3 January 2010

ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി

"എഞ്ചിനീയറിംഗ് കോളേജിന്റെ വരാന്തകള്‍ക്കെല്ലാം നീളം കൂടുതലാണ് ഇല്ലേ ദിലീപ്....??..ഇങ്ങനെ സംസാരിച്ചു കൊണ്ട് കുറേ നേരം നടക്കാനായി മാത്രം ഉണ്ടാക്കിയിരിക്കുകയാണെന്നു തോന്നും.."
"ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ച കോളേജിന്റെ വരാന്തയ്ക്ക് ഇതിലും കൂടുതല്‍ നീളമുണ്ടായിരുന്നു....ഒന്നു പോ........ജനുവരിയിലെ തണുപ്പില്‍ പെണ്‍പിള്ളേര്‍ക്ക് പ്രേമരോഗം കൂടുതലാണെന്ന് പറയുന്നത് വെറുതെയല്ല..."
"ഓ..ഞാന്‍ പ്രീഡിഗ്രി ഒന്നും പഠിച്ചില്ലേ....ഞാനൊരു പാവം പ്ലസ്‌ ടു ക്കാരി....നിന്നെപ്പോലെ കവിതയും സാഹിത്യവും ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് പ്രേമം വരാന്‍ ജനുവരിയിലെ തണുപ്പ് തന്നെ വേണം....."
"ഹ ഹ  അനൂ....നീ എഞ്ചിനീയര്‍ ആയി ഒരു ഡിസൈന്‍ എങ്കിലും ചെയ്യുന്നത് എനിക്ക് കാണണം...നിന്റെ പടം വരപ്പും ഭാവനയും പി.എല്‍.സി ഡിസൈന്‍ ചെയ്യുമ്പോഴും ഉണ്ടാവുമല്ലോ...എന്റെ ദൈവമേ അതൊരു ഭയങ്കര സംഭവമായിരിക്കും...ഹ ഹ ."
"നിന്റെ തല്ലിപ്പൊളി സാഹിത്യത്തെക്കളും ഭേദമാ എന്റെ വര....അവന്റെയൊരു അഹങ്കാരം കണ്ടില്ലേ..സകല പെണ്ണുങ്ങളെയും കവിതയെഴുതി മയക്കിക്കോ..നീയാര് കീറ്റ്സോ അതോ ഷെല്ലിയോ........."
"അതേ....കേട്ടിട്ടില്ലേ.."Heard melodies are sweet, but those unheard
Are sweeter; therefore........."
"ഓ..എനിക്കത്ര സ്വീറ്റ് ആയി ഒന്നും തോന്നുന്നില്ല...."
ദിലീപിനെ തള്ളി മാറ്റി അനു ക്ലാസ് റൂമിലേക്ക്‌ നടന്നു...


കാന്റീനിലെ ബോണ്ടയ്ക്ക് അന്ന് പതിവില്ലാത്ത ചൂടുണ്ടായിരുന്നു...സീനിയേര്‍സ് കോര്‍ണെറില്‍ നിന്നും ഉച്ചത്തില്‍ കയ്യടി കേള്‍ക്കുന്നു...ചെന്നുനോക്കുമ്പോള്‍ കപ്പപ്പുഴുക്കില്‍ നിന്നും സുരേഷിന് ഒരു പീസ്‌ ഉള്ളി കിട്ടിയിരിക്കുന്നു...സവാളയ്ക്ക് വില കിലോവിനു അമ്പതു രൂപയായപ്പോള്‍ അത്യപൂര്‍വ്വ വസ്തു 'ഡിസ്കവര്‍' ചെയ്ത സന്തോഷമാണ്...
"ദിവാകരേട്ടന്‍ കീ ജയ്..."
"പ്രിയ്യപ്പെട്ടവരെ..കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം മൂലം വില വര്‍ദ്ധിച്ച് കിലോക്ക് അന്‍പതില്‍പ്പരം രൂഫായായ മാന്യ സവാളയെ കേരളത്തിന്റെ തനതായ കപ്പ അഥവാ ടാപ്പിയോക്കയുടെ അകമ്പടിയോടെ ഇവിടെ അവതരിപ്പിച്ച ബഹുമാന്യനായ നമ്മുടെ കാന്റീന്‍ ഓണര്‍ ദിവാകരേട്ടനോടും ഒരു ഉള്ളി കൊണ്ട് അയ്യായിരം പേര്‍ക്ക് കപ്പ പുഴുങ്ങിയ അഭിവന്ദ്യ പാചകഗുരു ഔസേപ്പേട്ടനോടുമുള്ള അകൈതവമായ നന്ദി ഞാനീ അവസരത്തില്‍ അറിയിച്ചു കൊള്ളട്ടെ......."
"ഡാ.. ദേണ്ടെ.. രവിവര്‍മേടെ മോളു വരുന്നു....."


പൊട്ടിയ ജനല്‍ ചില്ലിലൂടെ നോക്കിയപ്പോള്‍ അനു ദൂരെ നിന്നു നടന്നു വരുന്നത് കണ്ടു...


"ഏതായാലും ഇവന് പറ്റിയ സാധനമാ...കവിയും ചിത്രകാരിയും..നല്ല കോംബി....."
"അതേ ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്.....!!"
"അളിയാ നീ അനുവിന്റെ പുതിയ വര്‍ക്ക്‌  "എ ട്രിബ്യൂട്ട് ടു ഗൂര്‍ണിക്ക" കണ്ടിട്ടുണ്ടോ.....പറയാതിരിക്കാന്‍ വയ്യ...കിടു സാധനമാ...!!.ഡെയിലി രാവിലെ ആത്മാവിന്റെ വേദനകള്‍ തൊട്ടുണര്‍ത്താനായി നമ്മുടെ ടോയ് ലെറ്റിന്റെ ഡോറില്‍ വയ്ക്കാന്‍ ആ പടം തരുമോന്നു ഞാനവളോട് ചോദിച്ചു....പക്ഷേ ലവള്‍ എന്റെ തന്തക്കു വിളിച്ചു....ദുഷ്ട്ടത്തി....!!!!"
"ഇല്ലെടാ ഇവന്റെ ആത്മാവിനുള്ള മോട്ടിവേഷനാ അത്...ഗാട്ട് കരാറിന്റെ കാണാച്ചരടുകള്‍ തേടിപ്പോയ     ആധുനിക കപി ദിലീപനാശാനെ പീഡിത സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉന്തിത്തള്ളിയിടാന്‍ പ്രിയ പ്രണയഭാജനം കാന്‍വാസില്‍ തീര്‍ത്ത കവിത......"
കാന്റീനില്‍ കൂട്ടച്ചിരിയുയര്‍ന്നു....


കൃത്യസമയത്താണ് അനു എത്തിയത്...ദിലീപിന് അവിടെ  നിന്നും രക്ഷപ്പെടണമെന്നുണ്ടായിരുന്നു...എല്ലാവരും കൂടി സംഗതി കുളമാക്കുന്ന ലക്ഷണമാണ് ...
"ദിവാകരേട്ടാ..നല്ല ചൂടുള്ള ഗൂര്‍ണിക്ക രണ്ടെണ്ണം എടുത്തോ....നല്ലവണ്ണം മൊരിഞ്ഞത് തന്നെ വേണേ...."
സുരേഷ് സ്ട്രൈക്ക്സ്  എഗൈന്‍...!!
"എടാ അതിനു ഗൂര്‍ണിക്ക പൊരിച്ചാല്‍ ശരിയാവില്ല...റോസ്റ്റ് ആണ് നല്ലത്...."


അനു കാന്റീന്‍ മുഴുവന്‍ കുലുക്കിക്കൊണ്ട്‌ നടന്നു പോയി.....
ദൈവമേ..ഇന്ന് നല്ല പൂരമായിരിക്കും.....


ദൂരെ നിന്നു തന്നെ കണ്ടു...പതിവ് പോലെ ബാസ്കെറ്റ് ബോള്‍ കോര്‍ട്ടിനടുത്ത് നില്‍പ്പുണ്ട്...ക്ലാസ് കഴിഞ്ഞതാണ്..ഒരു കയ്യില്‍ ബാഗും മറുകയ്യില്‍ മിനി ഡ്രാഫ്റ്ററും...മിനി ഡ്രാഫ്റ്റെര്‍ എകെ ഫോര്‍ട്ടി സെവെന്‍ പോലെ തോന്നിച്ചു..


"കഴിഞ്ഞോ...."
"ഇല്ല.. കഴിഞ്ഞാല്‍ നിലവിളി കേള്‍ക്കില്ലേ...മൂക്കില്‍ പഞ്ഞി..തലയ്ക്കു മേലെ ഒരു വിളക്ക്..പഴത്തില്‍ കുത്തിയ നാലു ചന്ദനത്തിരികള്‍............."
"............നിന്റെ മുടിഞ്ഞ ഒരു തമാശ...."
"ദേഷ്യം വരുമ്പോള്‍ നിന്നെ കാണാന്‍ എന്തു ചേലാണ്....."
"എന്നെക്കൊണ്ട് ഒന്നും പറയിക്കേണ്ട......നീ എന്തിനാണ് ആ ചിത്രം അവന്മാര്‍ക്ക് കാണിച്ചു കൊടുത്തത്..??.."
"നിന്റെ മാസ്റ്റര്‍ പീസ്‌ വര്‍ക്ക്‌ അല്ലേ..എല്ലാവരും കാണട്ടെ എന്നു കരുതി...."
"ഇതുപോലെ അഭിനന്ദിക്കാനായിരിക്കും അല്ലേ....??"
"അല്ല അത് വളരെ നന്നായിരുന്നു... അവന്മാര്‍ തമാശ പറഞ്ഞെങ്കിലും എല്ലാവര്‍ക്കും നല്ലവണ്ണം ഇഷ്ടപ്പെട്ടു..."
"സത്യം..??"
"സത്യം..."
"അരുണ്‍ എന്ത് പറഞ്ഞു..??"
"അവനാര്..അഭിപ്രായം പറയാന്‍..??"
"എന്തായാലും നിന്നെക്കാള്‍ സെന്‍സുണ്ട്....!"
"എന്നാല്‍ അവന്റെ കൂടെ പോകരുതായിരുന്നോ....ചിത്രകാരനും.. ചിത്രകാരിയും..നല്ല ചേലായിരിക്കും..അങ്ങോട്ടുമിങ്ങോട്ടും പടോം വരച്ചോണ്ടിരിക്കാമല്ലോ..."
"എടാ...സാധാരാണ കവിതകളൊക്കെ എഴുതുന്നവര്‍ ഭയങ്കര സീരിയസ് ആയിരിക്കും നീ എന്തേ ഇത്ര സില്ലി ആയിപ്പോയി...നിന്റെ കവിതവായിക്കുന്നവര്‍ ആരെങ്കിലും അറിയുന്നുണ്ടാവുമോ നീ ഇങ്ങനെ വളിപ്പ് തമാശയുമടിച്ച് നടക്കുന്നവനാണെന്ന്...??.പറ്റിയ തൂലികാനാമവും..അനാമിക...ഹോ...!!!
"അനാമികയ്ക്ക് എന്താ കുഴപ്പം..??"
"പിന്നേ..നിന്റെ അമ്മാവന്റെ മോളല്ലേ അനാമിക....എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട...."
"സ്വന്തമായി അഡ്രസ്‌ ഇല്ലാത്തവനല്ലേ ഈ പേര് ധാരാളം...."


"അതു വിട് ദിലീപ്....നീ ആ ലൈബ്രറിയുടെ അടുത്തുള്ള മരം നോക്കൂ...എല്ലാ ഡിസംബറിലും ആ മരം കൃത്യമായി ഇലപൊഴിക്കുന്നു... കുഞ്ഞ് കുഞ്ഞ് ഇലകളുമായി ജനുവരി വരുന്നതും കാത്ത്‌ നേര്‍ത്ത മഞ്ഞിലും....."
"ഇപ്പൊ നീയാണ് സാഹിത്യം വിളമ്പുന്നത്.."
"സാഹിത്യമല്ല.... ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..മിക്ക ക്യാംപസുകളും കുന്നിന്‍ മുകളിലായിരിക്കും....ഓരോ മരത്തിലും ഇലയിലും പ്രണയം നിറച്ചു വച്ച്.....നരച്ച ചായവും പേറി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് പോലും വല്ലാത്ത ഒരു സൌന്ദര്യമല്ലേ.......??"


കാന്റീനോട് ചേര്‍ന്ന് നില്‍ക്കുന്ന പേരറിയാത്ത വലിയ മരത്തിന്റെ ഇലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ അനുവിന്റെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു....... 


"ദിലീപ്...."
"എന്തേ..."
"നമ്മള്‍ കല്യാണം കഴിച്ചു കഴിഞ്ഞുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ....നീ കവിതയുമെഴുതി ഒരു മൂലയില്‍...ഞാന്‍ കാന്‍വാസും ബ്രഷുമായി വേറൊരിടത്ത്....ഹ ഹ...നല്ല രസമായിരിക്കും..."
"അതേ നല്ല രസമായിരിക്കും....ലൈഫ് ഈസ്‌ നോട്ട് എ കാന്‍വാസ്...ഭാവനയും റിയാലിറ്റിയും തമ്മില്‍ ഒരുപാട് അകലമുണ്ട്...ടുമോറോസ് ആര്‍ ഓള്‍വേയ്സ് സ്ട്രെയ്ന്‍ജ്.."
"ഞാന്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ല ദിലീപ്....ഫസ്റ്റ് നമുക്ക് ഒരു ജോലിയാണ് ആവശ്യം..സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ കാര്യങ്ങള്‍ എല്ലാം ഓക്കേയാവും..."
"അനൂ....ഞാന്‍ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുണ്ട്...യുവര്‍ ഫാമിലി ആന്‍ഡ്‌ മൈന്‍................."


"സ്റ്റോപ്പിറ്റ് ദിലീപ്......നീ സംസാരിക്കാന്‍ പോകുന്നതെന്താണ് എന്നെനിക്കു നന്നായി അറിയാം...പ്രണയിക്കുന്ന മിക്കവരും പരസ്പരം ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് നീയും പറയുന്നത്...ആ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഇവിടെ ആരും പരസ്പരം സ്നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുമായിരുന്നില്ല....
ഫാമിലി സ്റ്റാറ്റസ്.....കാസ്റ്റ്......മണ്ണാങ്കട്ട...."


എന്റെ ഡയറിയില്‍ നിന്ന്
ചില സമയങ്ങളില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന കാറ്റിന് പല മൂഡുകളും മാറ്റുവാനും പുതിയവ സൃഷ്ടിക്കുവാനും കഴിയും...ജനുവരി മാസത്തിന് ഒരു പ്രത്യേകതയുണ്ട്..മിക്ക പ്രണയ ബന്ധങ്ങളും ദൃഡമാവുന്ന സമയമാണത്...പുതുവര്‍ഷത്തിന്റെ നേരിയ തണുപ്പില്‍ കോളേജിന്റെ ഒഴിഞ്ഞ കോണുകളിലെല്ലാം പരസ്പരം മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കളെ കാണാം..ആ മൂഡില്‍ ആരോടും പ്രണയിച്ചു പോകും എന്നതാണ് സത്യം..എന്റെ സുഹൃത്ത് ദിലീപിന്റെ കഥ ഞാനീ ഡയറിയില്‍ എഴുതിവച്ചത് ഒരുനാളിലെന്നെങ്കിലും ഞാനൊരു സംവിധായകനാവുമ്പോള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ വേണ്ടി തന്നെയാണ്...ദിലീപിനെ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്റെ സഹപ്രവര്‍ത്തകനായത് കൊണ്ട് മാത്രമല്ല...ചിലപ്പോഴൊക്കെ സൌഹൃദത്തിനുമുപരിയായൊരു ബന്ധം എനിക്ക് ഫീല്‍ ചെയ്യാറുണ്ട്. കൊടും കാട്ടിലെ ഇലക്‌ട്രിസിറ്റി പ്രോജെക്ടിലെ ജോലി തന്ന വിരസതയില്‍ ധാരാളം തമാശ പറയുന്ന കവിതകളെഴുതുന്ന ഒരു കൂട്ടുകാരനെ കിട്ടിയപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു...പലപ്പോഴും ഞങ്ങള്‍ ഒരേ രീതിയില്‍ ചിന്തിക്കുന്നവരാണെന്നു തോന്നിയിട്ടുണ്ട്..എന്റെ മനസ്സില്‍ സിനിമയും അവന്റെ മനസ്സില്‍ കവിതയും..അവന്റെയും അനുവിന്റെയും പ്രണയം സിനിമാ സ്ക്രീനിലെന്നപോലെ എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്...അതെല്ലാം എന്നോട് പറയുമ്പോള്‍ അവന്റെ മുഖം തിളങ്ങുമായിരുന്നു...ആ കഥ സിനിമയാക്കാന്‍ എനിക്ക് തിരക്കഥയോ സ്റ്റോറി ബോര്‍ഡോ ആവശ്യമില്ല..ഓരോ ഫ്രെയിമും എന്റെ മനസ്സില്‍ അറിയാതെ പതിഞ്ഞു പോയതാണ്...


അനുവിനെ കുറിച്ച് അവന്‍ എന്നോട് ആദ്യമായി പറയുന്നത് ഒരു പുതുവര്‍ഷ ദിനത്തില്‍ തന്നെയാണ്..ആ ജനുവരിക്കു പതിവിലേറെ തണുപ്പായിരുന്നു....മടി പിടിച്ച് കിടന്നുറങ്ങാന്‍ തോന്നുന്ന തണുപ്പ്...അന്നവന്‍ എന്നോട് കവികളിലെ കവിത വറ്റിപ്പോകുന്ന അവസ്ഥയെക്കുറിച്ച് സംസാരിച്ചു....ചിലര്‍ക്ക് ഏതു പ്രതികൂല സാഹചര്യത്തിലും കവിതകളെഴുതാന്‍ കഴിയും..അതിനു പ്രത്യേക മൂഡോ സാഹചര്യമോ ഒന്നും വേണ്ട..അതു ഒരു പ്രത്യേകരീതിയില്‍ ഒഴുകി വരുന്നതാണ്....ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ഡാമിന് ചുറ്റുമുള്ള മനോഹരമായ പ്രകൃതി തീര്‍ച്ചയായും ഒരു കവിയിലെ ഭാവനകള്‍ ഉണര്‍ത്തുന്നത് തന്നെ..എന്നിട്ടും അവന്‍ എന്നോട് സംസാരിച്ചത് കവിയുടെ മരണത്തെ കുറിച്ചായിരുന്നു....നേര്‍ത്ത മഞ്ഞു വീണു തുടങ്ങിയ ആ സായാഹ്നത്തില്‍ ഒരു സാഹിത്യചര്‍ച്ചയ്ക്ക് താല്പ്പര്യമില്ലാതിരുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ മനപൂര്‍വം പ്രണയത്തെ കുറിച്ച് സംസാരിച്ചത്...യാദ്രിശ്ചികമായാണ് കണ്ടതെങ്കിലും അവന്റെ കുറേ കവിതകളുള്ള പഴയ നോട്ടുബുക്കിലെ ഫോട്ടോയില്‍ കണ്ട സുന്ദരിയായ പെണ്‍കുട്ടി അവന്റെ പ്രണയിനിയാണെന്നു മനസ്സിലാക്കാന്‍ ആ കവിതകളൊന്നും വായിക്കണമെന്നില്ലായിരുന്നു...അവന്‍ എല്ലാം പറഞ്ഞു..ഭാവനാ ലോകത്ത് വിഹരിക്കുന്ന ഒരു മനസ്സായിരുന്നത് കൊണ്ട് എന്റെ മനസ്സില്‍ പലപ്പോഴും അക്കാലത്തെ ചില സിനിമകളില്‍ കാണുന്ന പ്രണയമായിരുന്നു....പക്ഷേ പ്രിയ സുഹൃത്തിന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടിരിക്കാന്‍ വലിയ പ്രയാസമാണ്...നോക്കിയിരിക്കെ നമ്മുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോകും.. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്....ജീവിതത്തിലെ കഠിനമായ ചില യാദൃശ്ചികതകളില്‍ പെട്ട് കണക്കുകൂട്ടി വച്ചതൊക്കെ പിഴച്ചു പോയെന്നു വരാം...ദിലീപിന് അനുവിനെ നഷ്ടപെട്ടതും അതുപോലുള്ള ചില യാദൃശ്ചികതകള്‍ മൂലമാവണം...സ്വന്തമായിരുന്നെന്നു കരുതിയത്‌ പെട്ടന്ന് നഷ്ടമാകുമ്പോള്‍ എല്ലാറ്റില്‍  നിന്നും ഓടിയൊളിക്കാന്‍ തോന്നും....
അതാവണം സ്വന്തം നാട്ടിലെ ജോലി ഉപേക്ഷിച്ച് ആന്ധ്രയിലെ ആളുകയറാത്ത ഈ മലമുകളിലെ ഹൈഡ്രോ ഇലക്ട്രിസിറ്റി പ്രോജെക്ടില്‍ വന്നു ജോയിന്‍ ചെയ്യാന്‍ ദിലീപിനെ നിര്‍ബന്ധിതനാക്കിയതും...


പക്ഷേ ഇന്ന് രാത്രി ഞാന്‍ ചിന്തിക്കുന്നത്  മുഴുവനും ഒരു സിനിമാ നടിയെ കുറിച്ചാണ്.... ഒരു വെളുത്ത കാന്‍വാസ്... അഴിച്ചിട്ട നീളന്‍ മുടിയുമായി കയ്യില്‍ ചായ ബ്രഷ് ഏന്തിയ ഒരു പെണ്‍കുട്ടി...ജാലകത്തിലൂടെ അരിച്ചിറങ്ങി വരുന്ന വെളിച്ചത്തില്‍ ആ മുഖം തിളങ്ങണം...എന്റെ മനസ്സില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്ന സിനിമയിലെ അനുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ പറ്റിയ ഒരു സിനിമാനടി ആരായിരിക്കും..?


ഒരു പക്ഷേ..പഴയ സുമലതയെപ്പോലെ...??


ആദ്യ ചര്‍ച്ചകള്‍ 
"സോ...ഒരു കാര്യവുമില്ലാതെ ദിലീപ് ആ കൊടും കാട്ടിലെ ആദിവാസികള്‍ക്ക് വേണ്ടി ശബ്ദിച്ചു എന്നാണോ നീ പറയുന്നത്...!!!! അയാളെ കുറിച്ച് കേട്ട ചില കഥകളില്‍...ഹി ഈസ്‌ ലൈക്‌ എ ടെററിസ്റ്റ് ഓര്‍ സംതിംഗ്.....  ??"


"യെസ് സര്‍....ആ മലമുകളില്‍ ആദിവാസികളോടൊത്തുള്ള ജീവിതം അവനെ അങ്ങനെയാക്കി മാറ്റി എന്നു പറയാം.. പതുക്കെ അവന്‍ അവരിലൊരാളായി മാറുകയായിരുന്നു....മാവോയിസ്റ്റുകളെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് തന്നെ അവനെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത ഒരു സുഹൃത്ത് ഫോണ്‍ ചെയ്തു പറഞ്ഞപ്പോഴാണ്...അവനെന്നെ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലേക്ക് പറഞ്ഞു വിട്ടത് അതിനായിരുന്നോ എന്നു പോലും തോന്നിപ്പോയി..ചിലപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു..."


ക്യാമറമാന്‍ അലെക്സ് ഇടയില്‍ കയറി...


"ഐ നോ ഹിസ്‌ ഫാദര്‍ വാസ് എ നക്സല്‍...!!"
"ശരിയാണ് അലെക്സ്...അവന്‍ അച്ഛനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്....മരിക്കുന്നത് വരെ മനസ്സില്‍ നക്സലിസം കാത്ത്‌ സൂക്ഷിച്ച മനുഷ്യന്‍...!!"
"ജീനുകളില്‍ എഴുതി വച്ചത് മായ്ച്ചുകളയാനാവുമോ.!!...അച്ഛന്റെ മകന്‍....!!"


ഷൂട്ടിങ്ങിന് മുന്‍പ് 
ഒരു പക്ഷേ അല്‍പ്പം പോലും എരിവും പുളിയും ചേര്‍ക്കാതെ ഒരു ട്രൂ സ്റ്റോറി സിനിമയാക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന ആദ്യ സംവിധായകന്‍ ഞാനായിരിക്കും...സംഭവബഹുലമായ ഒരു സിനിമയ്ക്ക് വേണ്ട എല്ലാം ഇതിലുണ്ട്.....നായികയുടെ അപ്രതീക്ഷിത തിരോധാനമൊഴികെ....പ്രൊഡ്യൂസര്‍ പലവട്ടം ചോദിച്ചതാണ്..നായകനോട് പറയാതെ നായിക എങ്ങനെയാണ് അപ്രത്യക്ഷമാവുന്നതെന്ന്....ദിലീപ് പറഞ്ഞ കഥയിലെ അനു ജോലി കിട്ടി ബോംബെയിലേക്ക് പോയതാണ്....എഞ്ചിനീയറിംഗ് വിട്ട് അവള്‍ ആഡ്വര്‍ടൈസിംഗ് മേഖല തിരഞ്ഞെടുത്തു.....പ്രോഗ്രാം ചെയ്തു വച്ച ഒരു കമ്പ്യൂട്ടര്‍ പോലെ ജീവിതം മുന്നോട്ടു നീങ്ങുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്ന് പറയുന്നത് സത്യമാണ്...പെട്ടെന്നൊരുനാള്‍ അനുവിന്റെ ഫോണ്‍ കോളുകള്‍ നിന്നു.... അനുവിന്റെ തിരോധാനത്തെക്കാളുപരി അവനെ തകര്‍ത്തത് "ഒരിക്കലും അന്വേഷിച്ചു വരരുത് " എന്ന അവളുടെ മെസ്സേജ് ആയിരിക്കണം...ദിലീപിനെ വിട്ട് അനു എങ്ങോട്ടായിരിക്കും ഓടിപ്പോയിട്ടുണ്ടാവുക എന്ന് എന്നിലെ സിനിമാക്കാരനു പോലും സമസ്യയാണ്...ചില യാഥാര്‍ത്ഥ്യങ്ങള്‍ കടുത്ത ഭാവനകളെപ്പോലും വെല്ലുന്നു...ജീവിതങ്ങള്‍ മാറിമറിയുന്നത് ഒരു സെക്കന്റ്‌ കൊണ്ടാണ്...ചില മനസ്സുകളെ നമുക്ക് ഒരിക്കലും മനസ്സിലാകില്ല....അനുവിനെ നഷ്ടപ്പെട്ടതില്‍ പിന്നെ ദിലീപ് ഒരു ഓട്ടത്തിലായിരുന്നു..ഒളിക്കാനിടം കിട്ടാതെ വരുമ്പോള്‍ ചിലര്‍ മനസ്സ് അതിനായി പാകപ്പെടുത്തും..


അവനെന്നോട് മാത്രമേ പഴയ പ്രണയ കഥ പറഞ്ഞിട്ടുള്ളൂ..അതു കൊണ്ട് തന്നെ ഞാന്‍ അവന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്നു പറയുന്നതില്‍ അഭിമാനിക്കുന്നു...എന്റെ സിനിമയില്‍ എനിക്ക് രണ്ട് വഴികളുണ്ട്..ഒന്നുകില്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാം അല്ലെങ്കില്‍ കവിതകള്‍ ഉപയോഗിക്കാം...അതായാലും ഞാന്‍ തീരുമാനിച്ചിരിക്കുന്നത് ഒരു സങ്കലനമാണ്....വരയും വര്‍ണങ്ങളും കവിതയും ചേര്‍ന്ന ഒരു സംഗീതം...


ഒരു ഓര്‍മ കൂടി
ഒറ്റ സിനിമ കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടുകയെന്നത് അത്യപൂര്‍വമായ  ഒരു ഭാഗ്യമാണ്..അതും ഒരു പുതുമുഖ സംവിധായകന്‍...ദിലീപിന്റെയും അനുവിന്റെയും കഥ യാതൊരു ഏച്ചു കെട്ടലുകളുമില്ലാതെ പറഞ്ഞത് കൊണ്ടാവണം ശുഭപര്യവസായിയായ ചിത്രങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ പോലും അവസാന രംഗത്തെ നായകന്റെ മരണം സ്വീകരിച്ചത്... കൊടുംകാട്ടില്‍ വച്ചു പോലീസ് വെടിവെപ്പില്‍ ദിലീപ് കൊല്ലപ്പെടുന്ന രംഗം കണ്ടപ്പോള്‍ പഴയ സഹപ്രവര്‍ത്തകര്‍ പലരും വിതുമ്പുന്നത് കണ്ടു....തെലുങ്കില്‍ എടുത്തിരുന്നെങ്കില്‍ ഈ സിനിമ ഒരു വലിയ കോളിളക്കം ഉണ്ടാക്കിയേനെ എന്നാണു തലമുതിര്‍ന്ന ഒരു സംവിധായകന്‍ പറഞ്ഞത്...എങ്കിലും മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട പ്രിയ ചങ്ങാതി എന്തുകൊണ്ട് അങ്ങിനെയായിത്തീര്‍ന്നു എന്ന അന്വേഷണം ആന്ധ്രയിലെ ഫ്യൂഡല്‍ ക്രൂരതകള്‍ അല്‍പ്പമെങ്കിലും വെളിച്ചത്തു കൊണ്ടുവരാന്‍ സഹായകരമായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി...


ഫൈനല്‍ കട്ട്‌ 
എന്റെ ഡയറിക്കുറിപ്പുകള്‍ മിക്കപ്പോഴും ചെന്നെത്തുന്നത് അവരുടെ ഓര്‍മകളില്‍ തന്നെയാണ്..ദിലീപിന്റെ കവിത തുളുമ്പുന്ന ഡയറിക്കുറിപ്പുകള്‍ കണ്ടാണ്‌ ഞാന്‍ ഈ എഴുത്ത് തുടങ്ങുന്നത് തന്നെ..ദിലീപിന് എന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്..വെറുതേ സ്വപ്നം കണ്ടു നടന്ന എന്നെ സംവിധായകനാക്കിയത് അവനാണ്...ഇന്നിപ്പോള്‍ ഒട്ടേറെ സിനിമകളുടെ തിരക്കിലും എന്റെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ഫ്രെയിമുകളില്‍ നിറയെ ദിലീപും അനുവും തന്നെയാണ്...സഫലീകരിക്കപ്പെടാത്ത പ്രണയങ്ങള്‍ സിനിമയില്‍ സാധാരണ ആരും ഓര്‍ക്കാറില്ല..പക്ഷേ ദിലീപും അനുവും പ്രേക്ഷകരില്‍ നിറഞ്ഞത്‌ വരയും കവിതയും ഒത്തുചേര്‍ന്ന സംഗീതം കൊണ്ടുതന്നെയാവണം...


ഇന്ന് ഇവിടെ ഞാനീ കുറിപ്പ് എഴുതുന്നത് അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ഒരു എഴുത്ത് കാരണമാണ്...സിനിമ പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷം വന്ന ഈ ട്വിസ്റ്റ്‌ എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല...സത്യത്തില്‍ ഞാന്‍ ആകെ ഞെട്ടിയിരിക്കുകയാണ്...എന്നിലെ തിരക്കഥാകൃത്തിനു പോലും മുന്നോട്ടു കൊണ്ടുപോകാനാവാത്ത ട്വിസ്റ്റ്‌.....ആരെങ്കിലും ഒരിക്കല്‍ ഈ കുറിപ്പുകള്‍ വായിക്കുകയാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഈ എഴുത്ത് ഞാനിവിടെ പിന്‍ ചെയ്തുവെക്കുന്നു....


"പ്രിയപ്പെട്ട സംവിധായകന്....
താങ്കളുടെ സിനിമ കണ്ടു...സത്യസന്ധമായി ദിലീപിന്റെ കഥപറയാന്‍ നിങ്ങള്‍ക്കായി..പക്ഷേ ദിലീപിന്റെയും അനുവിന്റെയും ജീവിതത്തില്‍ അരുണ്‍ എന്ന ഒരു കഥാപാത്രത്തെ താങ്കള്‍ വിട്ടുപോയി....ആ കഥാപാത്രത്തെ പിന്തുടര്‍ന്നിരുന്നെങ്കില്‍ പെട്ടന്നൊരുനാള്‍ അപ്രത്യക്ഷയായ അനുവിന്റെ കഥ കൂടി താങ്കള്‍ക്കു പറയാനാവുമായിരുന്നു.....ഗൂഡഭാവങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു വില്ലന്‍ കഥാപാത്രം കൂടി സിനിമയില്‍ വരുമായിരുന്നു...."
എല്ലാ ഭാവുകങ്ങളും.
അനു. 

-------------------------------------------------------------------------------------------------------------------------------------------------------------------------

2010 ലെ എന്റെ ആദ്യ പോസ്റ്റ്‌ ആണ്...എല്ലാ കൂട്ടുകാര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു...
സ്നേഹപൂര്‍വ്വം
മുരളി
.38 comments:

മുരളി I Murali Nair said...

ശേഷം സ്ക്രീനില്‍.....................

ശ്രീ said...

വ്യത്യസ്തമായ നല്ല ഒരു കഥ... ഇഷ്ടമായി.

പുതുവത്സരാശംസകള്‍!

ബിനോയ്//HariNav said...

ഇഷ്ടമായി കഥയിലെ കാല്പനികതയുടെ ലളിതസൗന്ദര്യം. ആശംസകള്‍ :)

ശ്രദ്ധേയന്‍ said...

കഥ പറച്ചിലിന്റെ വ്യത്യസ്തത എനിക്ക് ആസ്വാദ്യകരമായി തോന്നി. എങ്കിലും അവസാന ഭാഗങ്ങളില്‍ ക്ലൈമാക്സിലേക്ക് ഓടിയെത്താനുള്ള ഒരു പ്രവണത ദൃശ്യമായിരുന്നു.

"സാഹിത്യമല്ല.... ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..മിക്ക ക്യാംപസുകളും കുന്നിന്‍ മുകളിലായിരിക്കും....ഓരോ മരത്തിലും ഇലയിലും പ്രണയം നിറച്ചു വച്ച്.....നരച്ച ചായവും പേറി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് പോലും വല്ലാത്ത ഒരു സൌന്ദര്യമല്ലേ.......??"

ശരിയാണ് മുരളി, ഓര്‍മകള്‍ മടപ്പള്ളി കുന്നിനു മുകളിലെ അക്കേഷ്യ മരങ്ങളില്‍ കൊണ്ടെത്തിച്ചു. നന്ദി.

Sukanya said...

സിനിമ പുറത്തിറങ്ങി വന്ന ട്വിസ്റ്റ്‌, അതാണ്‌ ഈ കഥയിലെ ട്വിസ്റ്റ്‌. നല്ല കഥ.

Bijli said...

പുതുമയില്ലാത്ത ഒരു പ്രണയം വളരെ പുതുമയാര്‍ന്ന ശൈലിയില്‍ അവതരിപ്പിക്കാന്‍ ഇവിടെ മുരളിക്ക് കഴിഞ്ഞിരിക്കുന്നു..ഒരു സിനിമ കാണുന്ന അതേ അനുഭവം..ഒടുവില്‍ സംവിധായകന് കിട്ടുന്ന അനുവിന്റെ കത്ത്..ഒരിക്കലും..പ്രതീക്ഷിച്ചില്ലായിരുന്നു..മനോഹരം..മുരളീ..2010 ല്‍ താങ്കളുടെ തൂലിക ഒരിക്കലും..വറ്റാതിരിക്കട്ടെ.......ആശംസകള്‍..

Jenshia said...

വ്യത്യസ്തതയുള്ള നല്ല കഥ...ലളിതമായി തുടങ്ങി പിന്നീട് ഭാവനയുടെ വ്യത്യസ്തതയില്‍ അനുവാചകരെ വിസ്മയിപ്പിക്കുന്നു കഥ...ആശംസകള്‍

പുതുവത്സരാശംസകളും...

മുരളി I Murali Nair said...
This comment has been removed by the author.
മുരളി I Murali Nair said...

മുരളി I Murali Nair said...

ശ്രീ

ബിനോയ്//HariNav

ശ്രദ്ധേയന്‍

Sukanya

Bijli

Jenshia

കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി..
പുതുവത്സരാശംസകളും...

കുമാരന്‍ | kumaran said...

വ്യത്യസ്തമായ അവതരണം. നന്നായിട്ടുണ്ട്.

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

:))

പുതുവത്സരാശംസകള്‍

ramanika said...

ടുമോറോസ് ആര്‍ ഓള്‍വേയ്സ് സ്ട്രെയ്ന്‍ജ്..

nalla post!

ബിന്ദു കെ പി said...

തികച്ചും വ്യത്യസ്തമായ ഈ അവതരണം ഹൃദ്യമായിരിക്കുന്നു മുരളീ...ആശംസകൾ

Typist | എഴുത്തുകാരി said...

വ്യത്യസ്ഥമായ കഥ നന്നായിരിക്കുന്നു.
പുതുവത്സരാശംസകള്‍.

റോസാപ്പുക്കള്‍ said...

പുതുവത്സരാശംസകള്‍..
ഈ നല്ല കഥക്ക് അഭിനന്ദനങ്ങള്‍

shimra said...

NICE STORY.........................
BEST WISHES.....................
WHILE I READING THIS STORY, I NOTE THE SENTENCE"TOMORROWS ARE ALWAYS STRANGE"IT IS REALLY CORRECT.WE CANT EVEN IMAGINE WHAT IS HAPPENING TOMORROW,EVERYTHING LEFT TO GOD!!!!!!!!!!!!!!!!!!
THIS STORY GIVES US A GOOD MSG THAT WE CANT BELIEVE ANYBODY TOO MUCH....

Manoraj said...

murali,

valare nalla oru katha.. mikavutta avatharanam..entho malayalikalute mathramaya a sidhi kondakum adyam thanne anu arunine kurichu paranjappole avanil enikkoru hope undayirunnu.. avasanam aa kurippu kandappolanu njan malayali ayathil abhimanichathum.. puthuvalsarasamsakal.. alpam thirakkilayirunnathinal katha kanan late ayi..

നന്ദന said...

ഒരു സംവിധായകന്റെ ചെരുവകൽ എല്ലം ഉണ്ട് ട്ടോ!
കൊളേജിൽ നിന്നും ഇറങിയതിന് ശേഷം ഇന്നാണ് മിനി ട്രഫ്റ്ററിനെ കുറിചൊർത്തത്. ഒരു എ കെ 47
ഒർമകൽ പുതുക്കിയതിന് നന്ദി.
പുതുവത്സരാശംസകള്‍

sadath kh said...

നന്നായിട്ടുണ്ട്...നല്ല ഒരു കഥ.....മനോഹരം....
ആശംസകള്‍
പുതുവത്സരാശംസകള്‍.

വരവൂരാൻ said...

വ്യത്യസ്തമായ കഥ...ആശംസകള്‍

പുതുവത്സരാശംസകള്‍

കാക്കര - kaakkara said...

ഉള്ളി കൊണ്ട് അയ്യായിരം പേര്‍ക്ക് കപ്പ പുഴുങ്ങിയ അഭിവന്ദ്യ പാചകഗുരു ഔസേപ്പേട്ടനോടുമുള്ള അകൈതവമായ നന്ദി ഞാനീ അവസരത്തില്‍ അറിയിച്ചു കൊള്ളട്ടെ......."


എന്റെയും നന്ദി!

Aasha said...

നല്ല കഥ ... വ്യത്യസ്തമായിട്ടുണ്ട് ... ഒരു നല്ല സിനിമ സംവിധായകന്റെ ഒരു നല്ല സ്രുഷ്ടിപോലെ ... മുരളിയുടെ ഒരു വ്യത്യസ്തമായ സ്റ്റൈല്‍ ആണ് ... ആശംസകള്‍ ...

ബിലാത്തിപട്ടണം / Bilatthipattanam said...

ലളിതഭാവനയിൽ തുടങ്ങിയ കഥയിൽ,കാല്പനികഭാവങ്ങളോടെ നല്ലയവതരണഭംഗിയോടെ ,ക്ലൈമാക്സിൽ മാത്രം എടുത്തുചാടിയ അരുൺ എന്ന വില്ലനടക്കം, അനുവും,ദിലീപൂം ഒക്കെ നല്ല ഛായചിത്രങ്ങളായി മാറി കേട്ടൊ..മുരളി.
അഭിനന്ദനങ്ങളോടൊപ്പം ,നവവത്സരത്തിന്റെ എല്ലാ ഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നൂ...

Anonymous said...

njan oru college vidhayardhini ayeth kond oru kareyam pareyette suhurthe..pandethe campus pranayangal onum ipo campusukelil ilatoo..januaryil kamithakal koodunu enn parenjile..evidenn istta..onumila..namal pilerude language nanayid use cheythid indayeth kalekitoo..kadhayum..

സുമേഷ് മേനോന്‍ said...

വളരെ വളരെ ഇഷ്ടമായി, ആ കാല്പനികതയുടെ ലളിതമായ സൌന്ദര്യം,

പുതുവത്സരാശംസകള്‍...:)

jayanEvoor said...

വ്യത്യസ്തം!
അതിനു കൊടു കൈ!!

കൊച്ചുതെമ്മാടി said...

മഹനേ..മുരളീ....
കലക്കി ട്ടോ...

Raman said...

Vyathyasthamallatha oru kadha vyathyasthamaayi avadharippichu. Nannayittindu.

My regards'

Raman

JIGISH said...

കഥ ജീവിതമായി മാറുന്നത് അല്ലെങ്കില്‍,
കഥയും ജീവിതവും തമ്മില്‍ മാറിപ്പോകുന്നത് കണ്ട്
ഞാനങ്ങനെ ഇരുന്നുപോയി. വായനയുടെ സുഖം;
ജീവിതത്തില്‍ യാദൃശ്ചികതയുടെ ഇടപെടലുകള്‍..
ജീവിതത്തില്‍ നിന്നു സിനിമയിലേക്കുള്ള പകര്‍ന്നാട്ടം...മൊത്തത്തില്‍ കഥ ഒരു പീരിയഡ് സിനിമയായി മാറി..!! മുരളിയുടെ സര്‍ഗ്ഗശേഷിയുടെ മറ്റൊരു ദൃഷ്ടാന്തകഥ..!!

മുരളി I Murali Nair said...

കുമാരന്‍ | kumaran

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര)

ramanika

ബിന്ദു കെ പി

Typist | എഴുത്തുകാരി

കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി

മുരളി I Murali Nair said...

റോസാപ്പുക്കള്‍

shimra

Manoraj

നന്ദന

sadath kh

വരവൂരാൻ

കാക്കര

കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി

മുരളി I Murali Nair said...

Aasha

ബിലാത്തിപട്ടണം / Bilatthipattanam

Blogger മനസ്സിന്റെ ആര്‍ദ്രഭാവങ്ങള്‍

സുമേഷ് മേനോന്‍

jayanEvoor

കൊച്ചുതെമ്മാടി

Raman

JIGISH

കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി

കുക്കു.. said...

കഥ നന്നായി..ഇതൊക്കെ ചേര്‍ത്ത് എപ്പോ സിനിമ എടുക്കും
;)

Jyothi Sanjeev : said...

valare vythyasthathayulla avatharanam. avasaanatthe aa anuvinte letter kalakki. ishtamaayi.

aashamsagal

INTIMATE STRANGER said...

ishtamaayi orupaadu...
oro rachanayum onninonnu nannavunnu..aashamsakal

purakkadan said...

മനസ്സില്‍ പ്രണയം വറ്റാത്ത കൊണ്ടാവാം ഈ കഥ വല്ലാതെ ഇഷ്ടപ്പെട്ടു... ഒത്തിരി നന്ദി.. മനോഹരമായ ഒരു വായനാനുഭവം പകര്‍ന്നു തന്നതിനു..

Anonymous said...

e anu njan aano???

ameerkhan said...

ജനുവരിയിലെ തണുപ്പില്‍ പെണ്‍പിള്ളേര്‍ക്ക് പ്രേമരോഗം കൂടുതലാണെന്ന് പറയുന്നത് വെറുതെയല്ല..."
എനിക്കൊരു പുതിയ അറിവാണ് ഇത് ...ഞാന്‍ ഇത്രയും കാലം ഇത് അറിയാതെ ആണല്ലോ പയറ്റിയത് .........