാണ്ടിക്കുഞ്ഞ് : അപ്പൊ നമ്മുടെ മീറ്റിന്റെ വിശേഷങ്ങളുമായി ഒരു കിടിലന്‍ പോസ്റ്റ്‌ ഇടൂ ട്ടോ..

@രഘുനാഥന്‍ : ഒരു മീറ്റ്‌ സംഘടിപ്പിക്കു മാഷേ..ഒരു തീവണ്ടീല്‍ കേറി ഞങ്ങളും വരാം. :)

സുമേഷ് മേനോന്‍ : സുമേഷേ കേട്ടിട്ടില്ലേ.."ബ്ലോഗായാല്‍ മീറ്റ് വേണം..മീറ്റിനാണേല്‍ ഈറ്റും വേണം...."

Niram Jubin said...

നാട്ടിലായിപ്പോയതിനാല്‍ വരാന്‍ കഴിഞ്ഞില്ല... ഇത് കണ്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം... സാരമില്ല... ഞാന്‍ ഉടനെ വരുന്നുണ്ട്.. വന്നിട്ടു വേണം അടുത്ത മീറ്റ്‌ സംഘടിപ്പിക്കാന്‍...
ചിത്രങ്ങള്‍ക്കും റിപ്പോര്‍ട്ടിനും നന്ദി...
ദോഹ ബ്ലോഗേഴ്സ് നീണാള്‍ വാഴട്ടെ...

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

മുരളീ അസ്സലായിരിക്കുന്നു ... ഇതാണ് പറയുന്നത് വല്ലഭനു (വല്ലവനും അല്ല ) പുല്ലും ആയുധം എന്ന് .. രസകരമായ അടിക്കുറിപ്പുകള്‍ .. മനോഹരമായ വിവരണം .. വിന്റെര്‍ ടെന്‍ ..കഴിഞ്ഞു ഇനി " സമ്മര്‍ ടെന്‍ " വരും വരെ കാത്തിരിപ്പൂ ... കാത്തിരിപ്പൂ ..

രഞ്ജിത് വിശ്വം I ranji said...

മുരളീ ഒന്നറിച്ചിരുന്നേല്‍ മനാമേന്ന് സൈഡ് പിടിച്ച് നീന്തി (ആര്‍ക്കറിയാം നീന്തല്‍) ഞാനുമങ്ങെത്തിയേനേ..
എല്ലാരേയും കണ്ടതില്‍ സന്തോഷം

മോഹനം said...

ചില പടങ്ങള്‍ ഔട്ട്‌ ആയിട്ടുണ്ട്‌, സദയം ക്ഷമിക്കുമല്ലോ...?

Kiranz..!! said...

മുരളീ രസകരം.എല്ലാവരുടേയും ബ്ലോഗൊക്കെ ഒന്നു കണ്ടേച്ചും വരട്ട് :)

smitha adharsh said...

മുരളിയേട്ടാ..പോസ്റ്റ്‌ കലക്കി..വിവരണവും.എല്ലാവരെയും കണ്ടതിലും,പരിചയപ്പെട്ടതിലും സന്തോഷം.
പറഞ്ഞപോലെ അടുത്ത മീറ്റിനു കാണാം.എന്നിട്ട് വേണം എല്ലാവരെയും കത്തി വച്ച് കൊല്ലാന്‍.
വേറെ ആരെങ്കിലും ബ്ലോഗ്‌ മീറ്റ്‌ പോസ്റ്റ്‌ ആക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് ലിങ്ക് ഇടണേ..പ്ലീസ്.
ഒരു 'ഓണ്‍' : ഈ റേഡിയോ ഉള്ളത് കൊണ്ട് നമ്മള് ജീവിച്ചു പോകുന്നു...

തെച്ചിക്കോടന്‍ said...

തീറ്റ, ലാത്തിയടി, പിന്നേം തീറ്റ, പിന്നേം ലാത്തിയടി ഈ മീറ്റ് കൊള്ളാമല്ലോ..
എല്ലാവരെയും ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, നന്ദി.

തൂണിലെഴുതിയതിനെപ്പറ്റി: മലയാളി എവിടെപോയാലും മലയാളിതന്നെ.

ചിന്തകന്‍ said...

എല്ലാവരും വിചാരിച്ചതിലും സുന്ദര കുട്ടന്മാരാണ് കെട്ടോ :)

കണ്ടതില്‍ സന്തോഷം.

വിവരണങ്ങളും ഫോട്ടോകളും നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍...

തണല്‍ said...

ന്നാലും ന്റെ മുരളീ... ഈ പാവം എനിക്കിട്ടു തന്നെ 'പോസ്റ്റണ'മായിരുന്നോ? എന്റെ ഫോട്ടോ കണ്ടാല്‍ ആളുകള്‍ കരുതും 'മീറ്റി'ന്റെ കൂടെ മറ്റു വല്ലതും ഉണ്ടായിരുന്നോ എന്ന്. (വലിയ കുഴപ്പമില്ലാത്ത എന്റെ ഫോട്ടോ വേണമെങ്കില്‍ ഞാനച്ചു തരാം)
ഏതായാലും അടുത്ത മീറ്റില്‍ 'മീറ്റ് ' ഉള്ള 'ഈറ്റ്'തന്നെ നമുക്ക് സംഘടിപ്പിക്കണം

കൊച്ചുതെമ്മാടി said...

ഹല്ല...ഈ കോഴിക്കോടുന്നും മീറ്റാന്‍ ആരുമില്ലെ....
നിങ്ങല്‍ ഒക്കെ വല്യ മീറ്റുകാര്‍ വന്നിരിക്കുന്നു....
മ്ഹും.....

മുരളീ...അടിക്കുറിപ്പുകളൊക്കെ കലക്കി ട്ടോ.....

lekshmi said...

haha...nannayitou...nalla avatharanam..njanum oru bloger...dohayil ninnum...

ഒഴാക്കന്‍. said...

മുരളി ആശാനെ അത് കലക്കി!!!

പല പുലികളെയും ഫോട്ടോയിലൂടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

ഇനി ഒരെണ്ണം ബാംഗ്ലൂര്‍ വെക്കണം ഞങ്ങള്‍ പാവങ്ങള്‍ക്കായി ഒരു തീറ്റമത്സരം അല്ലാ ഒരു കൂട്ടായ്മ!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മുരളി, ശൈലേഷ്,

കൊള്ളാം..
:)

പകല്‍കിനാവന്‍ | daYdreaMer said...

എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

പകല്‍കിനാവന്‍ | daYdreaMer said...

ഓഫ്: ഉസ്കൂളീന്ന് കാണുമ്പൊ ഈ കിരണ്‍ ഇങ്ങനെ അല്ലായിരുന്നല്ലോ.. :)

ഹരീഷ് തൊടുപുഴ said...

രാമുവേ..:)

നിങ്ങൾക്കിതു മാത്രേ പണിയുള്ളോ..
പങ്കെടുത്ത എല്ല ബ്ലോഗേർസിനും എന്റെ ഭാവുകങ്ങൾ നേരട്ടെ..

സുനിൽ പണിക്കർ said...

ഇതെപ്പൊ സംഭവിച്ചു..? പങ്കെടുത്ത എല്ലാവർക്കും ആശംസകൾ..! പല ഫോട്ടോകളും കറുത്തു പോയി..
എന്നാലും നന്നായി..

അനിൽ@ബ്ലൊഗ് said...

അഹാ ...
എല്ലാ‍വരേയും കാണുമ്പോള്‍ ഒരു സന്തോഷം.

കുമാരന്‍ | kumaran said...

കലക്കി...

റഫീക്ക്.പി .എസ് said...

രസായിരിക്കുന്നു ,ഫോട്ടോയും അതിലുപരി ആ വിവരണങ്ങളും ...പങ്കെടുക്കാന്‍ പറ്റാത്ത വിഷമം വേറെയും ...

മോഹനം said...
This comment has been removed by the author.
ഹാരിസ്‌ എടവന said...

കഴിഞ്ഞപ്രാവശ്യത്തേക്കാള്‍
നന്നായി.വിവാരണവും ഫോട്ടവും
ഗംഭീരം
എന്നെ ഗായകന്‍ എന്നു വിളിച്ചതു
ശുദ്ധ അബദ്ധമായിപ്പോയി.
എന്തായലും ഊണ്‍ കഴിഞ്ഞതല്ലേ
കൈ തോര്‍ത്താനൊരു ടിഷ്യപേപ്പര്‍
ഇരിക്കട്ടെ എന്നു മാത്രമേഞമ്മള്‍
വിചാരിച്ചുള്ളൂ.അല്ലാതെ സദ്യക്കൊപ്പം
നമ്മളെ ടിഷ്യൂപേപ്പറിനെ
വിഭവമായി പരിഗണിക്കുക ന്നു വെച്ചാല്‍ കഷ്ടം എന്നല്ലാണ്ട് എന്താപറയുക.
ഇനി ആരെങ്കിലും ഇതു സത്യാന്നു കരുതി ന്നെ ക്കൊണ്ടുപാട്ടു പാടിച്ചാല്‍
സിനിമയില്‍ മാമുക്കോയ ശാസ്ത്രീയ സംഗീതം പാടും പോലെ പാടേണ്ടി വരും.
പിന്നെ മനോവിഭ്രാന്തിമുതല്‍ സ്മിത,കരിനാക്ക് മാധവികുട്ടി സ്മൈലി അവസാനം ബ്ലോത്രത്തിലെത്തീനില്‍ക്കൂന്ന സൌഹ്രുദത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് സന്തോഷം എന്നല്ലാണ്ട് എന്താപറയ്യുക

മയൂര said...

കണ്ണു കടിച്ചിട്ടൊന്നും വായിക്കാന്‍ പറ്റുന്നില്ല,
മേലില്‍ ഇതാവര്ത്തിയ്ക്കരുത്‌ ;)

Typist | എഴുത്തുകാരി said...

പിന്നേം ഒരു ബ്ലോഗ് മീറ്റോ? അങ്ങനെ കാണാത്ത ഒരുപാട് പേരെ കണ്ടു. എന്നാ ഇനി അടുത്ത മീറ്റ്?

രാമു said...

സന്തോഷം, ബൂലോകം വളരട്ടെ. പറ്റിയാല്‍ അടുത്ത മീറ്റിന്‌ ഞാനും...

ശ്രദ്ധേയന്‍ | shradheyan said...

കിടിലന്‍ അവതരണം മോനെ. അതിനിടയില്‍ നീ എപ്പോഴാ എന്റെ നാവു പരിശോധിച്ചത്? :)

വല്യമ്മായി said...

സന്തോഷം :)

ചാണക്യന്‍ said...

ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും പെരുത്ത് നണ്ട്രി.....

Aasha said...

ആ‍ശംസകള്‍ .... ഞാന്‍ മിസ്സ് ചെയ്തു... ഞാന്‍ നാട്ടില്‍ ആണു.. വരാന്‍ സാധിച്ചില്ല... മീറ്റ് ചെയ്ത എല്ലാര്‍ക്കും ആശംസകള്‍ ...

നന്ദന said...

എന്തായാലും ഞാനും വരും ഒരു മീറ്റിന് മീറ്റാൻ

Cm Shakeer(ഗ്രാമീണം) said...

ദോഹ-ബ്ലോഗ്‌ മീറ്റ്‌ നല്ല ഒരു അനുഭവമായിരുന്നു. വൈകി വന്ന് നേരത്തെ പോയ ഈയുള്ളവന് മീറ്റില്‍ പങ്കെടുത്തിട്ടും നഷ്ട്ടബോധം ബാക്കിയാവുന്നു. (സത്യമായിട്ടും 'ഈറ്റ്' നഷ്ട്ടപ്പെട്ടതിലല്ല!)എല്ലാവരേയും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.ഡൂട്ടിയായതിനാലാണ് നേരത്തെ പോരേണ്ടിവന്നത്.മുരളിക്കും,ശൈലേഷിനും അഭിനന്ദനങള്‍.Good work!
കൂടുതല്‍ വിവരണങ്ങള്‍ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.

കുക്കു.. said...

നല്ല വിവരണം..""
:D.

pulari said...

അഭിനന്ദനങ്ങള്‍....
P.K.Noufal-Doha

ഹംസ said...

ഫോട്ടോയാണോ നന്നായത് അതോ അതിനുള്ള അടിക്കുറിപ്പുകളോ ..

രണ്ടും നന്നായിട്ടുണ്ട്.

മുരളി I Murali Nair said...

ദോഹ മീറ്റിന്റെ വിശേഷങ്ങള്‍ അറിയാനെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഞാന്‍ said...

ഞാന്‍ വന്നിലേലും മീറ്റുഗ്രനായില്ലേ?

k.madhavikutty said...

മുരളി രസകരമായ അവതരണം. രസം മാത്രമല്ല ഗൌരവമായ പല കാര്യങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തു എന്ന് കൂടി ബൂലോഗത്തെ അറിയിച്ചേക്കു

വീണ്ടും കാണാം ..

മനോവിഭ്രാന്തികള്‍ said...

മുരളീ, ചൂടുള്ള പരിപ്പുവട പോലെ ഈ ബ്ലോഗ്‌ - നന്നായിരിക്കുന്നു. ആദ്യമായിട്ടാണ് ഒരു ബ്ലോഗ്‌ മീറ്റിനു പോകുന്നത്. അത് പൂര്‍ണമായി ആസ്വദിച്ചു. ബ്ലോഗ്‌ സ്ഥിരമായി വായിക്കാത്തതുകൊണ്ട്‌ കടമ്പൂരാന്‍, കാപ്പിലാന്‍ -- ഇവരൊക്കെ ആരാണെന്നു തന്നെ അറിയില്ല. അതുകൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇവിടെ വന്ന കമന്റുകളില്‍ നിന്ന് ദോഹയില്‍ വേറെയും ബ്ലോഗന്മാരും ബ്ലോഗിനികളും ഉണ്ടെന്നു തോനുന്നു.

Sapna Anu B.George said...

നല്ല കാര്യം,എല്ലാ ആശംസകളും ഭാവുകങ്ങളും. ഒരൊറ്റ സംങ്കടം മാത്രം.....10,15 വർഷം ഞാനീ ദോഹയിൽ ഉണ്ടായിരുന്നിട്ട്,ഞാൻ ഖത്തറിൽ നിന്ന് പോകാൻ നോക്കിയിരിക്കയായിരുന്നോ ബ്ലോഗ് മീറ്റ് നടത്താൻ നിങ്ങൾ!!!

Sandhya S.N said...

Hai,
Without participating the meet.
I feel I too were there. That much interesting was the description and the photoes.
congrats and regards
sandhya

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഭാവുകങ്ങള്‍..
എല്ലാവരേയും കാണാന്‍ കഴിഞ്ഞു, സന്തോഷം.

മുരള്‍സ്.. ഒന്നൊന്നര വിവരണം.!
:)

മുഫാദ്‌/\mufad said...

ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ തോന്നിപ്പോയി...ബാംഗ്ലൂരിലോ കോഴിക്കോടോ ആരെങ്കിലും നടത്താനുള്ള വല്ല ഉദേശവുമുന്ടെന്കില്‍ അറിയിക്കണം.

മോഹനം said...

ദോഹാ ബ്ളോഗ്‌ മീറ്റില്‍ പങ്കെടുക്കാത്ത എല്ലാ ദോഹാ ബ്ളോഗേര്‍ഴ്‌സിനോടും ഒരഭ്യര്‍ത്ഥന ഇനിയും ഈ കൂട്ടായ്മയില്‍ ചേരാന്‍ താല്‍പര്യപ്പെടുന്നവര്‍ ദയവായി സഗീറിനേയോ, രാമചന്ദ്രന്‍ വെട്ടിക്കാടിനേയൊ, സുനില്‍ പെരുംബാവൂരിനേയൊ ബന്ധപ്പെടുവാന്‍ അപേക്ഷ.

ഏ.ആര്‍. നജീം said...

ദോഹമുക്കിന്റെ തൊട്ടടുത്ത് തന്നെ നല്ലൊരു ആഡിറ്റോറിയം സജ്ജീകരിക്കുകയും, ചായയും കടിയുമൊക്കെ വീണ്ടും വീണ്ടും തന്നു സല്‍ക്കരിക്കുകയും ചെയ്ത രാമചന്ദ്രന്‍, സഗീര്‍, സുനില്‍ , ഹാരിഷ് ടീമിനു ബൂലോകത്തിന്റെ പേരിലും ദോഹ മീറ്റിന്റെ പേരിലും എന്റെ വ്യക്തിപരമായും കൃതിജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.. :))കമന്റ് കണ്ടപ്പോഴല്ലെ മനസ്സിലായത് പിടിച്ചതിനെക്കാള്‍ കൂടുതല്‍ പുലികള്‍ ഇനിയും ദോഹയില്‍ പലയിടത്തായ് ഉണ്ടെന്ന്.. മോഹനം പറഞ്ഞത് പോലെ എല്ലാവരും സഗീറുമായോ രാമചന്ദ്രനുമായോ ബന്ധപ്പെടണേ..

കുഞ്ഞൂസ് (Kunjuss) said...

മനോഹരമായ വിവരണങ്ങളിലൂടെയും അതിലേറെ സുന്ദരമായ ചിത്രങ്ങളിലൂടെയും "ദോഹ മീറ്റ്‌" നല്ലൊരു അനുഭവമായി മാറ്റിയതിനു നന്ദി.

oru mukkutti poovu said...

സംഭവം കലക്കി മാഷെ.. ഈറ്റാന്‍ വേണ്ടി മീറ്റിയതാണൊ...

മാറുന്ന മലയാളി said...

നല്ല ചിത്രങ്ങളും അടിക്കുറിപ്പും...........ഇതുപോലെ ഒരു മീറ്റില്‍ പങ്കെടുക്കാത്തതിന്‍റെ വിഷമം തീര്‍ന്നു

അഭി said...

നല്ല രസമുള്ള വിവരണങ്ങളും ചിത്രങ്ങളും

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം
കുറെ ദിവസം ഭൂലോകത്തില്ലായിരുന്നു
തിരിച്ചു വന്നു ബാക്ക് ലോഗ് തീര്‍ക്കുവ
നന്നായി മുരളി - ചിത്രങ്ങളും അടിക്കുറിപ്പുകളും

അരുണ്‍ കായംകുളം said...

അയ്യോ ഈ മീറ്റിന്‍റെ പോസ്റ്റ് ഇപ്പോഴാ കാണുന്നത്, നന്നായിട്ടുണ്ട്.

sPidEy said...

പങ്കെടുത്തവരെ എനിക്ക് പരിചയമില്ല..
എന്നാലും ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട് ആശംസകള്‍

ബഷീര്‍ Vallikkunnu said...

ഒരു എയര്‍ ടിക്കറ്റ് തന്നാല്‍ അടുത്ത ഈറ്റിന് ഞാനും വരാം.

sm sadique said...

മനോഹരം ! ക്ലാ... ക്ലാ .....നിങ്ങള്‍ക്കിടയില്‍ എനിക്കിരിക്കാന്‍ ഒരു വീല്‍ ചെയറിന് idam ഉണ്ടാവുമോ ?

കാണാമറയത്ത് said...

എന്തൊക്കെ ചര്‍ച്ച ചെയ്തു ? ഈറ്റ് നടന്നു എന്ന് മാത്രം മനസ്സിലായി.... ചിലര്‍ പാടിയെന്നും.....

SULFI said...

മാഷെ....... നല്ല വിവരണം. നല്ല ചിത്രങ്ങള്‍.
ന്റെ ഭഗവാനെ...... ഈ ബ്ലോഗ് മീറ്റുകാരെ കൊണ്ട് വഴിയില്‍ നടക്കാന്‍ വയ്യാണ്ടായിരിക്കുന്നു.
(അസൂയ.. ഇത്തിരി കുശുമ്പു, പിന്നെ ഒത്തിരി കുന്നായ്മയും .... ന്തു ചെയ്യാനാ. ന്റെ കൂടപ്പിറപ്പായി പോയെ......)