3 October 2009

ഇരട്ടക്കുട്ടികളുടെ അമ്മ (അല്ലെങ്കില്‍ ഒരു എയിഡ്സ് രോഗി )



എന്റെ സ്ത്രൈണതയില്‍ നീ വിതച്ച ബീജപാപങ്ങള്‍
കണ്ണുകള്‍ തുറന്നപ്പോള്‍.......
കന്നികൊയ്ത്തു നടന്ന പാടത്ത്‌
വിളവെടുപ്പിനു നീ വരാഞ്ഞപ്പോള്‍......
ഒന്നിനെ ഞാന്‍ അമ്മത്തൊട്ടിലിലിട്ടു...
ഇനിയൊന്നുകൂടിയുണ്ട് ബാക്കി......
കൂടപ്പിറപ്പിനു ജനിച്ചുവീഴും മുന്‍പേ പേരിട്ടവന്‍.....
മാതൃസ്നേഹത്തിന്‍ മൂര്‍ത്തിമദ്ഭാവം....
അവനെ ഞാനാര്‍ക്കും കൊടുക്കില്ല....
അവനെന്നെയും....
ഭയപ്പെടുക പിതാവേ ..അവന്‍ വരും...
പുഴുവരിച്ച വിത്തുകോശങ്ങള്‍ കൊണ്ടു
നീ വിതയ്ക്കുന്ന പാടങ്ങളില്‍ കാവലാളാകുവാന്‍.....
നിന്റെ ജീവാണുക്കളില്‍ സൂചിമുനകള്‍ ആഴ്ത്തുവാന്‍..
ഒടുവിലൊരുനാള്‍ നിന്റെ അന്തകനാകുവാന്‍....
അവന്‍ വരും..
പെറ്റ വയറിന്റെ അഭിമാനം...ഗര്‍ഭശ്രീമാന്‍
ഒരമ്മയ്ക്കിനിയെന്ത്‌ വേണം....
പുത്രന്റെ പേരില്‍ ലോകപ്രശസ്ത...
പേരിടീല്‍ ചടങ്ങിനു ലോകം ചൊല്ലി.....
''ഇവന്റെ പേര് ഞങ്ങള്‍ക്കറിയാം...പേരിട്ടത് സായിപ്പ്...''
നീയുമറിയും..
ഉടന്‍..


13 comments:

മുരളി I Murali Mudra said...

ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോളേജില്‍ നടന്ന ഒരു മത്സരത്തിലാണ് അവസാനമായി ഒരു കവിത എഴുതിയത്.....അത്ര പരിചിതമായ മേഖലയല്ല.....കഥയെഴുത്താണ് പഥ്യം .....ഇതിനെ കവിത എന്ന് വിളിക്കാമോ എന്നും എന്നറിയില്ല...........നിങ്ങളുടെ അഭിപ്രായമറിയാന്‍ കാത്തിരിക്കുന്നു.....

നിഷാർ ആലാട്ട് said...

മുരളീ ...,

നന്നായിട്ടുണ്ട്.

സധൈര്യം മുന്നോട്ട് ,

കാത്തിരിക്കൂന്നു തങ്കളുടേ വരികൾക്കയ്.

പോരാടാം നമ്മുക്കു ചെറൂവിരൽ കൊണ്ടെങ്കിലും ഈ

വിപത്തിനെതിരെ,

സ്നേഹത്തൊടേ ആലാടൻ

നദി said...

നല്ല കവിത...
ശക്തമായ ആശയം നല്ല വരികളിലൂടെ പറഞ്ഞു..
ആശംസകള്‍..

ash said...

ഇതിനു കവിത എന്നെ വിളിക്കാവൂ... നന്നായിട്ടുണ്ട് ... ആശംസകള്‍

Anonymous said...

വളരെ നന്നായിരിക്കുന്നൂ ..മുരളീ.....വ്യത്യസ്തമായ ശൈലി..!ആശംസകള്‍.......

ബിന്ദു കെ പി said...

കവിത ഇഷ്ടായീ...നല്ല ആശയം...

Anil cheleri kumaran said...

മനോഹരമായിട്ടുണ്ട്.

മുരളി I Murali Mudra said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി......
വീണ്ടും ഇതു വഴി വരിക....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോളേജില്‍ നടന്ന ഒരു മത്സരത്തിലാണ് അവസാനമായി ഒരു കവിത എഴുതിയത്.
അപ്പോള്‍ ആദ്യമെഴുതി കവിത എവിടെ?

കഥ വഴങ്ങുമെന്ന് ആദ്യമേ തെളിയിച്ചു,ഇപ്പൊയിതാ കവിതയും!നന്നായിരിക്കുന്നു.

ഇതിനെ കവിത എന്ന് വിളിക്കാമോ എന്നും എന്നറിയില്ല...........നിങ്ങളുടെ അഭിപ്രായമറിയാന്‍ കാത്തിരിക്കുന്നു.....

മുരളിക്ക് ഇത് കവിതയാണ് പിന്നെയെന്തിനാ ഒരു സര്‍ട്ടീഫിക്കറ്റ്!

തുടരുക ഭാവുകങ്ങള്‍.

Anonymous said...

കന്നികൊയ്ത്തു നടന്ന പാടത്ത്‌
വിളവെടുപ്പിനു നീ വരാഞ്ഞപ്പോള്‍......
ഒന്നിനെ ഞാന്‍ അമ്മത്തൊട്ടിലിലിട്ടു...

മച്ചൂ.....സംഭവം പെട ആണ് കേട്ടോ...

മുരളി I Murali Mudra said...

നിഷാര്‍,നദി,ആഷ,bijli,ബിന്ദുചേച്ചി,കുമാരന്‍,സഗീര്‍,കൊച്ചുതെമ്മാടി....
ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി...

കണ്ണനുണ്ണി said...

ഉപമകളൊക്കെ ഇഷ്ടമായി

ശ്രീ said...

നന്നായി, മാഷേ