26 August 2009

ചുമ്മാ ഇതും കിടക്കട്ടെ. ...രണ്ടു മൂന്നു ബോറന്‍ കഥകളെഴുതി ബ്ലോഗ് നിറച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു സമാധാനം...
അല്പ്പന് ബ്ലോഗ് കിട്ടിയാല്‍ അര്‍ദ്ധരാത്രിയും പോസ്റ്റ് ഇടും എന്ന് കേട്ടിട്ടില്ലേ..അങ്ങനെ സംഭവിച്ചു പോയതാ...ക്ഷമി ...ഇനി ഞാന്‍ നന്നായികൊള്ളാം.......
(ഒരു കമന്റ്‌നു അമ്പതു പൈസ ഓഫര്‍ കൊടുത്തതാണ് എന്നിട്ടും ആരും കമന്റ്‌ ചെയ്യുന്നില്ല...)..
ബ്ലോഗ് പുലികള്‍ക്കിടയില്‍ ഈ പുലിത്തോലിട്ട ആട്ടിന്‍കുട്ടി കെ.മുരളീധരനെ പോലെ നിസ്സഹായനാണ്.....സാമ്പത്തിക മാന്ദ്യം മൂലം ഓഫീസില്‍ ഒരു പണിയും ചെയ്യാതെ കുറ്റി അടിച്ചിരിക്കുകയായിരുന്നു...അപ്പോഴേക്കും റമദാന്‍ എത്തി...ഉച്ചക്ക് ഒരു മണി ആകുമ്പോഴേക്കും കച്ചോടം പൂട്ടി വീട്ടി പോയ്ക്കോളാന്‍ ആണ് മുതലാളി സായിപ്പ് പറയുന്നേ...അപ്പപ്പിന്നെ ഈ ബ്ലോഗ് തന്നെ ശരണം..എന്തായാലും ഞാന്‍ ബ്ലോഗി ബ്ലോഗി മരിക്കാന്‍ തന്നെ തീരുമാനിച്ചു..
അടുത്ത റൂമുകളിലായി രണ്ടു മാന്യ മലയാളി ദേഹങ്ങള്‍ ഇരിപ്പുണ്ട്...ലവന്മ്മാരും ദേ ബ്ലോഗ്ഗല് തുടങ്ങി.....ഒരാള്‍ വെള്ളക്കിളി എന്നും പറഞ്ഞു ഒരു ഉഗ്രന്‍ തുടരന്‍ എഴുതുന്നുണ്ട്...
ആഗോള വായന മാന്ദ്യം മൂലം പൈങ്കിളിക്കെ ഇപ്പൊ മാര്‍ക്കറ്റ്‌ ഉള്ളുവെന്നാണ് അദ്ദേഹം ഗവേഷണം നടത്തി കണ്ടെത്തിയത്‌....
``...................................................................ഇന്നലെ നടന്ന കിച്ചണ്‍ ബ്ലോഗ് കൂട്ടായ്മയില്‍ പ്രബന്ത അവതരണം നടന്നു......,കുബ്ബുസ് , പൊരിച്ച ചിക്കന്‍ സോസജ്, അല്‍ കബീറിന്റെ ചിക്കന്‍ ടിക്ക മസാല ( രണ്ടു മാസം ലുലു വിലെ ഫ്രീസറില്‍ കിടന്നു ജീവിതം മടുത്തു സ്പെഷ്യല്‍ ഓഫര്‍ എന്ന് കഴുത്തില്‍ ബോര്‍ഡ്‌ ഉം തൂക്കി എക്സ്പയറി ഡേറ്റ് ഉം കാത്തു പതിമൂന്നാം വാര്‍ഡില്‍ കിടക്കുകയായിരുന്നു....) ..എന്നിവയുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ജര്‍മന്‍ സായിപ്പ്‌ മുഖ്യഅതിഥി ആയിരുന്നു...
തുടര്‍ന്ന് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ദൈനം ദിന ജീവിതത്തില്‍ KFC യുടെ(KFC= കഞ്ഞി ഫയരു‌ ചമ്മന്തി ) പങ്ക് എന്ന വിഷയത്തില്‍ അയല്‍ റൂമുകാരനും സുപ്രസിദ്ധ ബ്ലോഗനും ആയ കാരപ്പരമ്പില്‍ ദിനേശന്‍ മുഖ്യ പ്രഭാഷണം നടത്തി...................................................``
ഇന്നലെ നട്ടപ്പാതിരാക്ക്‌ പത്രത്തില്‍ കൊടുക്കാന്‍ എഴുതിയുണ്ടാക്കിയ വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്....രാവിലെ പത്തു മണി വരെ കിടന്നു ഉറങ്ങി പോയത് കാരണം നടന്നില്ല.....
ഇവിടെ ഒരു മൂന്നാം ബ്ലോഗ മഹായുദ്ധത്തിനു സമയമായി......
കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്......മമ്മുക്കയാണോ ലലെട്ടനാണോ നല്ല നടന്‍ എന്നിങ്ങനെയുള്ള അസ്തിത്വ പ്രശ്നങ്ങള്‍ അതിഗഹനമായി ചര്‍ച്ചചെയ്യാന്‍ വേണ്ടി ലവന്മ്മാര്‍ എന്നെ വിളിക്കുന്നത് കൊണ്ടു തല്ക്കാലം നിര്‍ത്തുന്നു........

23 comments:

മാണിക്യം said...

(ഒരു കമന്റ്‌നു അമ്പതു പൈസ ഓഫര്‍ കൊടുത്തതാണ് എന്നിട്ടും ആരും കമന്റ്‌ ചെയ്യുന്നില്ല...)..

ഉം അയിമ്പത് എങ്കി അയിമ്പത്
ങള്‍ കായെടുക്കിം കോയാ
കമന്റ് ഞമ്മള്‍ എപ്പ ലോഡാക്കിന്ന്
ശൊയിക്കിന്‍

മോഹനം said...

ഓഫര്‍ പിന്നീട്‌ വിഴുങ്ങില്ലല്ലോ, 50 എങ്കി 50 പോരട്ടെ. എത്ര കമന്റ്‌ വേണം , പറഞ്ഞാ മതി. നമ്മള്‍ ഒന്നുമല്ലേലും ഒരേ നാട്ടുകാരല്ലേ (ദോഹ).

Pravasi said...

മോഹനവും മാണിക്യവും കേള്‍ക്കാനായി ഈ പാവം പ്രവാസി എഴുതുന്നത്‌....ആയിമ്പത് പൈസ നല്ല പാളിഷ്‌ ചെയ്തു അക്കൗണ്ട്‌ ഇല്‍ ...ഇട്ടേക്കാമേ ... ഫോള്ളോ ചെയ്താല് ചില്ലറ മാറ്റി നല്ല നോട്ട് തന്നെ തരാം ..
ഇങ്ങള് നെരത്തി കമന്റ്‌ അടിക്കീന്നു...

Pravasi said...

മോഹനം കേള്‍ക്കാന്‍ വേണ്ടി ...ഒരേ നാട്ടുകാരായിട്ടും(ദോഹ)..കാശിലെ നോട്ടമുള്ളൂ ഇല്ലേ മാഷേ....
നാട്ടുകാരായ മറ്റു ബ്ലോഗന്‍ മ്മാര്‍ ഉണ്ടെകില്‍ ഒന്നു പരിചയപ്പെടുത്തിയാല്‍ നന്ന്....

ശ്രീ said...

ഹ ഹ. എഴുത്ത് രസകരമാണല്ലോ മാഷേ... ശൈലി കൊള്ളാം ട്ടോ. തുടര്‍ന്നും ധൈര്യായി എഴുതിക്കോളൂ... അമ്പത് പൈസ തന്നില്ലേലും കമന്റ്‌സ് ഇട്ടോളാം :)

ഓണാശംസകള്‍!

Soul Voice said...

hi dear...wot to comment!!?!! of course,very interesting writing style..go ahead..pravasi malayaleesinte kadhakalum karyangalum ayyi vayanakare aduppichu nirthunnaa mathrikasakthiyulla ezhuthukara ee kazhivu apoorvva anugraham thanneyanu...go ahead!!!!

Soul Voice said...

wot to comment?!! of course,gud writing style. feel a little jealousy on ur style...anyway i hope more touching stories coming soon from u...waiting for that..go ahead..we wish u..

പ്രവാസി said...

എന്റെ ദൈവമേ ഇങ്ങനെ ഒക്കെ പൊക്കി പറയണോ soul voice..???

അപര്‍ണ..... said...

എഴുത്ത് നന്നായി ..(എനക്ക് 25 പൈസ മതി...ഇമ്മള് ഒരേ നാട്ടുകാരല്ലേ.... :) :) :) )

അപര്‍ണ..... said...

എഴുത്ത് നന്നായി ..(എനക്ക് 25 പൈസ മതി...ഇമ്മള് ഒരേ നാട്ടുകാരല്ലേ.... :) :) :) )

വിഷ്ണു said...

KFC= കഞ്ഞി ഫയരു‌ ചമ്മന്തി ലത് കലക്കിട്ടോ ..ഓണാശംസകള്‍

Sangeetha said...

ഓ ഇങ്ങനെ ഒരു വിദ്യ കയ്യിലുണ്ടായിരുന്നോ..
ഈ കോമഡി..നന്നായി എഴുതി....
പിന്നെ കഥകളെല്ലാം വളരെ നല്ലതായിരുന്നു കേട്ടോ..സ്വയം വിമര്‍ശനത്തിനു മുതിരുവാണോ??
എനിക്ക് അമ്പതു പൈസ ഒന്നും വേണ്ട അല്ലാതെ തന്നെ കമന്റ്‌ ചെയ്തോളാം...

Sangeetha said...

.......പറയാന്‍ വിട്ടു ഓണാശംസകള്‍..

പ്രവാസി said...

thanks aparna,vishnu,sangeetha...

Anonymous said...

your stories are good...
i think you should write in this style also...
(give me 50 paise..)
ha ha

muneerparakunnu said...

good work

muneerparakunnu said...

nannayirikkunnu iniyimu mechapedadde ennu ashamsikkunnu
wisit my site
www.parakunnu.piczo.com

കുമാരന്‍ | kumaran said...

നല്ല എഴുത്താണു.. തുടരുക..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു.ഒന്ന് കാണണം.just sent your mob.no. or call me 5198704 (Doha)

Soul Voice said...

ingade puthiya lakkam vayichan njammalu vannirunnuu...enthutta ithu? evideyano ingalu?? oru vivarom illalloo..

oru kadhayokke angadu ezhuthuttoo...
njammalu vayikkam...

atho ingalu puthiya kadhaykku brain storm undakkan maruboomiluu veyilu kolluvano???

കുറ്റ്യാടിക്കാരന്‍|Suhair said...

;)
gollam...

Anonymous said...

nannaayitund...........

SULFI said...

( രണ്ടു മാസം ലുലു വിലെ ഫ്രീസറില്‍ കിടന്നു ജീവിതം മടുത്തു സ്പെഷ്യല്‍ ഓഫര്‍ എന്ന് കഴുത്തില്‍ ബോര്‍ഡ്‌ ഉം തൂക്കി എക്സ്പയറി ഡേറ്റ് ഉം കാത്തു പതിമൂന്നാം വാര്‍ഡില്‍ കിടക്കുകയായിരുന്നു....

ഇടക്കൊരു കാര്യം പറഞ്ഞു. അതേനീക്കിഷ്ടായീട്ടോ.

പിന്നെ ഒന്ന് ഉരുക്ക് നോക്കട്ട്. എത്രത്തോളം ഉണ്ടെന്ന്.
നാളെ മുതല്‍ കുരച്ചീശത്തേക്ക് ങടെ ബീട്ടിലാ ഞാമ്മക്ക് പണി.