13 February 2010

ലാസ്റ്റ്‌ വാലന്‍ന്റൈന്‍

[ഋതു-കഥയുടെ വസന്തം എന്ന കഥകള്‍ക്ക് മാത്രമായുള്ള ഗ്രൂപ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കഥ..]

ണുത്തുറഞ്ഞ ഈ രാത്രിയില്‍ വാഹനങ്ങള്‍ കുറഞ്ഞ റോഡിലൂടെ, എന്റെ ദേഹത്തെ ചുറ്റിപ്പിടിച്ച്  ഉച്ചത്തില്‍ പാട്ടുപാടിക്കൊണ്ട് നടക്കുന്ന ഈ പെണ്‍കുട്ടിയെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് എന്നെനിക്കറിയില്ല..
ഈയൊരു വാലന്റൈന്‍സ് ദിനത്തില്‍ തികച്ചും അപ്രതീക്ഷിതമായി എന്നിലേക്ക്‌ കടന്നു വന്ന ഷംനാബക്കര്‍ എന്ന ഈ കണ്ണൂരുകാരി ഇനിയുള്ള എന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പറയാനും എനിക്ക്  കഴിയില്ല.....
പ്രണയദിനാഘോഷങ്ങളുടെ കടും വര്‍ണങ്ങള്‍ നിറഞ്ഞു നിന്ന മംഗലാപുരത്തെ ഒരു പബ്ബിനു മുന്നില്‍ വച്ചാണ് ഇന്ന് വൈകുന്നേരം യാദൃശ്ചികമായി ഞാന്‍ ഷംനയെ പരിചയപ്പെടുന്നത്. വെറും ആറു മണിക്കൂറുകള്‍ കൊണ്ട് ഈ പെണ്‍കുട്ടി എന്റെ മനസ്സ്‌ കീഴടക്കിയപ്പോള്‍ സൈക്കോളജിയില്‍ ഞാന്‍ നേടിയ ബിരുദങ്ങളെല്ലാം വെറും കടലാസ് കഷണങ്ങളായി എന്നെ നോക്കി പല്ലിളിക്കുന്നത് പോലെ എനിയ്ക്ക് തോന്നുന്നു.
ബാക്കി ഇവിടെ തുടര്‍ന്നു വായിക്കുക...

.