24 March 2011

കുമാരന്‍ തെയ്യം

സ്വപ്നത്തിന്റെ വീതികുറഞ്ഞ പടികളിറങ്ങി താഴേക്ക്,വീണ്ടും താഴേക്കു നടക്കുമ്പോള്‍ സഖാവ് കുമാരന്‍ ജീവശ്വാസത്തിനായി പിടഞ്ഞു...ദേഹം വെട്ടി വിയര്‍ത്തു....ചുവന്ന പട്ടുടുത്തു കാവിറങ്ങി വരുന്ന തെയ്യം..നെറ്റിയിലൂടെ ചോരയൊലിപ്പിച്ച് കൊണ്ട് ഉറഞ്ഞാടുന്ന കോമരങ്ങള്‍..മഴപോലെ പെയ്യുന്ന മഞ്ഞള്‍പ്പൊടിയില്‍ കുളിച്ച് കനല്‍ കൂമ്പാരത്തിലേക്ക് പാഞ്ഞിറങ്ങുന്ന തീച്ചാമുണ്ടി..ചെമ്പകം പൂത്ത കാവിലെ പൊത്തില്‍ നിന്നും ശബ്ദമില്ലാതെ ഇഴഞ്ഞുപോകുന്ന കരിനാഗം..നീലിച്ച ദേഹവുമായി ഒരു പതിനാലു വയസ്സുകാരന്‍ ചത്തുമലച്ചു കിടന്നു‍..

"ന്റെ ഭഗോതീ........."

ഞെട്ടിയെഴുന്നേറ്റു അലറിക്കരഞ്ഞു കൊണ്ട് കുമാരന്‍ കാവിനു നേര്‍ക്കോടി...ദൂരെ അക്കരക്കാവില്‍  നിന്നും പുഴകടന്ന് ചാമുണ്ടി വരവ് തുടങ്ങിയനേരം..ഇലഞ്ഞിത്തറയില്‍ ദേഹം തളര്‍ന്നു വീണുകിടന്ന കുമാരന്‍റെ കാലിന്റെ ചോട്ടിലൂടെ കാവിറങ്ങി വന്ന കരിനാഗം ഒച്ചയില്ലാതെ ഇഴഞ്ഞു പോയി...

"കുമാരാ..."

കുമാരന്‍ കണ്ണ് തുറന്നു നോക്കി..തലയ്ക്കു മുകളില്‍ പണ്ടാ ഇലഞ്ഞിമരത്തില്‍ തൂങ്ങി മരിച്ച ഗോപാലന്റെ പ്രേതം....!!
"ന്നെ... മറന്നോ നിയ്യ്‌ ...ന്റെ  കുമാരാ??"
കുമാരന്‍ ചിരിച്ചില്ല..കാവിലെ കുത്തുവിളക്കിലെ കരിന്തിരിമണം പൂക്കളൊഴിഞ്ഞ ഇലഞ്ഞിമരചോട്ടില്‍ ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു...
"എന്താ കുമാരാ നെണക്ക് പറ്റീത്...." കുമാരന്റെ വിയര്‍ത്ത ദേഹം മരത്തോട് ചേര്‍ത്തു വച്ച് തോളിലെ ഒറ്റത്തോര്‍ത്തു കൊണ്ട് മുഖം തുടച്ചു ഗോപാലന്‍ ചോദിച്ചു..
കുമാരന്റെ ശബ്ദമുയര്‍ന്നില്ല..തലചെരിച്ചു കാവിനുള്ളിലേക്ക് നോക്കി..ഭഗവതിയെ കണ്ടില്ല..കട്ട പിടിച്ച ഇരുട്ട് മാത്രം കണ്ടു...കണ്ണുകള്‍ പിന്നെയും ബലം പിടിച്ചടച്ച് ,കയ്യില്‍ തടഞ്ഞ കല്ലിന്‍ കഷണമെടുത്തു തുടയില്‍ ആഞ്ഞു കുത്തി നോക്കി..വേദനിക്കുന്നുണ്ട്..ചോരവരുന്നുണ്ട്..സ്വപ്നമല്ല..

"ഗോപാലാ നീ..നീ മരിച്ചോനല്ലേ...നീയ്‌ നീയ്യെങ്ങനെയാ ഇവിടെ..."
ഗോപാലന്‍ ചിരിച്ചു..
"ഒരു കണക്കിന് നീയും മരിച്ചോനല്ലേ കുമാരാ...ന്നിട്ടും നീയ്‌ ഇവിടെ എത്തീലെ....ഇരുപത്താറ് കൊല്ലം കഴിഞ്ഞ്...ഇത്രേം കാലം നീയ്‌ ഇങ്ങോട്ട് തിരിഞ്ഞു നോക്കീലാലോ കുമാരാ..നീയ്‌ നിന്റെ ചങ്ങാതീനെ മറന്നില്ലേ..കാവിനേം ഭഗോതീനേം മറന്നില്ലേ.."
കുമാരന്‍ പിന്നെയും പിന്നെയും നോക്കി..സത്യമാണ് ഗോപാലന്‍ തന്നെ... പണ്ടീ മരക്കൊമ്പില്‍ തൂങ്ങി മരിച്ച തന്റെ പഴയ ചങ്ങാതി ഗോപാലന്‍..
"നീയ്‌ എങ്ങോട്ടാ കുമാരാ പോയത്....നെന്നെയോര്‍ത്തു നെന്റെ അച്ഛന്‍ ചന്തുപ്പെരുവണ്ണാന്‍ എത്ര സങ്കടപ്പെടാറുണ്ട് എന്നറിയോ....നീയ്‌ പാര്‍ട്ടിക്കാരുടെ കൂടെ പോയത് കൊണ്ടാ ഭാഗോതീനേം കാവിനേം മറന്നേന്നു എപ്പളും പറയും.."
കുമാരന്‍ നിലത്തൂന്നു ചാടിയെണീറ്റു..
"ആര്..എന്റച്ഛനോ..എവിടെ..എവിടെ..എനിക്ക് കാണണം..പറ ഗോപാലാ..എവിടെ.."

മുന്നില്‍ ഗോപാലനെ കണ്ടില്ല...എങ്ങോ മാഞ്ഞു പോയ പോലെ...ഗുളികന്‍ തറയ്ക്കടുത്തെ ചെമ്പകത്തിന്റെ ചുവട്ടില്‍ വെളിച്ചം കണ്ടപ്പോള്‍ തൊട്ടാവാടി മുള്ളുകള്‍ കൊണ്ടു ചോരപൊടിഞ്ഞ കാലുകള്‍ വലിച്ചു വെച്ചോടി....ഓടുന്ന വഴി ചാഞ്ഞു നിന്ന കുത്തുവിളക്കില്‍ കാലുതടഞ്ഞു വീണതും ചെങ്കല്‍ത്തറയില്‍ തലയിടിച്ചു ചോരതൂവിയതും ഓര്‍മയുണ്ട്...ഗുളികന്‍ തറയില്‍ നിന്നും കിഴക്കോട്ട് നീണ്ടു പോകുന്ന  കത്തിത്തീരാറായ പന്തവും നോക്കി ദാഹിച്ചലഞ്ഞ് കാവിനുള്ളിലേക്ക് നോക്കി തളര്‍ന്നു കിടന്നു....

പിന്നെയും ബോധം മറഞ്ഞു..ഇപ്പൊള്‍ ജോത്സ്യന്റെ മുന്നിലാണ്..വീതിയേറിയ നെറ്റിയിലെ ഭാസ്മക്കുറിക്കു കുറുകെ കുങ്കുമത്തിന്റെ നീളന്‍ വര..മണികള്‍ കിലുങ്ങുന്ന വാളുമായി ചെണ്ടമുഴക്കങ്ങള്‍ക്കിടയില്‍ നെറ്റിപിളര്‍ത്തി ഉറഞ്ഞു തുള്ളുന്ന ഒരു കോമരത്തെ ഓര്‍മ വന്നു.. മുന്നിലെ സമചതുരത്തില്‍  നിന്നും ഒരുപാട് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉയര്‍ന്നു വന്നു തലയ്ക്കു ചുറ്റും കറങ്ങുന്നു...ചക്രവാളത്തില്‍ നിന്നും കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിമുഴങ്ങിയപ്പോള്‍ പുത്തന്‍  പ്രഭാതങ്ങള്‍ കാത്തുനിന്ന ചുവന്ന നക്ഷത്രങ്ങള്‍ ഓരോന്നായി കണ്മുന്നിലെ മരപ്പലകയിലെ വെളുത്ത കള്ളികളില്‍ വന്നു വീണു പിടഞ്ഞു മരിച്ചു....

ആ മുറിയില്‍ നിന്നും ഓടിയൊളിക്കാന്‍ തോന്നി..കപട ജ്യോതിഷത്തേക്കുറിച്ചെഴുതിയ പത്രത്താളുകളിലെ കറുത്ത അക്ഷരങ്ങള്‍ ഉറുമ്പുകളായി വന്നു കണ്ണില്‍ കടിച്ചു പറിക്കുന്നപോലെ..ഓര്‍മകളില്‍ തലതാണു..ഉള്ളിലെ കറ കളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ പരിഹസിച്ചു കണ്ണുപൊട്ടിച്ചപ്പോള്‍ കാലുപൊട്ടിയ മരക്കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റു...

"ലീലേ..വാ പോകാം.."

ലീല സമ്മതിച്ചില്ല..ജോല്സ്യനോട് കാര്യങ്ങളൊക്കെ പറയുകയാണ്‌..അകാലത്തില്‍ വിഷം തീണ്ടി മരിച്ച മകന്‍..നഗരത്തില്‍ പഠിക്കാനയച്ചു തലതിരിഞ്ഞു പോയ മകള്‍..വര്‍ഷങ്ങളായി വിടാതെ പിന്തുടരുന്ന ദുസ്വപ്നങ്ങള്‍...
എല്ലാം കേട്ട ജ്യോതിഷിയുടെ കണ്ണുകളില്‍ സംശയഭാവം മാത്രം ബാക്കിയായി.

കവടിയില്‍ സ്ഥാനം തെറ്റി നിന്നത് വിപ്ലവം വെടിഞ്ഞ നക്ഷത്രങ്ങള്‍..

"ഭഗവതി കോപം ണ്ട്...."
"പരിഹാരം??"
"പാപങ്ങള്‍ ഒരുപാട് കാണുന്നു..ദേവപ്രീതി വരുത്തണം..."

രാത്രി മുഴുവനും ലീല പറഞ്ഞു കൊണ്ടിരുന്നു...
"എല്ലാം ഭഗോതി കോപമാണ്..മോനോ പോയി..മോളെങ്കിലും ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടട്ടെ...ഓള്‍ടെ സമയം തീരെ നല്ലതല്ല..ഓരോന്നായി ഇങ്ങനെയാവും  അനുഭവിക്കേണ്ടി വരുണത്..നിങ്ങള് ഇത്രേം കാലം ഭഗോതിയെ നിന്ദിച്ചു നടന്നതിന്റെ ഫലം......."

പിന്നെയും സ്വപ്നങ്ങള്‍ വന്നു പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ....ഇരുണ്ട മുറികളില്‍ ഒരുപാട് ആണുങ്ങളുടെ കൂടെ വന്യമായി നൃത്തം ചെയ്യുന്ന മകള്‍..എംബിഎ സര്‍ട്ടിഫിക്കറ്റ്‌ കീറി കഞ്ചാവ് കുത്തി നിറച്ചു കത്തിച്ച് ആസക്തിയോടെ പുകയെടുക്കുന്നു.. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ പലരും അവള്‍ക്കു നേരെ വലിച്ചെറിയുന്നുണ്ട്..വിളിച്ചിറക്കിക്കൊണ്ടുവരാന്‍ നോക്കി..സാധ്യമല്ല..ആ ലോകത്തേക്ക് പ്രവേശനമില്ല..ഒരുപാവക്കുട്ടിയെ പോലെ പല കൈകള്‍ കൈമാറി തലോടപ്പെടുന്ന മകള്‍..തിരമാല പോലെ ആര്‍ത്തിരമ്പി വരുന്ന സിഗരറ്റുപുകയില്‍ ഒരു തൂവല്‍ പോലെ പാറിപ്പോകുന്നതിനിടെ കണ്ടു.....അവള്‍ നഗ്നയാണ്..

"എന്‍റെ ഭഗോതീ..."
ഞെട്ടിയെഴുന്നേറ്റു കിതച്ചപ്പോള്‍ മുന്നില്‍ ലീലയെക്കണ്ടു..
"ഒക്കെ നല്ലതിനാ..നിങ്ങള്‍ക്ക്‌ ഇപ്പളെങ്കിലും ഭഗോതീനെ വിളിക്കാന്‍ തോന്നീലോ..അതേ ഉള്ളൂ ഇനി തുണ..ഇനീം വിളിക്കണം..കൈവിടില്യ....."
സെറ്റിയില്‍ അടുത്തു വന്നിരുന്നു ലീല ആശ്വാസത്തോടെ തലോടി..
ഉച്ചമയക്കത്തിലെ  ദുസ്വപ്നത്തിലെവിടെയോ വച്ച് മടിയിലെ പത്രം ഊര്‍ന്നു നിലത്ത് വീണിരുന്നു..

ഇപ്പോള്‍ മീറ്റിങ്ങിലാണ്..പത്രത്തിലെഴുതിയ ലേഖനത്തിലെ കമ്യൂണിസ്റ്റുകാരന്റെ ദൈവവിശ്വാസത്തിനു കീഴെ ചുവന്ന മഷിയടയാളം.. മുഖത്ത് ചോരനിറച്ചു തുറിച്ചു നോക്കുന്ന ദേഹങ്ങള്‍ക്ക് മുന്നില്‍ തൊണ്ട വരണ്ട് വാക്കുകളില്ലാതെ തലതാഴ്ത്തിയിരുന്നു....വിശദീകരണങ്ങള്‍..സീനിയര്‍ പത്രപ്രവര്‍ത്തകന്റെ സസ്പെന്‍ഷന്‍..ചാനലുകളില്‍ ഫ്ലാഷ് ന്യൂസ്‌..കാവിലെ മരിച്ചു പോയ തെയ്യം ചന്തുപ്പെരുവണ്ണാന്റെ മകന്‍ കുമാരന്‍ പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിപത്രത്തില്‍ നിന്നും പുറത്തേക്ക്..

സ്റ്റോര്‍ റൂമിന്റെ ചുവരില്‍ മാറാല പിടിച്ചു കിടന്ന ചന്തുപ്പെരുവണ്ണാന്റെ കാല്‍ചിലമ്പും പള്ളിവാളും മാത്രം എല്ലാം നോക്കിച്ചിരിച്ചു.

"കുമാരാ..ഈ നാല്‍പ്പത്തഞ്ചാം വയസ്സിലാണോ നിനക്ക് ദൈവവിശ്വാസം തുടങ്ങുന്നത്..??ഇത്രയും വര്‍ഷം ഈ തത്വസംഹിത പഠിച്ചിട്ട് ഇതാണോ നീ കണ്ടെത്തിയത്.??..

സക്രട്ടറിയുടെ മുഖത്ത് നോക്കാതെ പടിയിറങ്ങി പോന്നു..അലറി വിളിക്കുന്ന തെയ്യത്തിന്റെ ചോരനിരമുള്ള കണ്ണുകൊണ്ടു ചുവന്ന ആകാശത്തു നിന്നും വെളുത്ത നക്ഷത്രങ്ങള്‍ ഓരോന്നായി പൊഴിഞ്ഞു വീഴാന്‍ തുടങ്ങുന്നതായി തോന്നി....പോകും വഴി ഒരുപാട് മുഖങ്ങള്‍ അവജ്ഞയോടെ നോക്കുന്നത് കണ്ടു...പണ്ട് പുതിയ പ്രഭാതം സ്വപ്നം കണ്ടു കാല്‍ചിലമ്പും പള്ളിവാളും വലിച്ചെറിഞ്ഞു പാര്‍ട്ടിയില്‍ ചേര്‍ന്ന കുമാരനെ, ഇന്നിന്റെ പ്രായോഗിക യുവത്വം ക്രൂരമായി പരിഹസിച്ചു..കാവിനു മുന്നിലെ കാരമുള്ളുകള്‍ നിറഞ്ഞ ഇടവഴിയില്‍ വച്ച് വഴിതെറ്റി വന്ന ഓര്‍മ്മകള്‍ പിന്നെയും വേദനിപ്പിച്ചു..

അന്ന് കാലില്‍ മുള്ളുകൊള്ളാതെ ചേര്‍ത്തു നടത്തുന്നതിനിടെ ചന്തുപ്പെരുവണ്ണാന്‍ കുമാരനോട് പറഞ്ഞിരുന്നു..
"കുമാരാ..ന്റെ മോനാ ഇനി തെയ്യം കെട്ടേണ്ടത്.."
വഴിതെറ്റി നടന്ന കൌമാരക്കാരന് മുന്നില്‍ വായനശാലയിലെ പുസ്തകങ്ങള്‍ പുതിയ വാതിലുകള്‍ തുറന്നു..മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പനയോല മെനഞ്ഞ കൂരയിലെ തെയ്യങ്ങള്‍ക്ക്  മാര്‍ക്സിന്റെയും ലെനിനിന്റെയം  ചെഗുവേരയുടെയും മുഖത്തെഴുത്ത്...
"ന്റെ മോന്‍ തലതിരിഞ്ഞു പോയല്ലോ... ഭഗോതീ..."
നടക്കല്ലില്‍ തലയിടിച്ചു ചോരവീഴ്ത്തി ചന്തുപ്പെരുവണ്ണാന്‍ പൊട്ടിക്കരഞ്ഞു..

"കുമാരാ നെണക്ക് ഓര്‍മേണ്ടോ ദാ ഈ കല്ലിലാണ് അന്ന് ചന്തുപ്പെരുവണ്ണാന്‍ തലയടിച്ചു കരഞ്ഞത്.."
ഗോപാലന്റെ പ്രേതം പിറകിലൂടെ വന്നു പറഞ്ഞു.
കുമാരന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..ഇപ്പോഴും കാവില്‍ തന്നെയാണ്..ഗുളികന്‍ തറയ്ക്കരികില്‍.തലയ്ക്കുമീതെ നിന്ന് ചിരിക്കുന്ന ഗോപാലന്‍.
എന്താണിത്... താനെവിടെയാണ്..സ്വപ്നമോ യാഥാര്‍ത്ഥ്യമോ..മനസ്സിന്റെ താളം തെറ്റിയോ..ലീലയുടെ കൂടെ കിടക്കയിലോ..സക്രട്ടറിയുടെ കൂടെ പാര്‍ട്ടി ഓഫീസിലോ..പത്തുവയസ്സുള്ള കുമാരന്റെ കയ്യും പിടിച്ചു മുറിചൂട്ടുമായി കാവിലേക്ക് നടക്കുന്നതാരാണ്..  
"ഗോപാലാ നീയെന്റെ അച്ഛനെ കണ്ടോ.."
ചാടിയെഴുന്നേറ്റ് ഗോപാലന്റെ തോളില്‍ പിടിക്കാന്‍ നോക്കിയപ്പോള്‍ അവനു ശരീരമില്ലെന്നു കണ്ടു.
"ചന്തുപ്പെരുവണ്ണാന് വരാമ്പറ്റൂല കുമാരാ...ഞാന്‍ തൂങ്ങി മരിച്ചോനല്ലേ..അതുമല്ല എനിക്ക് അങ്ങനെ ഇവിടം വിടാനും പറ്റൂല.."
"എന്തേയ്.."
"ഒക്കെ നീയ്‌ മറന്നോ കുമാരാ...ഞാന്‍ ലീലേനെ എത്ര മോഹിച്ചിരുന്നൂന്നു നെനക്കും അറിയാലോ..ഞാന്‍ ചെണ്ട മുട്ടാന്‍ പോയപ്പോ പത്രത്തില് പണി കിട്ടിയ നെനക്ക് ലീലേനെ മംഗലം കയിക്കാന്‍ പറ്റി....ഓളിപ്പളും നെന്റെ കൂടെ ഇല്ലേ..ഞാന്‍ തൂങ്ങിച്ചത്തപ്പോ പോലും ഓളെ കണ്ണീന്ന് ഒരു തുള്ളി കണ്ണീര് വന്നില്ല..ചങ്ങായീനെ ചതിക്കാനായിരുന്നോ കുമാരാ നീയ് കോളേജില് പോയി പഠിച്ചത്..."
കുമാരന്റെ ദേഹം വെട്ടിവിയര്‍ത്തു..ചങ്ങായീനെ ചതിച്ചവന്‍..
"ന്നാലും എനക്ക് നെന്നോട്  ഒരു പരിഭാവോം ഇല്ല കുമാരാ..നെന്റെ കൂടെ ആയതു കൊണ്ട് ഓള് നല്ലോണം ജീവിച്ചില്ലേ...."
കുന്നോളം കൂട്ടിയിട്ട കനലുകള്‍ക്കിടയിലേക്ക് കലിയിലകിയ തീച്ചാമുണ്ടി പാഞ്ഞുകയറി...കനലുകള്‍ ചവിട്ടിത്തെറിപ്പിച്ച് ദംഷ്ട്രകള്‍ പുറത്തു കാട്ടി ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ പിന്നെയും പിന്നെയും അലറി വിളിച്ചു..
ചങ്ങായീനെ ചതിച്ചോന്‍...അച്ഛനെ ചതിച്ചോന്‍..ഭഗോതീനെ മറന്നോന്‍..

കാരമുള്ളു കൊണ്ട് നീലിച്ച കാലുകള്‍ വലിച്ചു വെച്ച് കാവിനു നടുവിലൂടെ കുമാരന്‍ വീട് ലക്ഷ്യമാക്കി ഓടി..പുഴയിറങ്ങി കാവ് ലക്ഷ്യമാക്കി ചാമുണ്ടി വരവ്..ചാമുണ്ടി ചൂട്ടിന്റെ ചുവന്ന വെളിച്ചത്തില്‍ കാവും ഗുളികന്‍തറയും മഞ്ഞള്‍പ്പൊടി വാരിപ്പൂശി കത്തിനിന്നു..‍ അകാലത്തില്‍ വിഷം തീണ്ടി മരിച്ച മകന്‍ പാമ്പിന്‍ കാവിറങ്ങി ദൂരെ പുഴയിലേക്കോടി മറയുന്നത് കണ്ടു..പിന്നാലെയോടിയപ്പോള്‍ പിറകില്‍ കാല്‍ചിലമ്പിന്റെ താളം..
തിരിഞ്ഞു നോക്കിയപ്പോള്‍ പള്ളിവാള്‍ കൊണ്ട് വെട്ടിപിളര്‍ന്ന് ചോരയൊലിപ്പിച്ച തലയുമായി നില്‍ക്കുകയാണ് ചന്തുപ്പെരുവണ്ണാന്‍..
"ഭഗോതിയെ നിന്ദിക്കാന്‍ നെനക്കെങ്ങനെ പറ്റി കുമാരാ...ഇനി നീയ് എങ്ങട് ഓടും...നെന്റെ മോളെ നെനക്ക് രക്ഷിക്കണ്ടേ കുമാരാ..."

തീച്ചാമുണ്ടിയായി  ഉറഞ്ഞു തുള്ളിയ ചന്തുപ്പെരുവണ്ണാന്‍ കുന്നോളമുള്ള കനലുകള്‍ ചുറ്റും ചവിട്ടിത്തെറിപ്പിച്ചു...പൊള്ളലേറ്റു കരിഞ്ഞ മനസ്സുമായി രണ്ടു കൈകള്‍ കൊണ്ടും ചെവികള്‍ കൊട്ടിയടച്ചു കുമാരന്‍ പിന്നെയും നിര്‍ത്താതെ ഓടി..അകലെ പനയോല മേഞ്ഞ കൂര കാണാനില്ല..പകരം ജന്മി നമ്പ്യാരുടെ നാലുകെട്ടിന്റെ വലിപ്പത്തില്‍ ഒരു വലിയ വീട്..സ്വന്തം പേരെഴുതിയ പടുകൂറ്റന്‍ ഗേറ്റ് ഭ്രാന്തമായി വലിച്ചു തുറന്നു അകത്തേക്കോടിയപ്പോള്‍ സ്വീകരണ മുറിയിലെ അലമാരയില്‍ അടുക്കിവച്ച തടിയന്‍ പുസ്തകങ്ങള്‍ കണ്ടു...അകലെ ചുവന്ന ചക്രവാളത്തില്‍ നിന്നും അടര്‍ന്നു വീഴുന്ന വെളുത്ത നക്ഷത്രങ്ങള്‍....നിസ്സഹായനായി  അവയോടയാള്‍ സംസാരിക്കാന്‍ ശ്രമിച്ചു..കയ്യെത്തിപ്പിടിക്കാനാവാത്ത അകലത്തില്‍ അകന്നകന്നു പോകുന്ന വെള്ളനക്ഷത്രങ്ങളെ നോക്കി അയാള്‍ പിന്നെയും ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.. ജീവിതവും തത്വശാസ്ത്രങ്ങളും  കൂട്ടിയുരസിയപ്പോള്‍ ഉടലെടുത്ത നിറമില്ലാത്ത അഗ്നിയില്‍,  ചില്ലലമാരയിലെ വണ്ണം കൂടിയ പുസ്തകങ്ങള്‍ ഒന്നൊന്നായി കത്തിയെരിയാന്‍ തുടങ്ങി..

വെന്തുരുകിയ മനസ്സുമായി  ഭ്രാന്തമായ വേഗത്തിലയാള്‍ കിതച്ചോടിയത് സ്റ്റോര്‍ റൂമിലേക്കാണ്...വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ പഴയ മുരിക്കു പെട്ടി കണ്ടു..ചിതലരിച്ച പെട്ടിയില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന തെയ്യക്കോലം..ചുവരില്‍ ആണിയടിച്ചു തൂക്കിയിട്ട ചന്തുപ്പെരുവണ്ണാന്റെ പള്ളിവാളും കാല്‍ച്ചിലമ്പും..ദേഹത്തു പടര്‍ന്നു കയറിയ മാറാല വകഞ്ഞു മാറ്റാതെ മുരിക്കു പെട്ടിയിലെ ആടയാഭരണങ്ങള്‍ ഒന്നൊന്നായി എടുത്തണിഞ്ഞു..ചുവന്ന പട്ടുടുത്തു..ചെവിയില്‍ തോറ്റം പാട്ട് മുഴങ്ങി....കൊട്ടിക്കയറുന്ന ചെണ്ടയുടെ വന്യതാളം..ചോര നിറമുള്ള കണ്ണുകള്‍ പുറത്തേക്കു തള്ളിച്ച് ക്ലാവുപിടിച്ച ചിലമ്പെടുത്തു കാലിലേക്കു വലിച്ചു കയറ്റി...മണികള്‍ കിലുങ്ങുന്ന പള്ളിവാള്‍ കയ്യിലെടുത്തു വിറപ്പിച്ചു...കാല്‍ വിരല്‍ മുതല്‍ പതുക്കെ മുകളിലേക്ക് ഉറഞ്ഞു തുടങ്ങി..
പിന്നെ ഇടം വലം നോക്കാതെ കാവിലേക്ക് പാഞ്ഞു..

തീച്ചാമുണ്ടിയുടെ രൂപം പൂണ്ട കുമാരന്‍ തെയ്യം, ചവിട്ടിത്തെറിപ്പിക്കാന്‍ കനലുകള്‍ തേടി  കാവിനു ചുറ്റും ഉറഞ്ഞു നടന്നു...
.

83 comments:

മുരളി I Murali Mudra said...

ഒരു പത്രവാര്‍ത്തയാണ് ഈ കഥയിലേക്കെത്തിച്ചത്..കമ്യൂണിസ്റ്റ്‌ അനുഭാവിയായ ഒരു തെയ്യം കലാകാരന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെട്ട സംഭവം.കലയും ദൈവികതയും വിശ്വാസവും കമ്യൂണിസവും ഒന്നിച്ചു പോകുമോ..??

കുക്കു.. said...

സൂപ്പര്‍!

Shaju Joseph said...

മനോഹരമായ കഥ! കുമാരന്റെ മനോവിചാരങ്ങൾ.. ജീവിതവും തത്വശാസ്ത്രവും തമ്മിലുള്ള ഏറ്റുമുട്ടൽ.. ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ !

jayanEvoor said...

മനോഹരമായ എഴുത്ത്!
പ്രതിഭയുടെ വിളയാട്ടം!

സൂര്യ said...

മുരളി ചേട്ടാ...വളരെ നല്ല പ്രമേയം...
പ്രസക്തമായ ചോദ്യങ്ങള്‍ മനസ്സില്‍ ഉണ്ടാക്കുന്ന ഇത്തരം കഥകള്‍ എഴുത്തുകാരന്റെ സാമൂഹിക പ്രതിബധതെയെ ആണ് കാണിക്കുന്നത്..
ആശംസകള്‍

എറക്കാടൻ / Erakkadan said...

ജയേട്ടൻ പറഞ്ഞപോലെ പ്രതിഭയുടെ വിളയാട്ടം. പ്രത്യ്യെകിച്ച്‌ അതിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ വാക്കും വളരെ അനുയോജ്യമായ വിധത്തിൽ തന്നെ...ഈ കലയെ കുറിച്ചും മറ്റും വളരെ അറിവുള്ള ഒരാളുടെ എഴുത്ത്‌ എന്ന് തന്നെ പറയാം. ആശം സകൾ

സുമേഷ് | Sumesh Menon said...

മുരളിയുടെ തൂലികയില്‍ നിന്നും മറ്റൊരു സര്‍ഗ്ഗസൃഷ്ടി കൂടീ..

എന്താ പറയേണ്ടതെന്ന് അറിയില്ല മുരള്യെ..

അടിയുറച്ചു വിശ്വസിച്ച തത്വശാസ്ത്രവും സംഘര്‍ഷഭരിതമായ ജീവിതവും തമ്മിലുള്ള ഘര്‍ഷണം... കൂടാതെ കുമാരന്റെ മനോവ്യാപാരങ്ങള്‍... വളരെ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

അഭിനന്ദനങ്ങളും ആശംസകളും..

Manoraj said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

കുമാരന്റെ മാനസ്സിക ചലങ്ങള്‍ വളരെ കണിശത്തോടെ ഭംഗിയായി വരച്ചു. ഒരു കലാകാരന്റെ കഴിവുകള്‍ വാക്കുകളിലൂടെ കാണിച്ചു തന്നതിന്‌ നന്ദി.
നന്നായി.

ജീവി കരിവെള്ളൂർ said...

മനസ്സിന്റെ അടിത്തട്ടിൽ ഒരു വിശ്വാസത്തെ ഒളിപ്പിച്ച് ,വഴികളോരോന്ന് പിന്നിട്ടു കഴിയുമ്പോ ,ആത്മവിശ്വാസം കുറയുമ്പോൾ മനസ്സിൽ മറ്റാരും കാണാതെ ഒളിച്ച് നിർ‌ത്തിയ പഴയ വിശ്വാസപ്രമാണങ്ങൾ പൊങ്ങി വരും .അപ്പോൾ താൻ പിന്നിട്ട വഴികൾ തെറ്റായെന്ന തോന്നൽ ഉയരുന്നു .തന്നെ പലതും പിന്തുടരുന്നെന്ന് മനസ്സു പറയുന്നു . ആത്മവിശ്വാസം കൈവിട്ടവന്റെ വേവലാതികൾ ... ചഞ്ചലചിത്തരായവർ‌ക്ക് ഇങ്ങനെ ഓരോ ഉൾ‌വിളികളുണ്ടാകും
ദൈവ വിശ്വാസിയാകണമെങ്കിൽ അങ്ങനെയാകാം , ക‌മ്യൂണിസത്തിലാണെങ്കിൽ അങ്ങനെ ...
പക്ഷെ ഇതിനൊരു നേതൃത്വം ഉണ്ടെങ്കിൽ ചട്ടങ്ങളുമുണ്ടാകും അതിനെ അനുസരിക്കേണ്ടിവരും .സമൂഹജീവിയാകുവാൻ നാം സദാചാരവും മറ്റും പോലുള്ളവ അനുസരിക്കുന്നുണ്ടല്ലോ (!)
അങ്ങനെ ഓരോന്നിലും അതിന്റെ ചട്ടങ്ങളെ അനുസരിക്കേണ്ടിവരും .ചട്ടങ്ങൾ മേലാളന്മാർ തീരുമാനിക്കും .കീഴാളർ അനുസരിച്ചാൽ മാത്രം മതി (മേലാളന്മാർ‌ക്ക് തു വേണമെന്നില്ല ,കാർ‌ണോന്മാർ‌ക്ക് അടുപ്പിലും ആകാലോ).അങ്ങനെയാണല്ലോ ശീലം ...

"കുമാരൻ തെയ്യം " ഒരുപാട് ചിന്തകളെ ഉണർ‌ത്തുന്നു .നല്ല അവതരണം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
This comment has been removed by the author.
സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മുരളീ,

ബ്ലോഗിന്റെ ലോകത്ത വളരെ അപൂര്‍വമായി കാണുന്ന വളരെ മനോഹരമായ ആഖ്യാനശൈലിയാണു താങ്കളുടേത്.അവതരണഭംഗിയില്‍ മറ്റു കഥകള്‍ പോലെ ഈ കഥയും മനോഹരമായിരിക്കുന്നു.

ഇനി താങ്കള്‍ ഉന്നയിക്കുന്ന ചോദ്യത്തെക്കുറിച്ചു പറഞ്ഞാല്‍, ഈ ഒരു സന്ദേഹം ഇതു വരെ തെയ്യവും തിറയുമൊന്നും കെട്ടിയാടുന്ന ഒരു സ്ഥലങ്ങളിലും ഉണ്ടായിട്ടില്ല.ഇരുപതുകളിലും മുപ്പതുകളിലും മുതല്‍ ഇടതു പുരോഗമന ശക്തികള്‍ക്ക് വേരോട്ടമുള്ള സ്ഥലങ്ങളാകാന്‍ തന്നെ കാരണം കേരളത്തിലെ മറ്റു സ്ഥലങ്ങളിലെക്കാളുപരി ജനകീയരായ ദൈവങ്ങളും ( മുത്തപ്പന്‍ തുടങ്ങിയ) ജനകീയവും കീഴാളനെയും ആദരിക്കുന്ന തെയ്യം പോലുള്ള ആചാരങ്ങള്‍ ഉണ്ടായിരുന്നതുമായ ഒരു ജനത ഈ സ്ഥലങ്ങള്‍ ഉണ്ടായിരുന്നതു മൂലമാണ്.ഒരു പക്ഷേ പ്രാചീന ഗോത്ര സംസ്കാരമെന്നു പോലും വിശേഷിപ്പിക്കാവുന്ന ഒരു ജനകീയ സംസ്കാരത്തിന്റെ ഭാഗമാണു ഈ കലകള്‍.ആ കലാകാരന്മാര്‍ക്ക് എങ്ങനെ കമ്മ്യൂണിസ്റ്റല്ലാതായിത്തീരും?ഞങ്ങളുടെ നാട്ടിലെ ഭഗവതിക്കാവിലെ വെളിച്ചപ്പാട് പോലും കമ്മ്യൂണിസ്റ്റാണ്..മനുഷ്യനന്മയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും അങ്ങനെ ആവാതിരിക്കാന്‍ വയ്യ.അതുകൊണ്ടു തന്നെ മേലത്തട്ടിലുള്ളവനെ അവഗണിച്ച് കീഴത്തട്ടിലുള്ളവനെ വണങ്ങുന്ന മുത്തപ്പന്‍ ദൈവങ്ങളുടേയും തെയ്യത്തിന്റേയും നാടിനും അങ്ങനെ ആവാതിരിക്കാന്‍ കഴിയില്ല.

ഇനിയും എഴുതൂ

ആശംസകള്‍!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മുരളീ,

മുകളില്‍ പറഞ്ഞതിനു ഒരു അനുബന്ധവും കൂടി.ഇക്കഥയുടെ മൊത്തത്തിലുള്ള ആശയമെന്നത് തികച്ചും പ്രതിലോമകരമെന്ന് മാത്രമേ പറയാനാവൂ.വിശ്വാസവും കമ്മ്യൂണീസവും ഒന്നിച്ചു പോയിരുന്ന ഒരു ജനതയില്‍ ഇല്ലാത്ത തെറ്റിദ്ധാരണകള്‍ പരത്താനും അവന്റെ ചിന്തകളെയും ആശയങ്ങളേയും വീണ്ടും പുറകോട്ട് വലിച്ചു കൊണ്ടു പോകാനും വളരെ കൃത്യമായ ചില അജണ്ടകളിലൂടെ പലരും ശ്രമിക്കുന്നു.മുരളിയെപ്പോലെ നല്ല ഒരു കഥകാരന്‍ ആ പാതയിലൂടെ സഞ്ചരിക്കണമോ എന്ന് സ്വയം വിമര്‍ശനപരമായി ആലോചിക്കാവുന്നതാണ്.

വിജി പിണറായി said...

എഴുത്തും അവതരണ ശൈലിയും മനോഹരമായിട്ടുണ്ട്. തെയ്യങ്ങളുടെയും തിറകളുടെയും നാട്ടില്‍നിന്നുള്ള ഒരാളെന്ന നിലയില്‍ എനിക്ക് താല്പര്യം തോന്നാനിടയുള്ള - അഥവാ തോന്നേണ്ട - വിഷയം. (നാട്ടിലെ പല ക്ഷേത്ര കമ്മിറ്റികളിലും അംഗങ്ങള്‍ ഭൂരിപക്ഷവും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നു കൂടി ഓര്‍ക്കട്ടെ.)

പക്ഷേ കഥാന്ത്യം നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. മത വിശ്വാസത്തിന് പ്രത്യയശാസ്ത്ര വിശ്വാസത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന കഥാനായകന്‍ പാര്‍ട്ടിയും മതവും പരസ്പര വിരുദ്ധമോ എന്ന് ചിന്തയില്‍ നിന്ന് ഉണ്ടായതല്ലേ എന്ന് ഒരു തോന്നല്‍. ആശയപരമായ വൈരുദ്ധ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു ‘parallel existence’ സാധ്യമാണ് എന്ന് തിരിച്ചറിഞ്ഞിരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാകാനാവുമായിരുന്ന നായകനെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ‘ഒളിച്ചോടി’ വിശ്വാസത്തില്‍ അഭയം തേടുന്നവനാക്കിയത് ഉചിതമായോ?

മുരളി I Murali Mudra said...

കുക്കു,ഷാജു ജോസഫ്‌,ജയന്‍ ഏവൂര്‍‍,സൂര്യ,ഏറക്കാടന്‍,സുമേഷ്‌,മനോരാജ്,പട്ടേപ്പാടം റാംജി,ജീവി കരിവെള്ളൂര്‍,സുനില്‍ കൃഷ്ണന്‍,വിജി പിണറായി..
കഥ വായിച്ചു അഭിപ്രായങ്ങള്‍ പങ്കുവച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..

മുരളി I Murali Mudra said...

@ജീവി കരിവെള്ളൂര്‍.
താങ്കളുടെ വിലയിരുത്തല്‍ എന്നെ ഏറെ ആകര്‍ഷിച്ചു.വിശ്വാസങ്ങളെ ഒളിച്ചു വച്ച് ഭീരുക്കളായി ജീവിക്കുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. വിശ്വാസത്തിന് ഇന്ന രൂപം,പേര് എന്നില്ല..എന്തുമാവാം..ഒടുവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്വയം ഒളിക്കാന്‍/ഒളിപ്പിക്കാന്‍ ആവാതെ വരുമ്പോഴാണ് പലപ്പോഴും ഉള്ളില്‍ മൂടിവച്ച പലതും പുറത്തു വരുന്നത്..അവിടെ വ്യക്തിയുടെ പരാജയം ആരംഭിക്കുന്നു..സ്വയം തിരിച്ചറിഞ്ഞതാണെന്ന ലേബല്‍ കൊടുത്ത് ഒരുപാടുകാലം ഉയര്‍ത്തിപ്പിടിച്ചു നടന്ന മൂല്യങ്ങള്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഉപേക്ഷിച്ചു തിരിഞ്ഞു നടക്കുന്നവര്‍..അവര്‍ എല്ലായിടത്തും ഉണ്ട്..രാഷ്ട്രീയത്തിലും മതവിശ്വാസത്തിലും സാഹിത്യത്തിലുമെല്ലാം..പേരെടുത്തു പറയാതെ തന്നെ പലരെയും നമുക്കറിയാവുന്നതാണല്ലോ..
നല്ല നിരീക്ഷണത്തിനു നന്ദി.

മുരളി I Murali Mudra said...

@ശ്രി.സുനില്‍ കൃഷ്ണന്‍,
വസ്തുനിഷ്ഠമായ ഒരു നല്ല വിലയിരുത്തലിനു ആദ്യമേ നന്ദി അറിയിക്കട്ടെ,തികച്ചും യാദൃശ്ചികമായി കണ്മുന്നില്‍ വന്ന ഒരു പഴയ പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ കഥ പിറക്കുന്നത്.വെറും രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമെടുത്ത് എഴുതിയ കഥ. അത് കൊണ്ട് തന്നെ പ്രമേയത്തിലും അവതരിപ്പിച്ച രീതിയിലും പാളിച്ചകള്‍ വന്നു കാണാന്‍ ഒരു പാട് സാധ്യതയുണ്ട്. കൂട്ടത്തില്‍ രാഷ്ട്രീയമല്ല, ഒരു വ്യക്തിയുടെ മാനസിക വ്യാപാരങ്ങളാണ് കഥ കൂടുതലും നോക്കിക്കാണാന്‍ ശ്രമിക്കുന്നത് എന്ന് കൂടി അറിയിക്കട്ടെ..
എങ്കിലും കമ്യൂണിസവും ദൈവവിശ്വാസവും ഒന്ന് ചേര്‍ന്ന് പോകുന്നതിലെ വൈരുധ്യം കുറെ കാലമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് തന്നെയാണ്. പ്രാചീനഗോത്ര സംസ്കാരത്തിന്റെ ഭാഗമായി തെയ്യം,തിറ തുടങ്ങിയ കലാരൂപങ്ങളെ കാണുവാന്‍ നമുക്ക് സാധിക്കുന്നതാണ്.പക്ഷെ ജനകീയസംസ്കാരമെന്നതിലുപരി ദൈവികത നിറഞ്ഞ അനുഷ്ഠാനകലകളായി തന്നെയാണ് ഈ കലാരൂപങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത് എന്ന് പറയാതെ വയ്യ. ദൈവത്തിന്റെ പ്രതിരൂപങ്ങളായി തന്നെയാണ് കാവുകളില്‍ തെയ്യങ്ങളും തിറകളും കെട്ടിയാടപ്പെടുന്നത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യുക എന്ന, കമ്യൂണിസത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തില്‍ കീഴാളന്റെ സ്വന്തം ദൈവികരൂപങ്ങളായ തെയ്യങ്ങള്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു എന്നു തന്നെ ഞാനും വിശ്വസിക്കുന്നു..എന്റെ നാട്ടിലും ഞാന്‍ കണ്ടിട്ടുള്ള മിക്ക തെയ്യം/തിറ കലാകാരന്‍മാരും ഉറച്ച കമ്യൂണിസ്റ്റ്‌ അനുഭാവികളാണ്..അതുകൊണ്ട് തന്നെ ഈ കഥ ഒരിക്കലും സങ്കുചിതമായ രീതിയില്‍ ആ കലാകാരന്മാരുടെ രാഷ്ട്രീയത്തെ നോക്കിക്കാണുന്നില്ല. പക്ഷെ ഈയടുത്ത് തെയ്യം കെട്ടിയാടുന്നതില്‍ ചിലയിടങ്ങളിലുണ്ടായ മുറുമുറുപ്പുകള്‍ ആയിരത്തില്‍ ഒന്ന് മാത്രമെങ്കിലും ആയൊരു വിഷയത്തിലേക്ക് എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. കൂടെ നേരിട്ട് പരിചയമുള്ള ചില കഥാപാത്രങ്ങളും, മധ്യവയസ്സു പിന്നിടുമ്പോള്‍ ഉറച്ച തത്വസംഹിതയില്‍ നിന്ന് വ്യതിചലിച്ചു പ്രകടമായ ആത്മീയതയില്‍ അഭിരമിച്ച ചിലര്‍... ഒരു പാര്‍ട്ടി,അല്ലെങ്കില്‍ ഒരു വിഭാഗം എന്നതില്‍ നിന്ന് മാറി നിന്ന് കമ്യൂണിസമെന്ന ആശയം മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന ദൈവികവിശ്വാസവുമായി എങ്ങനെ സമാന്തരമായി ഒന്നു ചേര്‍ന്ന് പോകുന്നു എന്നൊരു വിശകലനമായിരുന്നു ഈ കഥ എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍. ഒരു കഥയുടെ രൂപത്തില്‍ വന്നപ്പോള്‍ അവതരണത്തിലെ പാളിച്ചകള്‍ ഒരു നെഗറ്റീവ് ഇംപാക്റ്റ് കഥയില്‍ ഉണ്ടാക്കുന്നുവെങ്കില്‍ ഞാന്‍ ദുഖിതനാണ്..
താങ്കള്‍ പറഞ്ഞത് പോലെ കമ്യൂണിസവും വിശ്വാസവും ഒന്നിച്ചു കൊണ്ട് പോകുന്ന ഒരു ജനതയെ തന്നെയാണ് ഞാനും ഒടുവില്‍ കണ്ടെത്തുന്നത്. അത് തന്നെയാവും പ്രായോഗിക കമ്യൂണിസവും.
വഴിതെറ്റി വന്ന ഒരു വിഷയം മാത്രമായിരുന്നു ഈ കഥയുടെത്.. എങ്കിലും പ്രമേയത്തെ മാക്സിമൈസ് ചെയ്തു കൊണ്ട് അവതരിപ്പിക്കുമ്പോള്‍ വായനയുടെ രീതിയനുസരിച്ച് വ്യത്യസ്ഥമായ ആശയങ്ങളായിരിക്കും വായനക്കാരിലേക്ക് കണ്‍വേ ചെയ്യപ്പെടുന്നത്. പക്ഷെ സാഹിത്യവും വ്യക്തിരാഷ്ട്രീയവും തമ്മില്‍ വളരെയധികം അകലം കാത്തു സൂക്ഷിക്കുന്നത് കൊണ്ട് താങ്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പോലുള്ള സ്വാര്‍ത്ഥതാല്‍പ്പര്യക്കാര്‍ പോകുന്ന പാതയുടെ സമീപപ്രദേശങ്ങളില്‍ കൂടെ പോലും ഞാന്‍ സഞ്ചരിക്കുന്നില്ലെന്നു മാത്രം വിനീതമായി അറിയിക്കട്ടെ. അപ്രതീക്ഷിതമായി ലഭിച്ച ഒരു സ്പാര്‍ക്കിന്റെ എക്സിക്യൂഷന്‍... അത്ര മാത്രമാണ് ഈ കഥ
വളരെ നല്ല അഭിപ്രായത്തിനു ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ.
:)

മുരളി I Murali Mudra said...
This comment has been removed by the author.
മുരളി I Murali Mudra said...

@വിജി പിണറായി.
അഭിപ്രായത്തിന് വളരെ നന്ദി. തെയ്യങ്ങളുടെയും തിറകളുടെയും നാട്ടില്‍ നിന്നും മറ്റൊരാളെ കൂടി കണ്ടതില്‍ വളരെ സന്തോഷം.(ഞാനും സമീപ പ്രദേശങ്ങളില്‍ നിന്നു തന്നെ.. :) )
കമ്യൂണിസവും മതവും പരസ്പരവിരുദ്ധം തന്നെയോ എന്ന് തന്നെയാണ് എന്റെ ചോദ്യം. പാരലല്‍ എക്സിസ്റ്റന്‍സിന്റെ പ്രതീകമല്ലാത്ത ഒരുപാടുപേരെ നമുക്കിവിടെ കാണാന്‍ സാധിക്കുമല്ലോ..പ്രത്യയശാസ്ത്രവും മതവിശ്വാസവും രണ്ടായി മാത്രം കാണുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട് (യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍) എന്നത് നാം വിസ്മരിച്ചു കൂടാ..ഇവിടെ വൈരുധ്യം നിറഞ്ഞ രണ്ടു വിശ്വാസങ്ങളിലൂടെ സമാന്തരമായി സഞ്ചരിക്കാന്‍ കഴിയാതെ ഉഴലുന്ന കഥാനായകന്റെ മാനസിക വ്യാപാരങ്ങള്‍ അയാള്‍ കാണുന്ന സ്വപ്നങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ്‌ ചെയ്തത്. യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ അയാളുടെ മനസ്സ് ചായുന്നത് ദൈവികതയിലേക്കാണെന്നു മാത്രം. ഭൂരിപക്ഷത്തെ മാറ്റി നിര്‍ത്തി ചെറുതില്‍ ചെറുതായ ന്യൂനപക്ഷത്തെ ഉയര്‍ത്തിക്കാട്ടുകയാണല്ലോ സാഹിത്യത്തിന്റെ ധര്‍മ്മം.വിശ്വാസത്തില്‍ അഭയം തേടുന്ന നായകനെ ആ രീതിയില്‍ മാത്രം നോക്കിക്കാണാന്‍ അപേക്ഷ.
:)

വിജി പിണറായി said...

മുരളീ,

മുകളില്‍ സുനിലേട്ടന്‍ പറഞ്ഞതു പോലെ 'കമ്യൂണിസവും വിശ്വാസവും ഒന്നിച്ചു കൊണ്ട് പോകുന്ന'തിനെയാണ് ‘parallel existence’ എന്നതു കൊണ്ട് ഞാനും ഉദ്ദേശിച്ചത്. എല്ലാവരും അങ്ങനെയാണെന്നല്ല. (ഈ പറയുന്ന ഞാന്‍ തന്നെ വിശ്വാസിയല്ല.) താങ്കള്‍ അവതരിപ്പിച്ച,മാനസിക സംഘര്‍ഷത്തില്‍പ്പെട്ടുഴലുന്ന നായകന്‍ തന്റെ ചിലമ്പും വാളും തീയിലെറിഞ്ഞ് താങ്കള്‍ തന്നെ സൂചിപ്പിച്ച യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെ പ്രതിനിധിയാകണമായിരുന്നു എന്നും ഞാന്‍ ഉദ്ദേശിച്ചില്ല (അങ്ങനെ ആകണമായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നെങ്കില്‍ പോലും). മറിച്ച് മേല്‍‌പറഞ്ഞ ഒന്നിച്ചുകൊണ്ടുപോകലിനുള്ള സാധ്യത തിരിച്ചറിയുന്ന ഒരാളായി മാറിയിരുന്നെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നവര്‍ക്ക് ഒരു വഴികാട്ടിയായി മാറിയേനെ എന്ന് സൂചിപ്പിച്ചു എന്നു മാത്രം.

വിജി പിണറായി said...

ഒരു ചിന്ന ‘ഓഫ്’: മുകളില്‍ കമന്റ് ഇട്ട സുനിലേട്ടനാണ് ഈ കഥ എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. :)

ചാണ്ടിച്ചൻ said...

"നിങ്ങള്‍ക്ക്‌ ഇപ്പളെങ്കിലും ഭഗോതീനെ വിളിക്കാന്‍ തോന്നീലോ..അതേ ഉള്ളൂ ഇനി തുണ..ഇനീം വിളിക്കണം..കൈവിടില്യ....."
എല്ലാ ആശ്രയവും നഷ്ടപ്പെടുമ്പോള്‍, ദൈവം (അത് സത്യമോ, മിഥ്യയോ ആയിക്കൊള്ളട്ടെ) മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവിനെ വളരെ നന്നായി പ്രകടിപ്പിച്ചു ഈ കഥയിലൂടെ...ഞാന്‍ ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു കൂടെ ഈ കഥകള്‍ എല്ലാം...മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍ അയക്കൂ... mblogana@gmail.com

Suraj P Mohan said...

ഗുളികന്‍ തറയ്ക്കടുത്തെ ചെമ്പകത്തിന്റെ ചുവട്ടില്‍ വെളിച്ചം കണ്ടപ്പോള്‍ തൊട്ടാവാടി മുള്ളുകള്‍ കൊണ്ടു ചോരപോടിഞ്ഞ കാലുകള്‍ വലിച്ചു വെച്ചോടി
.......
കവടിയില്‍ സ്ഥാനം തെറ്റി നിന്നത് വിപ്ലവം വെടിഞ്ഞ നക്ഷത്രങ്ങള്‍..
.......
ഇതും നന്നായിട്ടുണ്ട്.. എത്ര തിരക്കാണെങ്കില്‍ പോലും മുരളിയുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ വന്നാല്‍ വായിക്കാതെ പോകാന്‍ തോന്നാറില്ല. വീണ്ടും ഇത് പോലെ നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.. ആശംസകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതിലെ പ്രമേയത്തെ വിലയിരുത്താന്‍ എനിക്കറിവ് പോര. എന്നാല്‍ വാക്കുകള്‍ കൊണ്ട് 'മാജിക്‌' കളിക്കുന്ന ഈ ശൈലി വളരെ ഇഷ്ടമായി. ഭാവുകങ്ങള്‍!!!

നന്ദന said...

ക‌മ്യൂണിസ്റ്റുകാരിലുള്ള ന്യൂനപക്ഷത്തെ എടുത്തുകാണിക്കാൻ മുരളിയുപയോഗിച്ച പ്രയോഗങ്ങൾ നന്നായിരുക്കുന്നു, എന്ന് കരുതി ക‌മ്യൂണിസ്റ്റുകാർ മൊത്തമായും അങ്ങിനെയാണെന്നുള്ള തെറ്റിദ്ധാരണ പരത്താൻ പലരും/ കഥ ശ്രമം നടത്തുന്നുണ്ടോയെന്ന് സംശയിക്കെണ്ടിയിരിക്കുന്നു. കഥയുടെ പോക്ക്, ഒരു വിശ്വാസിയല്ലെങ്കിൽ ഇവിടെ ജീവിക്കാൻ കഴിയില്ലെന്ന ധ്വനിയുണ്ടക്കനുള്ള ശ്രമത്തിന്റെ ഭാഗമായി കണുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. പാവപ്പെട്ട സമൂഹത്തെ ദൈവത്തിന്റേയും തെയ്യത്തിന്റേയും പേരുപറഞ്ഞ് വീണ്ടും തളച്ചിടാനുള്ള ശ്രമം നടത്തി മത വിശ്വാസത്തിന് കുഴലൂത്തു നടത്തുന്നതിൽ അതിശക്തമായി പ്രതിഷേധിക്കുന്നു.

പാവപ്പെട്ട ജനതക്ക് എന്നും താങ്ങായിനിന്ന ഒരു പ്രത്യശാസ്ത്രത്തെ കരിവാരിതേക്കാനുള്ള ഇത്തരം സാഹിത്യ സൃഷ്ടികളെ അതർഹിക്കുന്ന ഗൌരവത്തിൽ ആളുകൽ കാണുമെന്ന് നമുക്ക് ആശിക്കാം.(മനുഷ്യ നന്മ ഉദ്ദേശിച്ചുള്ള കൂടുതൽ സൃഷ്ടികൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.)

ഭായി said...

ഗംഭീരം മുരളീ ഗംഭീരം!
അടിസ്ഥാനപരമായി ദൈവവിശ്വാസം ഉള്ളിലുറങുന്ന ഒരുവ്യക്തി, പ്രത്യയശാസ്ത്രങള്‍ക്ക് പിന്നാലെ പോകുംബോള്‍ ആ വ്യക്തിയില്‍ ഉണ്ടായേക്കാവുന്ന മാനസീക വ്യഥകളെ ചെത്തി മിനുക്കിയ ഭാഷയില്‍ കോറിയിടാന്‍ മുരളിക്ക് കഴിഞു!

ഇനിയും താങ്കളില്‍ നിന്നും ഇത്തരം നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു. നന്ദി.

Sukanya said...

ഒരു സ്പാര്‍ക്കില്‍ നിന്നൊരു കഥ. അതാണ്‌ കഥാകാരന്‍. പിന്നെ കലയും ദൈവികതയും വിശ്വാസവും കമ്യൂണിസവും ഒന്നിച്ചു പോകുമോ..?? ഒന്നിച്ചുപോകുകയാണെങ്കില്‍ ഇവിടം സ്വര്‍ഗമായേനെ.

Muralee Mukundan , ബിലാത്തിപട്ടണം said...

തികച്ചും യാദൃശ്ചികമായി കണ്മുന്നില്‍ വന്ന ഒരു പഴയ പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിൽ നിന്നും ഉടലെടുത്ത ഇക്കഥ ,പ്രമേയം കൊണ്ടും ,ഈ അവതരണശൈലികൊണ്ടും വളരെ വളരെ മികച്ചതായി തീർന്നിരിക്കുന്നു മുരളി...
അഭിനന്ദനങ്ങൾ !
വെറുമൊരു സാധാരണ വ്യക്തിയുടെ അടിച്ചമർത്തപ്പെട്ട വിശ്വാസങ്ങൾ ,വേറൊരു സിദ്ധാന്തത്തിന്റെ പേരിൽ മനസ്സിനുള്ളിൽ ഉരുൾപ്പൊട്ടലുണ്ടാക്കുന്ന അവസ്ഥാവിശേഷങ്ങൾ...

Unknown said...

നായകന്‍റെ മനോവ്യാപാരങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നല്ല കഥ.
അഭിനന്ദനങ്ങള്‍

പാവപ്പെട്ടവൻ said...

ഈ പറഞ്ഞതില്‍ യുക്തിയില്ല .കാരണം കലയെ മനുഷ്യന്‍റെ ചിന്തപരമായ വ്യവഹാരങ്ങളിലൂടെ വായിക്ക പെടുകയും സാമൂഹ്യ നന്മക്കും ആരോഗ്യമുള്ള രാഷ്ട്യത്തിനും ദിശബോധം നല്ക്കുന്നതിനും കല ആവിശ്യ മാണന്നുകണ്ട ഏക പ്രസ്ഥാനം കമ്മുണിസ്റ്റ്‌ പ്രസ്ഥാനമാണ് അതിനെ തെള്ളി പറയുന്ന ഒരു എഴുത്തിനോട് സത്യസന്നമായി ആര്‍ക്കും
മറുപടി പറയാന്‍ കഴിയില്ല.

ശ്രദ്ധേയന്‍ | shradheyan said...

ഒരു കഥയില്‍ നിന്നും അടുത്ത കഥയിലേക്ക് മുരളി വളരുന്നത് പക്വതയുള്ള കഥാകാരനിലേക്കാണ്. കഥയായാലും കവിതയായാലും അതിനൊരു രാഷ്ട്രീയം വേണം എന്നാണ് എന്റെ നിലപാട്. എന്റെ നിലപാടിനെ ശരിവെക്കുന്നു ഈ രചന. അഭിനന്ദനങ്ങള്‍.

പറയാതെ വയ്യ. said...

ക്ലാസിക്കല്‍,യഥാതഥ,ആധുനിക, ഉത്തരാധുനിക ഭാവുകത്വ പ്രാതിനിധ്യമുള്ള അത്യാവശ്യം കഥകളൊക്കെ വായിച്ച പരിചയവും ഇപ്പോഴും കഥകള്‍ പിന്തുടര്‍ന്നു വായിക്കാറുള്ള ശീലവും വച്ച് പറയട്ടെ, ഭാഷയിലോ രൂപ ഘടനയിലോ (ക്രാഫ്റ്റ്) കഥ പറച്ചില്‍ രീതിയിലോ എന്തെങ്കിലും പുതുമയോ വിഷയത്തില്‍ യാഥാര്‍ത്ഥ്യ ബോധമോ പുലര്‍ത്തുന്നില്ല ഈ കഥ. വാക്യ പ്രയോഗങളിലെ 'ക്ലീഷേ' വായനയെ ചെടിപ്പിയ്ക്കുന്നുമുണ്ട. തെയ്യങളുടെ തട്ടകത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ തെയ്യക്കാരന്‍റെ ദൈവ വിശ്വാസവും രാഷ്ട്രീയ വിശ്വാസവും തമ്മില്‍ ഇത്രമാത്രം സംഘര്‍ഷങള്‍ നിലനില്‍ക്കുന്നതായി ഒരിയ്ക്കലും തോന്നിയിട്ടില്ല. മാത്രവുമല്ല, ദൈവ വിശ്വാസവും ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുമുള്ള ബന്ധവും ആര്‍ക്കെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പ്രശനങളുണ്ടാക്കിയതായും അറിവില്ല. (അബ്ദുള്ളക്കുട്ടി, കെ.എസ്. മനോജുമാരുടെ പ്രശ്നങള്‍ യഥാര്‍ത്ഥത്തില്‍ ഇതൊന്നുമല്ല.) മാര്‍ക്സിയന്‍ ദര്‍ശനത്തിലും പ്രത്യയശാസ്ത്രത്തിലും സാമാന്യമായ അറിവു നേടുന്ന ഒരാള്‍ക്ക്, തെയ്യം ഉള്‍പ്പെടെയുള്ള പുരാവൃത്തങളോ മതങളുള്‍പ്പെടെയുള്ള സാമൂഹ്യ സ്ഥാപനങളോ, പ്രകൃതിയുടെ നിഗൂഡവും ദുരൂഹവുമായ 'പ്രകൃതി' ക്കുള്ള ഉത്തരമായി മനുഷ്യന്‍ കണ്ടെത്തിയ ദൈവമെന്ന സങ്കല്പമോ ഒന്നും ഈ കഥയില്‍ പറയുന്ന പോലുള്ള വൈകാരിക സംഘര്‍ഷങള്‍ക്കു കാരണമാകും എന്നു കരുതാന്‍ വയ്യ. അല്ലാത്തവരെ സംബന്ധിച്ച്, സമൂഹത്തിന്‍റെ പൊതു നന്മയെ ലാക്കാക്കി ദൈവ വിശ്വാസം വച്ചു പുലര്‍ത്തിക്കൊണ്ടു തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്നതിനു എന്തെങ്കിലും തടസ്സമുണ്ടെന്നും തോന്നുന്നില്ല. ഭാഷയുടെ അഖ്യാനരൂപമെന്നനിലയില്‍ കഥ കാലങളിലൂടെ ഒരു പാടു സഞ്ചരിച്ചു കഴിഞു. ജീവിതത്തെ സസൂക്ഷമം നിരീക്ഷിയ്ക്കുകയും സാമാന്യമായ കാഴ്ചകള്‍ക്കു പിടികൊടുക്കാത്ത ജീവിത സത്യങളെ കണ്ടെടുക്കുകയും ചെയ്യുക എന്നതാണു എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളത്.

Unknown said...

good one.

your views share the stupidness of neglecting the values of culture, which comunists never understand. :)

അരുണ്‍ കരിമുട്ടം said...

മാനസിക വ്യഥ പോലും മനോഹരമായി പറയാമെന്ന് ഈ കഥയിലൂടെ തെളിഞ്ഞിരിക്കുന്നു.നല്ലതെന്ന് പറഞ്ഞ് എന്തിനാ വെറുതെ നിര്‍ത്തുന്നത്.അല്ലേ?
അടിപൊളി എന്ന് തന്നെ പറയാം
:)

lekshmi. lachu said...

good one...

Anil cheleri kumaran said...

വളരെ മനോഹരം. ഏതെങ്കിലും മാസികക്ക് അയച്ചു കൊടുക്കൂ.

ഗീത said...

കലയും ദൈവികതയും വിശ്വാസവും കമ്യൂണിസവും ഒന്നിച്ചു പോകുമോ..??

എന്തുകൊണ്ടില്ല? ഒരു കലാകാരന്‍ മിക്കപ്പോഴും ദൈവവിശ്വാസി ആയിരിക്കും. ഒരു കമ്യൂണിസ്റ്റ് ആണയാള്‍ എങ്കിലും ഉണ്ടാകും ഈ വിശ്വാസം.
കമ്യൂണിസം എന്നത് ഒരു തത്വസംഹിത. അതിനെ മുറുകെ പിടിക്കുന്നവര്‍ക്ക് ദൈവവിശ്വാസം പാടില്ല എന്നു പറയുന്നത് ശരിയല്ല. ദൈവത്തില്‍ വിശ്വസിക്കുക/വിശ്വസിക്കാതിരിക്കുക എന്നത് ഒരാളിന്റെ സ്വകാര്യമായ കാര്യം. അതില്‍ കൈ കടത്തേണ്ട ആവശ്യമില്ല. ആരു വിചാരിച്ചാലും ഒരു ദൈവവിശ്വാസിയെ അതല്ലാതാക്കാനും അവിശ്വാസിയെ വിശ്വാസിയാക്കാനും പറ്റില്ല. അതിന് അയാള്‍ സ്വയം വിചാരിച്ചാലേ പറ്റൂ. ദൈവവിശ്വാസി ആയതുകൊണ്ട് കമ്യൂണിസ്റ്റ് ആകാതിരിക്കയില്ല (ഇപ്പോഴത്തെ കമ്യൂണിസ്റ്റ് അല്ല, യഥാര്‍ത്ഥ കമ്യൂണിസ്റ്റ്), ദൈവവിശ്വാസി അല്ലാത്തതുകൊണ്ട് നല്ല കമ്യൂണിസ്റ്റ് ആവുകയുമില്ല. എനിക്ക് തോന്നുന്നത് ദൈവഭയം ഒരു മനുഷ്യനെ കുറച്ചുകൂടി നേര്‍വഴിക്ക് നടത്തിക്കും എന്നാണ്. അതില്ലാത്തതുകൊണ്ടാവാം ഇപ്പോഴത്തെ കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു ഭാഗവും അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നത്.

പിന്നെ ഈ കഥയില്‍ ദേവിയെ മറന്നതു കൊണ്ടാണ് മകനും മകള്‍ക്കും ഒക്കെ ദുര്യോഗമുണ്ടായത് എന്ന സങ്കല്പം ശരിയല്ല എന്നാണ് എനിക്കു തോന്നുന്നത്. തന്നെ പൂജിക്കുകയും പുകഴ്ത്തുകയും ചെയ്യണമെന്ന് ആഗ്രഹിക്കുകയും അങ്ങനെ ചെയ്തില്ലെങ്കില്‍ പ്രതികാരദാഹിയായി പകരം വീടുകയും ചെയ്യുന്ന ശക്തിയല്ല ദേവി. സഹജീവികള്‍ക്ക് തുണയായി, പരോപകാരിയായി, അല്ലെങ്കില്‍ അതിനുള്ള ഒരു മനസ്ഥിതിയുമായി ജീവിച്ചാല്‍ മാത്രം മതി ദേവി പ്രീതയാകും.

എഴുത്ത് നന്നായിട്ടുണ്ട് മുരളി.

Anonymous said...

മുരളീ ആഖ്യാനരീതി വളരെ മികച്ചത്, കഥ അതിനേക്കാള്‍ മികച്ചത്. അഭിനന്ദനങ്ങള്‍.

+++++++++++++++++++++++++++++++++
ഇവിടെ ചിലര്‍ പറഞ്ഞപോലെ

(പാവപ്പെട്ട ജനതക്ക് എന്നും താങ്ങായിനിന്ന ഒരു പ്രത്യശാസ്ത്രത്തെ കരിവാരിതേക്കാനുള്ള ഇത്തരം സാഹിത്യ സൃഷ്ടികളെ അതർഹിക്കുന്ന ഗൌരവത്തിൽ ആളുകൽ കാണുമെന്ന് നമുക്ക് ആശിക്കാം.)

ഏതു പാവപ്പെട്ടവനാണ് ഈ പ്രത്യയശസ്ത്രം കോണ്ട് നേട്ടമുണ്ടായത്, അവര്‍ ചിന്തിയ ചോരയില്‍ നിന്നും കുറച്ചുപേര്‍ നേട്ടമുണ്ടാക്കി എന്നല്ലാതെ,?

(തെയ്യക്കാരന്‍റെ ദൈവ വിശ്വാസവും രാഷ്ട്രീയ വിശ്വാസവും തമ്മില്‍ ഇത്രമാത്രം സംഘര്‍ഷങള്‍ നിലനില്‍ക്കുന്നതായി ഒരിയ്ക്കലും തോന്നിയിട്ടില്ല.)

ദൈവവിശ്വാസവും രാഷ്ടീയവും തമ്മില്‍ ഇത്രമാത്രം സംഘര്‍ഷങള്‍ നിലനില്‍ക്കുന്നില്ലെന്ന് ആരു പറഞ്ഞു, നിങ്ങള്‍ ഒരു പാര്‍ട്ടിക്കാരനല്ലാതെ സാധാരണക്കാരുടെ ഇടയിലേക്ക് ഒന്നിറങ്ങി ചെന്നു നോക്ക് , അപ്പോള്‍ അറിയാം, നിങ്ങള്‍ ഒരു പാര്‍ട്ടിക്കാരനായി ചെന്നാല്‍ ചിലപ്പോ അവര്‍ കമ്യൂണിസത്തേക്കുറിച്ച് വളരെ ആവേശത്തോടെ പറയുന്നത് കേള്‍ക്കേണ്ടിവരും.

(വിശ്വാസവും കമ്മ്യൂണീസവും ഒന്നിച്ചു പോയിരുന്ന ഒരു ജനതയില്‍ ഇല്ലാത്ത തെറ്റിദ്ധാരണകള്‍ പരത്താനും അവന്റെ ചിന്തകളെയും ആശയങ്ങളേയും വീണ്ടും പുറകോട്ട് വലിച്ചു കൊണ്ടു പോകാനും വളരെ കൃത്യമായ ചില അജണ്ടകളിലൂടെ പലരും ശ്രമിക്കുന്നു)


എന്താണ് ഇല്ലാത്ത അജണ്ടകള്‍, ഒന്നു പറഞ്ഞുതരുമോ?

പലരും അടിച്ചമര്‍ത്തലിന്റേയും മറ്റും കഥകള്‍ പലറ്യിടത്തും പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാല്‍ ശരിക്കും ആര് ആരെയാണ് അടിച്ചമര്‍ത്തുന്നത്, പാര്‍ട്ടി നേതൃത്വം താഴേക്കിടയിലുള്ളവരെ അഭിപ്രായ സ്വാതന്ത്ര്യം പോലും കൊടുക്കാത്തതിനേയല്ലേ അടിച്ചമര്‍ത്തല്‍ എന്നു പറയേണ്ടത്.
കണ്ണൂരിലും മറ്റും നടക്കുന്നതു പോലെ എതിര്‍ പാര്‍ട്ടിക്കാരനായിരുന്നതുകൊണ്ടുമാത്രം അയല്‍ക്കരന്റെ മകളുടെ വിവാഹം ബഹിഷ്ക്കരിക്കുക,
പാര്‍ട്ടി ഗ്രാമം എന്ന പേരില്‍ പാര്‍ട്ടി പത്രമല്ലാതെ മറ്റൊന്നും വായിക്കാന്‍ അനുവദിക്കാതിരിക്കുക,
(ഇത് ഒരുതരം അടിച്ചമര്‍ത്തലല്ലേ),
എതിര്‍ പാര്‍ട്ടിക്കാരന്റെ കുട്ടിയോടൊപ്പം കളിക്കാന്‍ വിടാതിരിക്കുക.....

പറഞ്ഞാല്‍ കൂടിപ്പോകും..... ഒരു പാര്‍ട്ടി സ്നേഹക്കാര്‍ വന്നിരിക്കുന്നു,

ആദ്യം പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലൂ... അപ്പോ കാണാം, ഒരു ചാന്‍സ് കിട്ടിയാ ഇവരൊക്കെ എപ്പോ ചാടിപ്പോയീ എന്നു ചോദിച്ചാ മതി.

നിരക്ഷരൻ said...

മുരളീ - ചാണ്ടിക്കുണ്ട് പറഞ്ഞത് ആവര്‍ത്തിക്കുന്നു. ബ്ലോഗനയിളേക്ക് അയക്കൂ. ഞാന്‍ അയക്കുന്നുണ്ട്. ഇതിന്റെ ലിങ്ക്. മറ്റ് പലര്‍ കൂടെ അയച്ചാല്‍ തീര്‍ച്ചയായും അവിടെ മഷിപുരണ്ട് വരും.

കൂടുതലൊന്നും അഭിപ്രായമായിട്ട് പറയേണ്ടല്ലോ ?

കഥയും കഥയിലെ രാഷ്ട്രീയവും വായിച്ചതുപോലെതന്നെ കഥകേട്ടവരുടെ രാഷ്ട്രീയവും താല്‍പ്പര്യപൂര്‍വ്വം വായിച്ചു.

Anonymous said...

ഈ Anonymous said...

ഏതു പാവപ്പെട്ടവനാണ് ഈ പ്രത്യയശസ്ത്രം കോണ്ട് നേട്ടമുണ്ടായത്, അവര്‍ ചിന്തിയ ചോരയില്‍ നിന്നും കുറച്ചുപേര്‍ നേട്ടമുണ്ടാക്കി എന്നല്ലാതെ,?

താങ്കൽ കേരളത്തിന്റെ മാത്രം ചരിത്രമെങ്കിലും വായിക്കണം സുഹൃത്തെ, കമ്മ്യൂണിസ്റ്റ് പാർട്ടിയില്ലായിരുന്നെങ്കിൽ താങ്കളേ പോലുള്ളവരും നായർ നമ്പൂരി വർഗ്ഗവും പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നത് ഇന്നും തുടരുമായിരുന്നു.

ദൈവവിശ്വാസവും രാഷ്ടീയവും തമ്മില്‍ ഇത്രമാത്രം സംഘര്‍ഷങള്‍ നിലനില്‍ക്കുന്നില്ലെന്ന് ആരു പറഞ്ഞു, നിങ്ങള്‍ ഒരു പാര്‍ട്ടിക്കാരനല്ലാതെ സാധാരണക്കാരുടെ ഇടയിലേക്ക് ഒന്നിറങ്ങി ചെന്നു നോക്ക് , അപ്പോള്‍ അറിയാം, നിങ്ങള്‍ ഒരു പാര്‍ട്ടിക്കാരനായി ചെന്നാല്‍ ചിലപ്പോ അവര്‍ കമ്യൂണിസത്തേക്കുറിച്ച് വളരെ ആവേശത്തോടെ പറയുന്നത് കേള്‍ക്കേണ്ടിവരും

ആരുടെ മനസ്സിലാഹെ ഇത്രയും സംഘർഷങ്ങൽ നിലനിൽക്കുന്നത്. പാർട്ടി അനുഭാവമുള്ളവർക്കു പോലും ഇങ്ങനെയൊന്ന് അനുഭവപ്പെട്ടിട്ടുണ്ടാവില്ല.

പഴകി നാറിയ ഫ്യൂഡലിസം വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളുടെ വാക്കുകളായേ ഇതിനെയൊക്കെ കാണാൻ കഴിയൂ.

നിരക്ഷരൻ കഥയിൽ രാഷ്ട്രീയം പറഞ്ഞാൽ കമന്റിലും രാഷ്ട്രീയം പറയേണ്ടി വരില്ലേ?

നിരക്ഷരൻ said...

@ അനോണി - ‘കഥയിലെ രാഷ്ട്രീയവും‘ വായിച്ചു എന്ന് ഞാന്‍ ആദ്യകമന്റില്‍ പറഞ്ഞിട്ടുണ്ട്. ‘കഥ കേട്ടവരുടെ രാഷ്ട്രീയം‘ എന്ന് മാത്രമല്ല പറഞ്ഞത്. കമന്റ് ഒന്നുകൂടെ വായിക്കൂ. വളരെ ന്യൂട്രലായിട്ടാണ് അത് പറഞ്ഞത്.

എന്നെ വിട്ടേക്ക് മാഷേ... നല്ല രീതിയില്‍ സംവദിക്കാന്‍ കൊള്ളുന്ന കാര്യങ്ങളല്ല രാഷ്ട്രീയവും മതവും എന്ന് അറിഞ്ഞുകൊണ്ടുതന്നെ അങ്ങനൊരു പരാമര്‍ശം ആദ്യ കമന്റില്‍ പറഞ്ഞതില്‍ അതിയായി ഖേദിക്കുന്നു. ഇനി മുതല്‍ അതീവശ്രദ്ധയോടെ ഈ വിഷയങ്ങളില്‍ കമന്റ് ഇട്ടോളാം.(അല്ലെങ്കില്‍ കടിച്ചമര്‍ത്തി മിണ്ടാതെ കടന്ന് പോയ്ക്കോളാം)

വെറുതെ വിടണം. പ്ലീസ്. അപേക്ഷയാണ്. താല്‍പ്പര്യമില്ല. സമയവും ഇല്ല.

ഒഴാക്കന്‍. said...

ശക്തമായ പ്രമേയം. സമ്മതിച്ചു മുരളി സമ്മതിച്ചു!

JIGISH said...
This comment has been removed by the author.
JIGISH said...

വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനുമിടയി ല്‍പ്പെട്ടുഴലുന്ന കുമാരന്റെ അന്തസ്സംഘര്‍ഷത്തെ മായികവും സ്വപ്നതുല്യവുമായ ഒരു ഭാഷയിലേ ക്കാവാഹിച്ചു.! അങ്ങേയറ്റം നിഷ്കളങ്കനായ കുമാരന്റെ ദുരന്തപരിണാമം ഈ കഥ വായിക്കുന്ന ആരെയാണ് നോവിക്കാത്തത്..? കുമാരന്റെ ചഞ്ചലമനസ്സു മായി ജീവിക്കുന്ന ഒരുപാടു പേരുണ്ട്, നമ്മുടെ ഗ്രാമങ്ങളില്‍. ഇതു തന്നെയാണല്ലോ, ഈ കഥയുടെ സാമൂഹ്യമാനവും..!

മലയാളഭാഷയെക്കുറിച്ച് എനിക്കു വളരെ അത്ഭുതവും അഭിമാനവും തോന്നുന്നു..
ഗ്രേറ്റ് വര്‍ക്ക്, മുരളീ...!!

മുരളി I Murali Mudra said...

@വിജി പിണറായി
വീണ്ടും വന്നതിനു നന്ദി. ഈ പോസ്റ്റ്‌ ശ്രദ്ധയില്‍ പെടുത്തിയതിനു സുനില്‍ ഭായിയോടും നന്ദി അറിയിക്കുന്നു.പിന്നെ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
@ചാണ്ടിക്കുഞ്ഞ്
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു കാണണമെന്ന് ഏതൊരാളെയും പോലെ ആഗ്രഹമുണ്ട്.പക്ഷെ അതിനുള്ള നിലവാരമോക്കെ ഉണ്ടോ എന്ന് സംശയിക്കുന്നു.ബ്ലോഗന ഐ ഡി തന്നതിന് നന്ദി.
:)
@suraj,
ഇവിടെ വരുന്നതിലും പോസ്റ്റുകള്‍ ഒക്കെ വായിക്കുന്നതിലും നന്ദി.
@ഇസ്മായില്‍കുറുമ്പടി
പ്രമേയം,ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ കാരണം ഭ്രാന്തമായ മാനസികാവസ്ഥയിലകപ്പെടുന്ന ഒരു സാധാരണ മനുഷ്യനെ അറിയാനുള്ള ശ്രമം അത്രമാത്രം.
നന്ദി.

മുരളി I Murali Mudra said...

@നന്ദന,
താങ്കളുടെ വിമര്‍ശനം ആത്മാര്‍ഥമായി സ്വീകരിക്കുന്നു.വിശ്വാസിയല്ലെങ്കില്‍ ഇവിടെ ജീവിക്കാന്‍ കഴിയില്ലെന്ന് കഥയില്‍ ഒരിടത്തും പറയുന്നില്ല. ജീവിതത്തിലെ തിരിച്ചടികള്‍ ദൈവനിഷെധം മൂലമാണെന്ന് വിശ്വസിക്കുന്ന (അന്ധ വിശ്വാസമെന്നും പറയാം) ഒരു വലിയ സമൂഹത്തിലെ ഒരാളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. അങ്ങനെയുള്ള ആളുകള്‍ ഇല്ലെന്നു മാത്രം പറയരുത്.
പിന്നെ പ്രത്യയശാസ്ത്രത്തെ കരിവാരി തേക്കുന്നു എന്നൊക്കയുള്ള ആരോപണം... അത്രയ്ക്ക് വേണോ? ദയവായി ആ കണ്ണിലൂടെ ഈ കഥയെ കാണാതിരിക്കുക.മാനസിക വ്യഥയില്‍ പെട്ടുഴലുന്ന ഒരു കഥാപാത്രത്തിന്റെ(അയാളുടെ മാത്രം) മനസ്സിനെ തുറന്നു കാട്ടുമ്പോള്‍ അവിടെ കമ്യൂണിസം കടന്നു വന്നേക്കാം‍, അയാളുടെ ചിന്തകളില്‍ ഭ്രാന്തമായ പല വികാര വിചാരങ്ങളുടെയും വേലിയേറ്റമുണ്ടായെക്കാം .അത് നിഷ്പക്ഷമായി നോക്കിക്കാണാനുള്ള മനസ്സുണ്ടാവണമെന്നു അഭ്യര്‍ത്ഥിക്കുന്നു. (രണ്ടു ഇസങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രമാണിവിടെ..അതു പ്രകടിപ്പിക്കാന്‍ ബിംബങ്ങള്‍ ഉപയോഗിക്കാതെ രചന നടത്താന്‍ കഴിയില്ലെന്നത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ)

മുരളി I Murali Mudra said...

@ഭായി,
നന്ദി.താങ്കള്‍ കഥയിലെ കാമ്പ് കണ്ടെത്തി.
@സുകന്യ,
നന്ദി.
@ബിലാത്തിപട്ടണം,
നന്ദി
@തെച്ചിക്കോടന്‍,
നന്ദി
@പാവപ്പെട്ടവന്‍,
കലയെ മനുഷ്യന്‍റെ ചിന്തപരമായ വ്യവഹാരങ്ങളിലൂടെ വായിക്ക പെടുകയും സാമൂഹ്യ നന്മക്കും ആരോഗ്യമുള്ള രാഷ്ട്യത്തിനും ദിശബോധം നല്ക്കുന്നതിനും കല ആവിശ്യ മാണന്നുകണ്ട ഏക പ്രസ്ഥാനം കമ്മുണിസ്റ്റ്‌ പ്രസ്ഥാനമാണ്. ഇത് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്.പക്ഷെ ഈ എഴുത്തില്‍ എവിടെയാണ് ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞത് എന്ന് മാത്രം മനസ്സിലാവുന്നില്ല.
@ശ്രദ്ധേയന്‍,
നന്ദി.

മുരളി I Murali Mudra said...

പറയാതെ വയ്യ,
ആത്മാര്‍ത്ഥമായ അഭിപ്രായത്തിന് വളരെ നന്ദി. താങ്കളുടെ വിമര്‍ശനം നല്ല അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കുന്നു,കാരണം വായനക്കാരനാണ് സൃഷ്ടി യുടെ നിലവാരം തീരുമാനിക്കേണ്ടത് അല്ലാതെ എഴുത്തുകാരനല്ല.എന്റെ എഴുത്തിന്റെ നിലവാരക്കുറവിനെ കുറിച്ച് വ്യക്തമായ ബോധ്യം ഉള്ളതിനാല്‍ താങ്കളുടെ വിലയിരുത്തലിനോട് യാതൊരു വൈമുഖ്യവും ഇല്ല. വായന വളരെ കുറവായത് കൊണ്ട് താങ്കള്‍ സൂചിപ്പിച്ച ക്ലാസിക്കല്‍,യഥാതഥ,ആധുനിക, ഉത്തരാധുനിക ഭാവുകത്വ പ്രാതിനിധ്യമുള്ള കഥകളെ കുറിച്ച് ഞാന്‍ വേവലാതിപ്പെടുന്നില്ല. ഭാഷയും ക്രാഫ്റ്റും ഒക്കെ കയ്യിലുള്ളതല്ലേ എടുത്തു പ്രയോഗിക്കാന്‍ പറ്റൂ...
പിന്നെ ഈ കഥയിലെ നായകന്‍ ഒരു തെയ്യക്കാരനല്ല എന്ന് പറയട്ടെ, തെയ്യവും കാവുമൊക്കെ മനസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം.അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു തെയ്യക്കാരനായിരുന്നു എന്നത് സത്യം. ജീവിതത്തിലെ ദുരന്തങ്ങള്‍ ആ മനസ്സില്‍ ചില വിസ്ഫോടനങ്ങള്‍ ഉണ്ടാക്കി.അവിടെ പ്രത്യയശാസ്ത്രവും ദൈവവിശ്വാസവും ഒന്നിച്ചു പോകാത്ത അവസ്ഥ വന്നു.(ഇത് ഒരു വ്യക്തിയുടെ മാത്രം കാര്യം) ആ മനസ്സ് വായനക്കര്‍ക്ക് മനസ്സിലായില്ലെങ്കില്‍ കഥാകൃത്തു തികഞ്ഞ പരാജയം തന്നെ.
പിന്നെ,
"ജീവിതത്തെ സസൂക്ഷമം നിരീക്ഷിയ്ക്കുകയും സാമാന്യമായ കാഴ്ചകള്‍ക്കു പിടികൊടുക്കാത്ത ജീവിത സത്യങളെ കണ്ടെടുക്കുകയും ചെയ്യുക എന്നതാണു എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളത്"
ഇത് തന്നെയായിരുന്നു കഥ എഴുതുമ്പോള്‍ മനസ്സില്‍..എഴുതി വന്നപ്പോള്‍ എന്തൊക്കയോ ആയിപ്പോയി.ക്ഷമിക്കുക.

മുരളി I Murali Mudra said...

@ശിവ,
നന്ദി.പക്ഷെ താങ്കളുടെ അഭിപ്രായത്തോട് തീരെ യോജിക്കുന്നില്ല.
@അരുണ്‍ കായംകുളം,
നന്ദി.
@lekshmi,
നന്ദി.
@കുമാരന്‍,
നന്ദി.
@ഗീത,
നല്ല നിരീക്ഷണങ്ങള്‍. പിന്നെ ദേവിയെ മറന്നത് കൊണ്ടാണ് ദുര്യോഗം ഉണ്ടാവുന്നത് എന്ന് നായകന്‍ ചിന്തിക്കുന്നു എന്നത് സത്യം തന്നെ.അതല്ല എന്ന് നമുക്കൊക്കെ അറിയുകയും ചെയ്യാം.പക്ഷെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങളും ദേവപ്രീതി കുറയുന്നത് കൊണ്ടാണെന്ന് ചിന്തിക്കുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട് (നമുക്കവരെ ഭീരുക്കള്‍ എന്ന് വിളിക്കാം) ഇവിടെ അത്തരമൊരു കഥാപാത്രത്തെ പരിചയപ്പെടുത്തി എന്ന് മാത്രം.
അഭിപ്രായത്തിന് വളരെ നന്ദി
@അനോണി,
താങ്കളുടെ അഭിപ്രായങ്ങളും ഈ കഥയും ഒന്ന് ചേര്‍ന്ന് പോകുന്നില്ല. ഈ വിഷയങ്ങളല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. രാഷ്ട്രീയം പറയാന്‍ വേറെ ഒരുപാട് വേദികള്‍ ഉണ്ട്. അവിടെ പറയാം.
@നിരക്ഷരന്‍.
വളരെ നന്ദി.ഈ പ്രോത്സാഹനത്തിന് .രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറ്റിവച്ചു കൊണ്ട് താന്കള്‍ ഈ കഥ വായിച്ചതില്‍ നിറഞ്ഞ സന്തോഷം.വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനുമിടയില്‍പ്പെട്ടുഴലുന്ന ഒരു സാധാരണക്കാരന്റെ അന്തസ്സംഘര്‍ഷത്തെ,അയാളുടെ ഭ്രാന്തമായ മനസ്സിനെ ഒന്നറിയാന്‍ ശ്രമിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.. ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ ദൈവത്തെ നിഷേധിച്ചത് കൊണ്ടാണെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്ന (അത് കുടുംബത്താലാവാം,സമൂഹത്താലാവാം) സാധാരണ മധ്യവര്‍ത്തി മനസ്സിനെ നോക്കിക്കാണാന്‍ ഒരു ചെറിയ ശ്രമം.അതില്‍ എത്രത്തോളം വിജയിച്ചു എന്നറിയില്ല . ബ്ലോഗനയിലേക്ക് ഈ കഥ അയക്കാന്‍ തോന്നിയ സന്മനസ്സിനും നന്ദി അറിയിക്കട്ടെ.
@അനോണി,
സുഹൃത്തെ ഇവിടെ പാര്‍ട്ടി അല്ല വിഷയം എന്ന് ദയവായി മനസ്സിലാക്കുമല്ലോ. കഥയില്‍ ഒന്ന് രണ്ടിടത്ത് പാര്‍ട്ടി എന്ന് വന്നതാണോ പ്രശ്നം എന്ന് ഞാന്‍ ഭയക്കുന്നു. ഇവിടെ വിശ്വാസവും പ്രത്യയ ശാസ്ത്രവും ഒരാളുടെ (വീണ്ടും പറയുന്നു ഒരു വ്യക്തിയുടെ മാത്രം ) മനസ്സില്‍ വരുത്തുന്ന സംഘര്‍ഷങ്ങള്‍ മാത്രമാണ് വിഷയം.
@ഒഴാക്കാന്‍
നന്ദി.
@ജിഗിഷ്‌,
നന്ദി,
"വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനുമിടയി ല്‍പ്പെട്ടുഴലുന്ന കുമാരന്റെ അന്തസ്സംഘര്‍ഷത്തെ...."
ഈ ഒരു നിരീക്ഷണത്തിനു പ്രത്യേകം നന്ദി പറയുന്നു. അതാണിവിടെ പലരും കാണാതെ പോയത്.

സ്വപ്നസഖി said...

വളരെ നല്ല അവതരണം.

അഭിനന്ദനങ്ങള്‍!

കണ്ണനുണ്ണി said...

പച്ചയായ ജീവിതത്തില്‍ നിന്നും എടുത്ത കഥയും കഥാപാത്രങ്ങളും കഥയ്ക്ക്‌ മിഴിവേകുന്നു.
മറ്റൊരു നല്ല കഥ . എപ്പോഴത്തെയും പോലെ ഇത്തവണയും എനിക്കേറെ ഇഷ്ടമാവുന്നത് പശ്ചാത്തലം മനസ്സില്‍ എത്തിക്കുന്ന വര്‍ണ്ണന തന്നെ

വീകെ said...

കലയും കമ്മ്യൂണിസവും ദൈവ വിശ്വാസവും ഒന്നിച്ചു കൊണ്ടു പോകുന്നതിൽ എന്തെങ്കിലും പൊരുത്തക്കേടുള്ളതായി തോന്നിയിട്ടില്ല.

പുതിയ വെളിപാടുകൾ അനുസരിച്ച് മുതിർന്ന നേതാക്കളാകാൻ പറ്റില്ല.(അതും ഒരു തന്ത്രമാകാം,നേതാക്കളുടെ)

ദൈവവിശ്വാസം വേണ്ടെന്നു വച്ച് കമ്മ്യൂണിസത്തിലേക്ക് വന്നവർ തിരിച്ചു പോയിട്ടുണ്ടെങ്കിൽ,അത് കമ്മ്യൂണിസത്തിന്റെ അല്ലെങ്കിൽ അത് കയ്യാളുന്നവരുടെ കുഴപ്പമായിട്ടാണ് എനിക്കു തോന്നുന്നത്.

കഥ നന്നായി പറഞ്ഞിരിക്കുന്നു.

അവസാന ഭാഗത്തോട് യോജിപ്പില്ല.
കാരണം ദൈവവിശ്വാസം വെടിഞ്ഞ കമ്മ്യൂണിസ്റ്റാവാൻ വെറുമൊരു സാധാരണക്കാരന് പറ്റില്ല. അതിന് കുറച്ചു കൂടി മുന്തിയ ഒരു തലം ആവശ്യമാണ്.

അതിൽ നിന്നും ഒരു സാധാരണക്കാരനെപ്പോലെ ചിന്തിച്ചത് ശരിയായില്ലന്നാണ് എന്റെ നിഗമനം.

Jyothi Sanjeev : said...

ithrayum commentukalkku shesham njan ini entha prathyekkicchu ezhuthandath. ethra manoharamaaya bhashayil paranjirikkunnu ee katha. kumarane enikkariyaam ennu thonni. adipoli.

Balu puduppadi said...

പ്രിയപ്പെട്ട മുരളി, എഴുതാന്‍ അല്‍പ്പം വൈകിയതില്‍ ക്ഷമ. താങ്കള്‍ ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെ ദൈവ വിശ്വാസിയാവാന്‍ കഴിയും എന്ന് എനീക്ക് മനസ്സിലാകുന്നില്ല. കമ്മ്യൂണിസം മനുഷ്യന്റെ നന്മയിലും പ്രവ്രിത്തിയിലും വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രമാണെല്ലോ. ദൈവമെന്ന സങ്കല്‍പ്പം തെളിയിക്കാന്‍ കഴിയാത്തതാകയാല്‍ അത് കമ്മ്യൂണിസത്തിന്‍ പഥ്യമല്ല. ലോകം ഊണ്ടായ കാലം മുതല്‍ പ്രാക്രിത കമ്മ്യൂണിസം മുതല്‍ ആധുനിക സോസിഅലിസ്റ്റ് സങ്കല്‍പ്പം വരെ അത് അങ്ങനെ തന്നെയാണ്. മനുഷ്യന്റെ കൈകളാണ് ഈ ലോകം പടുത്തത്. ലോകത്തിലെ ഒരു കമ്മ്യൂണിസ്റ്റ് ആചാര്യനും ആത്മീയവദിയായിരുന്നതായി കേട്ടീട്ടില്ല. ലോകത്തിന് അവിശ്വാസികളേക്കാള്‍ നാശം വിതച്ചവര്‍ വിശ്വാസികളാണെന്ന് അവര്‍ കരുതുന്നു. തെയ്യം എന്ന അനുഷ്ടാനത്തെ ഒരു കലയായി അംഗീകരിക്കാം. എന്നാല്‍ അത് ദൈവ സങ്കല്‍പ്പത്തിന്റെ മൂര്‍ത്തീകരണമായതിനാല്‍ ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ അതിനെ അംഗീകരിക്കും? ചൂഷകനും ചൂഷിതനും തമ്മിലുളള വര്‍ഗ്ഗ സമരത്തില്‍ ചൂഷകന്‍ ദൈവത്തിന്റെ പ്രതിപുരുഷനായിട്ടാണ് കമ്മ്യൂണിസത്തില്‍ അവതരിക്കപ്പെടുന്നത്. ഇവിടെ കേവല രാഷ്ട്രീയത്തിന്റെ കണ്ണില്‍ വിശ്വാസികളുടെ വോട്ടില്‍ കണ്ണുള്ളതിനാലാവാം ക്മ്മ്യൂണിസത്തിന്റെ ഈ അടിസ്ഥാന സങ്കല്‍പ്പത്തില്‍ വെള്ളം ചേര്‍ക്കുന്നത്. താങ്കളുടെ ഉദ്യമം നന്നായി, അവതരണവും. പക്ഷേ ആരോ പറഞ്ഞപോലെ പ്രതിലോമകരമായി, കഥയുടെ അന്ത്യം.

മുരളി I Murali Mudra said...

@സ്വപ്നസഖി
നന്ദി. :)
@കണ്ണനുണ്ണി.
നന്ദി. :)
@വീ കെ
നല്ല നിരീക്ഷണങ്ങള്‍ക്ക് നന്ദി. താങ്കളുടെ വിലയിരുത്തലുകള്‍ വളരെ ശ്രദ്ധേയമാണ്. "ദൈവവിശ്വാസം വെടിഞ്ഞ കമ്മ്യൂണിസ്റ്റാവാൻ വെറുമൊരു സാധാരണക്കാരന് പറ്റില്ല. അതിന് കുറച്ചു കൂടി മുന്തിയ ഒരു തലം ആവശ്യമാണ്." എന്ന അഭിപ്രായത്തോട് തീര്‍ത്തും യോജിക്കുന്നു.
@Jyothi Sanjeev
വളരെ നന്ദി,കുമാരനെ അറിഞ്ഞതിനു. :)
@Balu puduppadi
ഇവിടെ വന്നിട്ടുള്ള ഏറ്റവും നല്ല അഭിപ്രായമായി ഞാന്‍ താങ്കളുടെ കമന്റിനെ വിലയിരുത്തുന്നു.നൂറു ശതമാനവും താങ്കള്‍ എഴുതിയ കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചത്‌. അത് പക്ഷെ അപ്രിയമായ ഒരു ചോദ്യമായിരുന്നു എന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് താങ്കള്‍ എഴുതിയിരിക്കുന്നത്.. കഥയുടെ കാമ്പറിഞ്ഞ അഭിപ്രായത്തിന് വളരെയധികം നന്ദി.പിന്നെ കഥയുടെ അവസാനം പ്രതിലോമകരമായെന്നുള്ള താങ്കളുടെ അഭിപ്രായത്തെ മുഖവിലയ്ക്കെടുക്കുന്നു. ഒരു പോസ്റ്റ്‌മോര്‍ട്ടത്തില്‍, കഥയില്‍ വന്നിട്ടുള്ള പാളിച്ചകള്‍ ഞാനും മനസ്സിലാക്കി വരികയാണ്.
ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ.

F A R I Z said...

ഹെലോ മുരളി,
കുട്ടിക്കാലത്ത്,എന്റെ തറവാടിന്നടുത്തുള്ള നാരങ്ങാളി ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോകുമായിരുന്നു.അഗ്നികൂമ്പാരത്തില്‍ ചവിട്ടി തീകനലുകള്‍ തട്ടിതെറിപ്പിച്ചുകൊണ്ട്‌ ഉറഞ്ഞു തുള്ളുന്ന കാഴ്ചകള്‍ ഇപ്പോഴും മനസ്സില്‍ ഒരു ചോദ്യ ചിന്നമായി അവശേഷിക്കുന്നു.

കലയും,ദൈവീക വിശ്വാസവും ,കമ്മ്യൂണിസവും ഒന്നിച്ചു പോകുമോ എന്നാ ചോദ്യം അല്പം ബാലി ശമായി എനിക്ക് തോന്നുന്നു.
കല ദൈവീകമാണ്.ഏതൊരു കലയായാലും അതൊരു ദൈവീക അനുഗ്രഹമാണെന്നിരിക്കെ അതില്‍ ചോദ്യമില്ല.

കമ്മ്യുണിസം: ആശയപരമായി കമ്മ്യൂണിസം ദൈവത്തെനിഷേധിക്കുന്നുവേന്കിലും,ആചാര്യനായ കാറല്‍ മാക്സിനുപോലും,അദ്ദേഹത്തിന്റെ സൃഷ്ടിയെക്കുറിച്ച് ,ജന്മത്തെക്കുറിച്ച്,അദ്ദേഹം ജനിക്കുന്നതിനു മുന്‍പുള്ള ഈ പ്രപഞ്ച നിലനില്പിന്റെ ആധികാരികതെയെപറ്റി ഒന്നും പറഞ്ഞതായി അറിവില്ല.ഒരു തത്വ ചിന്തകന്റെ ജനനം മുതല്‍ മരണം വരെയുള്ള അവസ്തകൊണ്ട് ഒരു പ്രപഞ്ചത്തെ അളന്നു,ദൈവം എന്ന പ്രപഞ്ച സങ്കല്പം അപ്പാടെ നിഷേധിക്കുന്നത്,മാര്‍ക്സിസ്റ്റുകാരന്‍റെ വിവരക്കെടുതന്നെ.ഇന്ന് മാര്‍ക്ക്‌സിസ്റ്റു തത്വങ്ങള്‍ക്കും,ആശയങ്ങള്‍ക്കും വല്ല പ്രസക്തിയുമുണ്ടോ?.ഒരു കാലഘട്ടത്തിന്റെ, അന്നത്തെ സാഹചര്യതിന്നു,ലോകത്ത് നടമാടുന്ന അസഹിഷ്ണുത ക ളെ നേരിടാന്‍ ഉയര്‍ത്തെഴുന്നേററ
ഒരു പ്രസ്ഥാനം.അതിനു പ്രപഞ്ച ശക്തിയെ നിഷേധിക്കാന്‍ മാത്രം വല്ല പ്രസക്തിയുമുണ്ടോ?കാലം കഴിഞ്ഞപ്പോള്‍ തകര്‍ന്നടിഞ്ഞു ജീവശശ വമായി ,പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നത് ഇതൊരു മാര്‍ക്സിസ്ടുകാരനെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.

ദൈവീകത,അതിനു ലോകനില്കുന്നിടത്തോളം അതിന്റെ നിലനില്പുണ്ട്.(അന്ധമായ ദൈവീക ആരാധനയും,വിസ്വാസവുമല്ല ഇവിടെ ദൈവ സങ്കല്‍പം എന്ന് പറയുന്നത്,പ്രപഞ്ച ശക്തി,സൃഷ്ടി കര്‍ത്താവ്‌,പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പ്രപഞ്ച നാഥന്‍)ആ പ്രപഞ്ച നാഥന്നു വിധേയമല്ല ഞാനെന്നു ഏതെന്കിലും ഒരു കംമ്യുനിസ്റ്റു കാരന് പറയാനാകുമോ?
വെറും ജാഡ മാത്രം.ദൈവ നിഷേധം ഒരു പരിഷ്കാരം.
അപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്,ഒരു കലാകാരന്,എന്നുവേണ്ട ആര്‍ക്കും ദൈവചിന്തകളും,അവന്‍റെ ആശയപരമായ ചിന്തകളും തമ്മില്‍ പോരുത്ത പ്പെടായികകള്‍ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.എന്റെ പരിമിതമായ അറിവുവെച്ചുകൊണ്ട്.


കഥ നന്നായി എഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍
----ഫാരിസ്‌

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മുരളീ,
വായിക്കാനും , കമെന്റിടാനും കുറച്ചു വൈകിപ്പോയി. വായിച്ചിട്ടുള്ള വിഷയം, അവതരണവും പരിചയമുള്ളത് തന്നെ . പക്ഷെ വരികള്‍ വളരെ വളരെ നന്നായിരിക്കുന്നു . ശരിക്കും എഴുത്ത് ഓരോ പോസ്റ്റിലും വളരെ നന്നായി തെളിഞ്ഞു വരുന്നുണ്ട് .

എനിക്ക് തോന്നുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനും, യഥാര്‍ത്ഥ ഭക്തനും തമ്മില്‍ വ്യത്യാസമേയില്ല എന്നാണ് . രണ്ടു പേരും മനുഷ്യ നന്മ കാംഷിക്കുന്നവര്‍.
പക്ഷെ നാം കാണുന്ന ഒട്ടു മിക്ക ദൈവ ഭക്തരും , കമ്യൂണിസ്റ്റുകാരും ഒക്കെ നാട്യക്കാരല്ലേ... നല്ലവരുടെ ശതമാനം വളരെ കുറവാണ് . അവരെ ഞാന്‍ ആദരിക്കുന്നു.

മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള ദൂരം തീരെ കുറവാണ് .....തിരിച്ചും

OAB/ഒഎബി said...

താങ്കളുടെ ആഖ്യാന ശൈലിയില്‍ തന്നെ കഥയെ വിലയിരുത്തണമെന്നില്ലല്ലൊ.[അങ്ങനെ കഴിയാഞ്ഞിട്ടൊന്നും അല്ലട്ടൊ :) ] അതോണ്ട്...അതോണ്ട്,,,

അതൊക്കെ പോട്ടെ. ങ്ങളെന്തിനാ ഇവടെ ഈ കഥയും എഴുതി ഇരിക്കണേ.. വല്ല വാരികേലും എഴുത്യാ കാശ് കിട്ടൂലേന്ന്. പിന്നെ ഇതിലേറെ പേരും പെരുമയും...

സൂപ്പറാ‍യി എന്ന് ഒറ്റ വാക്കില്‍ പറഞ്ഞ് പോകാന്‍ അറിയാഞ്ഞിട്ടാ ട്ടൊ.
അഭിനന്ദനങ്ങള്‍!

റോസാപ്പൂക്കള്‍ said...

സൂപ്പര്‍ കഥ.മുരളി എഴുതിയതില്‍ ഏറ്റവും നല്ലതെന്ന് പറയാം

വരയും വരിയും : സിബു നൂറനാട് said...

"കവടിയില്‍ സ്ഥാനം തെറ്റി നിന്നത് വിപ്ലവം വെടിഞ്ഞ നക്ഷത്രങ്ങള്‍.."
നല്ല പ്രയോഗം.

കഥാ നായകന്‍റെ മാനസിക സംഘര്‍ഷം വളരെ വ്യക്തമായി പറഞ്ഞു തരാന്‍ കഴിഞ്ഞിട്ടുണ്ട്...അഭിനന്ദനം.

ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ഇസവും, ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന ഇസവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്...ചുരുക്കി പറഞ്ഞാല്‍ രണ്ടും "വിശ്വാസം" മാത്രം. ഒരു കഥയെ വിശകലനം ചെയ്യുമ്പോള്‍ മുകളില്‍ കുറെ ചേട്ടന്മാര്‍ ഇത്ര ചൂടാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..!!!

വിജയലക്ഷ്മി said...

കുമാരന്‍റെമനോവികാരം ഒട്ടും കുറയാതെ അവതരിപ്പിക്കാന്‍ മുരളിക്ക് കഴിഞ്ഞിട്ടുണ്ട് ...

Satheesh Haripad said...

അതി മൂര്‍ഛയേറിയ വാക്കുകള്‍ കൊണ്ട് , ആളിക്കത്തിച്ച ചില ചിന്തനങ്ങള്‍ ഒരല്‍പം പൊള്ളലേല്പ്പിച്ചു എന്ന് പറയാതിരിക്കാനാവുന്നില്ല.

മനോഹരം.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

"..അകലെ ചുവന്ന ചക്രവാളത്തില്‍ നിന്നും അടര്‍ന്നു വീഴുന്ന വെളുത്ത നക്ഷത്രങ്ങള്‍....നിസ്സഹായനായി അവയോടയാള്‍ സംസാരിക്കാന്‍ ശ്രമിച്ചു..കയ്യെത്തിപ്പിടിക്കാനാവാത്ത അകലത്തില്‍ അകന്നകന്നു പോകുന്ന വെള്ളനക്ഷത്രങ്ങളെ നോക്കി അയാള്‍ പിന്നെയും ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.. ജീവിതവും തത്വശാസ്ത്രങ്ങളും കൂട്ടിയുരസിയപ്പോള്‍ ഉടലെടുത്ത നിറമില്ലാത്ത അഗ്നിയില്‍, ചില്ലലമാരയിലെ വണ്ണം കൂടിയ പുസ്തകങ്ങള്‍ ഒന്നൊന്നായി കത്തിയെരിയാന്‍ തുടങ്ങി..

ആഖ്യാനശൈലി മനോഹരമായിരിക്കുന്നു.
ചിന്തകളും...
ഒരു പാട്‌` എഴുതുക!!! ആശംസകള്‍!!!

വിജയലക്ഷ്മി said...

mone ee varsham sampalsamruddhavum nanmmakal niranjathumaavatte..vishu dinaashamsakal!!!

Mohamed Salahudheen said...

ഇങ്ങനെയെഴുതാനായെങ്കില്

സാബിബാവ said...

എഴുത്തും അവതരണ ശൈലിയും മനോഹരമായിട്ടുണ്ട് ആശംസകള്‍......

ഒരു യാത്രികന്‍ said...

തികച്ചും യദ്രിശ്ചികമായി എത്തിയതാണ്. നിരാശപ്പെടുത്തിയില്ല. വളരെ ഇഷ്ടമായി.......സസ്നേഹം

MT Manaf said...

കനലില്‍ തീര്‍ത്ത കഥ

lijeesh k said...
This comment has been removed by the author.
lijeesh k said...

മുരളി..,
ആഖ്യാന ശൈലി വളരെ നന്നായിട്ടുണ്ട്.
വാക്കുകളില്‍ ഒരമ്പലത്തിലെന്നപോലെയുള്ള പശ്ചാത്തല പ്രതീതി നിറഞ്ഞു നില്‍ക്കുന്നു.

"കമ്യൂണിസ്റ്റ്‌ അനുഭാവിയായ ഒരു തെയ്യം കലാകാരന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെട്ട സംഭവം.കലയും ദൈവികതയും വിശ്വാസവും കമ്യൂണിസവും ഒന്നിച്ചു പോകുമോ..??"

ഒരു തെയ്യം കലാകാരന്‍ എന്ന നിലയിലും അടിയുറച്ച
കമ്മ്യൂണിസ്റ്റ് അനുഭാവി എന്ന നിലയിലും എന്റെ മനസ്സിനെ
ഏറെ പിടിച്ചുലച്ച ചൊദ്യമാണിത്..
ദൈവത്തെ പ്രാണനോട് ചെര്‍ത്തുനില്‍ക്കുന്ന പാരമ്പര്യത്തിന്റെ കൂടെ നില്‍ക്കണോ
പാര്‍ട്ടിയുടെ വിശ്വസത്തിലുറച്ചു നില്‍ക്കണോ എന്നു പലപ്പോഴും ആശയക്കുഴപ്പത്തിലായിട്ടുണ്‍ട്.
ഞാനുള്‍പ്പടെ ഞാനറിയുന്ന ഭൂരിഭാഗം തെയ്യക്കാരും അതു പോലെ കേരളത്തിന്റെ തനതു അനുഷ്ടാന കലകളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വിഭാഗം സാധാരണപാരംബര്യകുടുംബങ്ങളിലെ കലാകാരന്മാരും കമ്മ്യൂനിസ്റ്റുകാരാണ് എന്നുള്ളത് പാര്‍ട്ടി ഒരിക്കലും ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല എന്നുള്ളതിനു തെളിവാണ്.
കലാകാരന്‍മാര്‍ താഴെക്കിടയിലുള്ളവരായിരുന്നത്കൊണ്‍ട് ഒരു കാലത്ത് അവര്‍ക്കുവേണ്ടി സംസാരിക്കാന്‍,
കമ്മ്യൂണിസം അവാരുടെ കൂടെ ഉണ്ടായിരുന്നു എന്നുള്ളത്കൊണ്ടാവാം ഇ. എം. എസും എ.കെ.ജിയും ക്റ്ഷ്ണപിള്ളയുമൊക്കെ ഇവരുടെ വീടുകളിലെ ചുവരുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം ഇന്നും അതിജീവിക്കുന്നത്.

ഒരു തെയ്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ദൈവീകതയെക്കാള്‍ ആരാധിക്കുന്നത് പാരമ്പര്യത്തെ ആണ്.
മുഖത്ത് കോലം വരക്കുമ്പോള്‍ മുതല്‍ തെയ്യം കെട്ടിത്തീരുന്നത് വരെ ഞങ്ങള്‍ നിറവേറ്റുന്നത് കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യത്തിന്റെ സാക്ഷാത്ക്കാരമാണ്.ഉറഞ്ഞുതുള്ളുന്നത് ഒരു പക്ഷെ ദൈവീകത്തിലുപരി വിശ്വാസികളോടും പാരമ്പര്യത്തൊടും കലയോടും തിരിച്ചു കാട്ടേണ്ട തീര്‍ത്താല്‍ തീരാത്ത ഒരു കലാകാരന്റെ പ്രതിപ്രവര്‍ത്തനമാവാം. അതുകൊണ്‍ടുതന്നെ ഒരിക്കലും ഒരു തെയ്യക്കാരന്‍ അവന്റെ വിശ്വാസം കാക്കാന്‍ രാഷ്ട്രീയം വലിച്ചെറിയണ്ട ആവശ്യമില്ല. കഥയിലെ അവസാനഭാഗത്തോടു മാത്രം എനിക്കു യൊജിപ്പില്ല.
ആശംസകള്‍..

Sreedev said...

മുരളി,

ഈ ബ്ലോഗ്‌ വായിക്കാൻ കുറേ വൈകി എന്നു തോന്നുന്നു.ആദ്യമേ പറയട്ടെ,മനോഹരമായ ഭാഷയാണ്‌ മുരളിയുടേത്‌.അവതരണ രീതി,ഇമേജുകളുടെ ഉപയോഗം, വാക്കുകളിലെ മിതത്വം...ഒക്കെ ഗംഭീരം...!

പക്ഷെ, ഒന്നു പറയാതിരിക്കാനാവില്ല, വളരെ വളരെ നെഗറ്റീവ്‌ ആയ ഒരു ആശയത്തെയാണ്‌ പൊലിമയോടെ , മുരളി അവതരിപ്പിച്ചിരിക്കുന്നത്‌.

ഇനി ഈ കഥക്ക്‌ ഒരു കമന്റ്‌ ഇടണോ എന്നു ഞാൻ അലോചിച്ചതാണ്‌.അത്രയധികം ചർച്ചകൾ നടന്നു കഴിഞ്ഞു.ഇനി പുതിയൊരു ത്രെഡ്‌ തുടങ്ങാൻ തീരെ താൽപര്യവുമില്ല.പക്ഷെ ഇത്രയെങ്കിലും പറയാതെ പോകുന്നതു ശരിയല്ലെന്നു തോന്നി.

കമ്മ്യൂണിസവും മതവിശ്വാസവും തമ്മിലുള്ള ബന്ധം-അങ്ങനെ ഒന്നില്ല. അതിനെ ബന്ധിപ്പിക്കുന്നതു തന്നെ തെറ്റാണ്‌.

" ഒക്കെ നല്ലതിനാ..നിങ്ങള്‍ക്ക്‌ ഇപ്പളെങ്കിലും ഭഗോതീനെ വിളിക്കാന്‍ തോന്നീലോ..അതേ ഉള്ളൂ ഇനി തുണ..ഇനീം വിളിക്കണം..കൈവിടില്യ....."

ഇത്രയും പ്രതിലോമകരമായി, മുരളിയെപ്പോലെ ഒരെഴുത്തുകാരൻ ഒരിക്കലും എഴുതാൻ പാടില്ലായിരുന്നു.

നമ്മുടെയൊക്കെ ഭാഷയിലും,ജീവിതത്തിലും,കലയിലും,സംഗീതത്തിലും,സാഹിത്യത്തിലും,സ്വപ്നങ്ങളിലിം,മറ്റേതൊരു സർഗവ്യാപാരങ്ങളിലും കമ്മ്യൂണിസം എന്ന ആശയത്തിന്റെ ചിരാതിന്റെ വലിയ വെളിച്ചത്തെ ഒറ്റയടിക്കു ഊതിക്കെടുത്തലായി ആ പ്രഖ്യാപനം..!

എനിക്കുറപ്പാണ്‌..മുരളിയുടെ ഉള്ളിലും ഉണ്ട്‌ ആ ഒരു സ്പാർക്ക്‌...

ദൈവവിശ്വാസം എന്ന നൂറു ശതമാനവും വ്യക്തിപരം മാത്രമായ ഒരു വികാരത്തെ എങ്ങനെയാണ്‌ കമ്മ്യൂനിസം എന്ന അതിവിശാലമയ മാനവികതയുമായി താരതമ്യം ചെയ്യാനാവുക..!

നേരത്തെ പറഞ്ഞ ആ വാചകത്തെയും അതു പൊലുള്ള മറ്റ്‌ ചില ആശയങ്ങളെയുമൊക്കെ പുകഴ്ത്തിക്കൊണ്ടു ചില കമന്റുകൾ കണ്ട്‌ ഞാൻ ലജ്ജിച്ചു പോയി...! എത്ര വികലമായ സാമൂഹ്യബോധമാണ്‌ നമ്മുടെ വായനക്കാർക്കുള്ളത്‌?

'പ്രബുദ്ധകേരളം ' എന്നൊക്കെ പറയുന്നത്‌ എത്ര വലിയ അശ്ലീലമാണ്‌...!

biju p said...

നന്നായിട്ടുണ്ട്‌്‌. ചെറിയൊരു തിരുത്ത്‌ പെരുവണ്ണാന്‍മാര്‍ തീച്ചാമുണ്ഡി കെട്ടാറില്ല. മലയന്‍ പണിക്കന്‍മാരാണ്‌ ചാമുണ്ഡിത്തെയ്യക്കോലമണിയുക. കഥയല്ലേ പ്രശ്‌നമല്ല. എങ്കിലും ചൂണ്ടിക്കാണിച്ചുവെന്നേയുളളൂ

vinus said...

വൈകി ഈ ബ്ലോഗ്ഗിലെത്താൻ കഥയെ കഥയായി മാത്രം കണ്ടാൽ അതി മനോഹരമായ കഥ. ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും ഇടയിൽ വീണു പോകുന്ന ഒരു സാധാരണ മനുഷ്യനെ വളരെ നന്നായി അവതരിപ്പിച്ചു വളരെ ഇഷ്ട്ടപെട്ടു.

Anonymous said...

good wrk ....

ജയരാജ്‌മുരുക്കുംപുഴ said...

manoharamaya akhyanam....... aashamsakal......

Unknown said...

മുരളി വളരെ നല്ല ആഖ്യാന രീതി അതിഷ്ടപ്പെട്ടു . പിന്നെ ഇവിടേ നടക്കുന്ന ആശയകുഴപ്പങ്ങൾ അതവസാനിക്കാൻ കൂടുതലൊന്നും പോകേണ്ട ലിജേഷിന്റെ കമന്റ് വായിച്ചാൽ മതിയാകും .എന്നു തോന്നുന്നു . കമ്മ്യൂണിസം എന്നത് ഒരു തത്വശാസ്ത്രമാണ്. അത് പ്രയോഗത്തിൽ വരുത്താൻ ഏറെ ദുഷ്കരവും ശ്രമകരവും ആണ്. ആ പ്രത്യയ ശാസ്ത്രത്തിലേക്കെത്താനുള്ള പാതയിലൂടെയുള്ള ജീവിത സമരത്തിലാണ് ഇന്ന് കമ്മ്യൂണിസ്റ്റുകാർ . അവിടെ കാലാ കാലങ്ങളിലായി പറഞ്ഞു വച്ചതും വിശ്വസിച്ചിരുന്നതുമായ വിശ്വാസ സംഹിതകളെ ഒരു രാപ്പകൽ കൊണ്ട് വെട്ടിതെളിച്ച് കമ്മ്യൂണിസം വിളയുന്ന പാടമാക്കിമാറ്റാൻ ഒരിക്കലും സാധ്യമല്ല ..അതിനാൽ തന്നെ താങ്കൾ പറഞ്ഞ പോലെ ആയിരത്തിൽ ഒന്ന് കണ്ട് അതിന്റെ ബൂസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധരും കമ്മ്യൂണിസ്റ്റു കാരെ നാലു തെറിപറഞ്ഞാൽ താൻ എന്തോ വല്ല്യ സംഭവമാകും എന്നൊക്കെ നടിക്കുന്നവരും നടത്തിക്കൊണ്ടിരിക്കുന്നത് ഞാൻ പറഞ്ഞുവരുന്നത് താങ്കൾ ഒരിക്കലും അങ്ങിനെ ആണ് എന്നല്ല. താങ്കളുടെ കമന്റുകൾ തന്നെ അതു വ്യക്തമാക്കുന്നുമുണ്ട്. ഞാൻ ഒരു പൊതു ശൈലി രൂപപ്പെട്ടതിനെ കുറിച്ചു പറഞ്ഞു എന്നു മാത്രമെ ഉള്ളൂ. പിന്നെ ഈ കമ്മ്യൂണിസത്തിന്റെ ആശയ കൂമ്പാരത്തിന്റെ ഒരു തരി അൽ‌പ്പം ഒന്നിളകി പ്പോയാൽ ഇത്രയേറെ കോരിത്തരിക്കുന്നതെന്തിനാണ് ഇവർ (കമ്മ്യൂണിസ്റ്റു വിരുദ്ധരും നേരത്തെ പറഞ്ഞ കൂട്ടരും) ഖുറാൻ ഒരു അടിസ്ഥാന ഗ്രന്ഥമാണ് ..എന്നാൽ അതിൽ പറഞ്ഞതു പോലെ സക്കാത്ത് നൽകുന്ന എത്ര നിസ്ക്കാര തയമ്പുള്ളവർ ഉണ്ട് ..ബൈബിൾ അതും ഒരു അടിസ്ഥാന ഗ്രന്ഥമാണ്, നിന്നെ പ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുന്ന എത്ര ക്രിസ്ത്യാനികളുണ്ട് .ഭഗവത് ഗീതയും മഹാഭാരതവും രാമായണവും ഒക്കെ ഈ പറൺജ കൂട്ടത്തിലുള്ളതാബ്ബ്ണ്. ഇവയിലെല്ലാം പറഞ്ഞ പോലെ ഈ വിശ്വാസികൾ എല്ലാം അനുസരിക്കുന്നുണ്ടോ അതു കൊണ്ട് വിശ്വാസവും കമ്മ്യൂണിസവും ഒന്നിച്ചു കൊണ്ട് പോകുന്നതിൽ കുഴപ്പമില്ല ഇപ്പോൾ നമുക്കാവശ്യം സോഷ്യലിസമാണ് പാവപ്പെട്ടവനും ജീവിക്കാൻ കഴിയുന്ന ഒരു സോഷ്യലിസം അതിലേക്കു എത്തുന്നതിന് വിശ്വാസം ഒരു തടസ്സമ്മാവുന്നേ ഇല്ല ഈ തിരിച്ചറിവിൽ നിന്നാണ് വിശ്വാസങ്ങളെ തള്ളിപ്പറയേണ്ടതില്ല എന്ന പാർട്ടി തീരുമാനവും. വിശ്വാസങ്ങൾ മാനസീക സുഖം നൽകുന്നു എങ്കിൽ അതിലെന്താണ് തെറ്റ് ജീവിതം എന്നാൽ സുഖവും ദുഖവും നിറഞ്ഞതാകണം. അതാണ് നമുക്കിന്നാവശ്യം സുഖം എന്നതു മാത്രം ഉണ്ടായാൽ ദുഖം എന്ന വാക്കുണ്ടാക്കിയതിനു ഒരർത്ഥമില്ലാതാവില്ലെ.. അതുകൊണ്ട് സുഖദുഖ സമ്മിശ്രമായ ജീവിതം നയിക്കാൻ ശ്രമിക്കൂ...അതിനിടയിൽ ശിഥില മനസ്സുകളുടെ പിത്തലാട്ടങ്ങളെ കണ്ടില്ലെന്നു നടിക്കൂ നാടിന്റെ നന്മയ്ക്കു വേണ്ടി പോരാടൂ. വർഗ്ഗീയ കോമരങ്ങളെ തൂത്തെറിയൂ. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ തിരിച്ചറിയൂ ...മതേതരത്ത്വത്തിന്റെയും സോഷ്യലിസത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രകൾ എങ്ങും മുഴങ്ങ്ട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം . അല്ലെ മുരളി .

ഹരിയണ്ണന്‍@Hariyannan said...

കലയും ദൈവികതയും വിശ്വാസവും കമ്യൂണിസവും ഒന്നിച്ചു പോകുമോ..??

എല്ലാം കഥാവശേഷമാകുന്ന കാലം വരട്ടെ! :)

മുരളി കഥയുടെ കാര്യത്തില്‍ നല്ല പ്രതിഭയുള്ള ആളാണ്.
നന്നായിട്ടുണ്ട്.

ഭായി said...

മാഷേ...യ്, പലപ്പോഴും ഇവിടെ എത്തി നോക്കാറുണ്ട്, പക്ഷെ പുതിയതൊന്നും കാണുന്നില്ലല്ലോ...എന്തുപറ്റി??
നാട്ടിലാണോ?
:)

yachupattam said...

വളരെ നന്നായിട്ടുണ്ട്....ചിലര്‍ പറഞ്ഞ പോലെ പ്രതിഭയുടെ വിളയാട്ടം തന്നെ.

Shajahan said...

superb...you got a great talent

Saji Karingola said...

GOOD................

ചന്തു നായർ said...

കുറേക്കാലത്തിനിടയിൽ, വായിച്ച നല്ലൊരു കഥ............. അഭിനന്ദനങ്ങൾ

dilshad raihan said...

virasadha niranja jeevidhathil chindadeepakamaya varikal samanicha priya eyuthukara thakalk thanksssssssssssssssssssss

dilshad raihan